വ്യത്യസ്ത സീരിയലുകളിലൂടെ പ്രേക്ഷക ഹൃദയത്തില് ഇടം നേടിയവരാണ് മൃദുലയും യുവകൃഷ്ണയും.എന്നാല്‍ ഇപ്പോള്‍ ജീവിത പങ്കാളികളാവാന്‍ പോകുകയാണ് ഇരുവരും. കൃഷ്ണതുളസിയിലൂടെയായിരുന്നു മൃദുല ശ്രദ്ധിക്കപ്പെട്ടത്. മഞ്ഞില് വിരിഞ്ഞ പൂവെന്ന പരമ്പരയിലൂടെയായിരുന്നു യുവകൃഷ്ണ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്.
അടുത്തിടെയായിരുന്നു യുവകൃഷ്ണ വിവാഹത്തെക്കുറിച്ച് പറഞ്ഞത്. മൃദുലയായിരുന്നു താരത്തിന് ജീവിതപങ്കാളിയായി എത്തുന്നത്. വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ മൃദുല വിജയാണ് യുവയുടെ ജീവിതസഖിയാവുന്നത്. അഭിനയ രംഗത്ത് സജീവമാണെങ്കിലും ഇതുവരെ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല ഇരുവരും. ഇരുവര്‍ക്കൊപ്പവും അഭിനയിച്ച രേഖ രതീഷായിരുന്നു ഈ വിവാഹത്തിന് നിമിത്തമായി മാറിയത്.
അടുത്തിടെയാണ് യുവകൃഷ്ണ സ്റ്റാര്‍ മാജിക്കിലേക്ക് എത്തിയത്. അഭിനയത്തിന് പുറമെ മികച്ച ഗായകനാണ് താനെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. മെന്റലിസത്തിലും മാജിക്കിലുമുള്ള കഴിവും യുവ പ്രകടിപ്പിച്ചിരുന്നു. . തങ്ങള്‍ ഇരുവരും സ്റ്റാര്‍ മാജിക്കിലേക്ക് എത്തുന്നുണ്ടെന്നറിയിച്ചായിരുന്നു യുവയും മൃദുലയും നേരത്തെ എത്തിയത്. ഇരുവരും എത്തിയതിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
Young and soft as fans' favorite stars