ഷാജി പാപ്പനും പിള്ളേർക്കും കൂട്ടിന് ഇനി ഇവളും; 'ആട് 3' ലെ സർപ്രൈസ് എൻട്രി പ്രഖ്യാപിച്ച് മിഥുൻ മാനുവൽ തോമസ്

ഷാജി പാപ്പനും പിള്ളേർക്കും കൂട്ടിന് ഇനി ഇവളും; 'ആട് 3' ലെ സർപ്രൈസ് എൻട്രി പ്രഖ്യാപിച്ച് മിഥുൻ മാനുവൽ തോമസ്
Feb 8, 2026 03:18 PM | By Krishnapriya S R

(moviemax.in)  മലയാളികളുടെ പ്രിയപ്പെട്ട 'ഷാജി പാപ്പനും' സംഘവും വീണ്ടും വെള്ളിത്തിരയിലെത്തുമ്പോൾ ആവേശമായി പുതിയ വിശേഷം. 'ആട് 3' എന്ന ചിത്രത്തിലൂടെ ഒരു വിദേശ താരം കൂടി പാപ്പനൊപ്പം ചേരുന്ന വാർത്തയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

നടിയും സ്റ്റണ്ട് താരവുമായ അലെയ ബോൺ ആണ് ഈ വമ്പൻ വരവിന് പിന്നിൽ. പാർക്കൗറിൽ വിദഗ്ധ പരിശീലനം നേടിയ അലെയ, 'കെയ്റ്റ് ലാറ' എന്ന കരുത്തുറ്റ കഥാപാത്രമായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ എപ്പിക് ഫാൻ്റസി ചിത്രത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾക്കൊപ്പമാണ് അലെയയെയും ആരാധകർക്കായി പരിചയപ്പെടുത്തിയത്. നേരത്തെ രാജഭരണ കാലത്തുള്ള കഥാപാത്രങ്ങളുടെ ലുക്കുകൾ പുറത്തുവിട്ടിരുന്നെങ്കിലും, നിലവിലെ കാലഘട്ടത്തിലെ വേഷപ്പകർച്ചകൾ ഇന്നാണ് അവതരിപ്പിച്ചത്.

ആരാധകരുടെ പ്രിയ കഥാപാത്രങ്ങളായ സാത്താൻ സേവ്യർ (സണ്ണി വെയ്ൻ), അറയ്ക്കൽ അബു (സൈജു കുറുപ്പ്), ക്യാപ്റ്റൻ ക്ലീറ്റസ് (ധർമ്മജൻ ബോൾഗാട്ടി) എന്നിവരുടെ പോസ്റ്ററുകൾക്ക് പിന്നാലെയാണ് അലെയയുടെ മാസ്സീവ് എൻട്രി മിഥുൻ പ്രഖ്യാപിച്ചത്.

ആട് പരമ്പരയിലെ ആദ്യ രണ്ട് ഭാഗങ്ങളിലും ഇല്ലാതിരുന്ന ഈ ലേഡി ആക്ഷൻ താരത്തിന്റെ സാന്നിധ്യം, ചിത്രത്തിന് അന്താരാഷ്ട്ര തലത്തിലുള്ള ഒരു പരിവേഷം കൂടി നൽകുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.

Content Highlight: Surprise entry in 'Aadu 3'

Next TV

Related Stories
'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി';  രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

Jun 27, 2026 12:19 PM

'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി'; രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽക്കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യപുരോഗതിയെക്കുറിച്ച് പറഞ്ഞ് സുഹൃത്ത് പ്രതാപ്...

Read More >>
ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം  'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

Jun 27, 2026 11:44 AM

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം 'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ലിസ്റ്റിൻ സ്റ്റീഫൻ, ബിജുമേനോൻ , അവറാച്ചൻ ആൻഡ് സൺസ്, സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ്...

Read More >>
'തോൽവിക്ക് പകരം വീട്ടാൻ ബോംബെക്കാരി ചേച്ചിയുടെ നോർത്ത് ഇന്ത്യൻ ഐഡിയ'; പണവും സ്വാധീനവുമുള്ള ആ 'മഹതിയോട്' ഒന്നുമാത്രമേ പറയാനുള്ളൂ എന്ന് മിഥിലാജ്!

Jun 27, 2026 10:34 AM

'തോൽവിക്ക് പകരം വീട്ടാൻ ബോംബെക്കാരി ചേച്ചിയുടെ നോർത്ത് ഇന്ത്യൻ ഐഡിയ'; പണവും സ്വാധീനവുമുള്ള ആ 'മഹതിയോട്' ഒന്നുമാത്രമേ പറയാനുള്ളൂ എന്ന് മിഥിലാജ്!

ലക്ഷ്മിപ്രിയ അൻസിബ വിവാദം, മിഥിലാജ് അബ്ദുൾ ഫേസ്ബുക്ക് പോസ്റ്റ്, മിഥിലാജ് അബ്ദുൾ , ലക്ഷ്മിപ്രിയ,...

Read More >>
Top Stories

News Roundup

GCC News