---
title: "23 വർഷത്തിന് ശേഷം ജയറാമും കാളിദാസും വെള്ളിത്തിരയിൽ; 'ആശകൾ ആയിരം' തിയറ്ററുകളിൽ തരംഗമാകുന്നു"
english_title: "'Ashakal Aiyaram' is making waves in theaters"
publisher: "moviemax.in"
canonical_url: "https://moviemax.in/news/340845/ashakal-aiyaram-is-making-waves-in-theaters"
published_at: "2026-02-08T09:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69880939a3439_movie1.jpg"
keywords: []
---

# 23 വർഷത്തിന് ശേഷം ജയറാമും കാളിദാസും വെള്ളിത്തിരയിൽ; 'ആശകൾ ആയിരം' തിയറ്ററുകളിൽ തരംഗമാകുന്നു

> **Lead Summary:** **[** ജയറാമും കാളിദാസ് ജയറാമും നീണ്ട 23 വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിൽ ഒന്നിച്ചെത്തിയ 'ആശകൾ ആയിരം' കേരളത്തിലെ തിയറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ്. റിലീസ് ദിനം മുതൽ മിക്കയിടങ്ങളിലും ഹൗസ് ഫുൾ ഷോകളുമായി കുതിക്കുന്ന ചിത്രം പ്രേക്ഷകർക്ക് മികച്ചൊരു ഫാമിലി എന്റർടെയ്നറാണ് സമ്മാനിച്ചിരിക്കുന്നത്.

## Article Content

**[** ജയറാമും കാളിദാസ് ജയറാമും നീണ്ട 23 വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിൽ ഒന്നിച്ചെത്തിയ 'ആശകൾ ആയിരം' കേരളത്തിലെ തിയറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ്. റിലീസ് ദിനം മുതൽ മിക്കയിടങ്ങളിലും ഹൗസ് ഫുൾ ഷോകളുമായി കുതിക്കുന്ന ചിത്രം പ്രേക്ഷകർക്ക് മികച്ചൊരു ഫാമിലി എന്റർടെയ്നറാണ് സമ്മാനിച്ചിരിക്കുന്നത്.

ചിത്രത്തിലെ ജയറാമിന്റെ ഗംഭീര പ്രകടനവും അച്ഛൻ-മകൻ കോമ്പോയിലെ ഹൃദ്യമായ നിമിഷങ്ങളും ഏറെ പ്രശംസ പിടിച്ചുപറ്റുന്നുണ്ട്. ജയറാമിനും കാളിദാസിനും പുറമെ ഷറഫുദ്ദീൻ, ആശാ ശരത്ത് എന്നിവരുടെ പ്രകടനങ്ങളും പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട്. രണ്ടാം ദിനവും ബുക്ക് മൈ ഷോ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ വൻ ട്രെൻഡിംഗാണ് ഈ ചിത്രം നിലനിർത്തുന്നത്.

ജി. പ്രജിത് സംവിധാനം ചെയ്ത ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ജൂഡ് ആന്റണി ജോസഫും അരവിന്ദ് രാജേന്ദ്രനും ചേർന്നാണ് തിരക്കഥ ഒരുക്കിയത്.

ഇഷാനി കൃഷ്ണ, രമേശ് പിഷാരടി തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്ന ചിത്രത്തിന് സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും സനൽ ദേവ് സംഗീതവും നൽകുന്നു. നൊസ്റ്റാൾജിക് നിമിഷങ്ങളും സർപ്രൈസുകളും കോർത്തിണക്കിയ ഈ കുടുംബ ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/340845/ashakal-aiyaram-is-making-waves-in-theaters)