---
title: "നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകട കേസ്; അന്വേഷണ റിപ്പോർട്ട് ഇന്ന് കമ്മീഷണർക്ക് സമർപ്പിക്കും"
english_title: "Actor Maniyanpilla Raju accused in car accident case; Investigation report to be submitted to Commissioner today"
publisher: "moviemax.in"
canonical_url: "https://moviemax.in/news/340942/actor-maniyanpilla-raju-accused-in-car-accident-case-investigation-report-to-be-submitted-to-commissioner-today"
published_at: "2026-02-09T07:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698939b0ad78b_5.jpg"
keywords: []
---

# നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകട കേസ്; അന്വേഷണ റിപ്പോർട്ട് ഇന്ന് കമ്മീഷണർക്ക് സമർപ്പിക്കും

> **Lead Summary:** **തിരുവനന്തപുരം: **നടൻ മണിയൻപിള്ള രാജു സഞ്ചരിച്ചിരുന്ന കാറിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തെക്കുറിച്ചുള്ള ഡി.സി.പിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറും.

## Article Content

**തിരുവനന്തപുരം: **നടൻ മണിയൻപിള്ള രാജു സഞ്ചരിച്ചിരുന്ന കാറിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തെക്കുറിച്ചുള്ള ഡി.സി.പിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറും.

സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥരിൽ നിന്നും മണിയൻപിള്ള രാജുവിൽ നിന്നും അന്വേഷണസംഘം മൊഴിയെടുത്തിരുന്നു.

അപകടം നടന്ന ഉടനെ താൻ പോലീസിനെ വിവരമറിയിച്ചിരുന്നില്ലെന്ന് മണിയൻപിള്ള രാജു ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ, ഉടൻ തന്നെ സ്റ്റേഷനിൽ വിളിച്ചിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

എന്നാൽ രാവിലെ ഏഴരയോടെയാണ് അദ്ദേഹം പോലീസുമായി ബന്ധപ്പെട്ടതെന്നും ആ സമയമത്രയും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നുമാണ് വിവരം. നടൻ മദ്യപിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കുന്നതിനുള്ള മെഡിക്കൽ പരിശോധനാ ഫലം കൂടി ഉടൻ പുറത്തുവരും

### Related Links & Sources
- [Original Story Source](https://moviemax.in/news/340942/actor-maniyanpilla-raju-accused-in-car-accident-case-investigation-report-to-be-submitted-to-commissioner-today)