---
title: "നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകട കേസ്; 'ഉദ്യോഗസ്ഥർക്ക് ബോധപൂർവ്വമായ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ട് "
english_title: "ManiyanpillaRaju car accident case; Special Branch report says there was no deliberate lapse by officials"
publisher: "moviemax.in"
canonical_url: "https://moviemax.in/news/340827/maniyanpillaraju-car-accident-case-special-branch-report-says-there-was-no-deliberate-lapse-by-officials"
published_at: "2026-02-08T07:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6987eb34cbe5b_rahju.jpg"
keywords: []
---

# നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകട കേസ്; 'ഉദ്യോഗസ്ഥർക്ക് ബോധപൂർവ്വമായ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ട് 

> **Lead Summary:** ** **ഉദ്യോഗസ്ഥർക്ക് ബോധപൂർവ്വമായ വീഴ്ച സംഭവിച്ചിട്ടില്ല. നടൻ മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽ മ്യൂസിയം പൊലീസിനെ വെള്ള പൂശി സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്. അപകടവിവരം അറിഞ്ഞയുടനെ കൺട്രോൾ റൂം വാഹനവും മ്യൂസിയം പൊലീസും സ്ഥലത്തെത്തി.

## Article Content

** **ഉദ്യോഗസ്ഥർക്ക് ബോധപൂർവ്വമായ വീഴ്ച സംഭവിച്ചിട്ടില്ല. നടൻ മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽ മ്യൂസിയം പൊലീസിനെ വെള്ള പൂശി സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്. അപകടവിവരം അറിഞ്ഞയുടനെ കൺട്രോൾ റൂം വാഹനവും മ്യൂസിയം പൊലീസും സ്ഥലത്തെത്തി.

പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാനാണ് ആദ്യം ശ്രമിച്ചത്. രാത്രി രണ്ട് വട്ടം രാജുവിൻ്റെ വീട്ടിൽ പൊലീസ് എത്തിയതിന് ദൃശ്യങ്ങൾ തെളിവുണ്ട്. രാജു പൊലീസിനെ വിളിച്ചുവെന്ന് പറയുന്നത് വിശ്വസനീയമല്ലെന്നും കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം മ്യൂസിയം പൊലീസ് സ്റ്റേഷന്റെ കോൾ റെക്കോർഡും മണിയൻ പിള്ള രാജുവിന്റെ മൊഴിയും രേഖപ്പെടുത്താനാണ് അന്വേഷണ ചുമതലയുള്ള ഡിസിപിയുടെ തീരുമാനം. മണിയൻപിള്ള രാജു മദ്യപിച്ചിരുന്നോ എന്ന് കണ്ടെത്താനുള്ള രാസ പരിശോധന ഫലം നാളെ രാവിലെയോടെ ലഭിക്കുമെന്നാണ് വിവരം.

ഇന്നലെ എംവിഡി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വാഹനത്തിന് സാങ്കേതിക തകരാർ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ മണിയൻ പിള്ള രാജുവിന് വാഹനം കൈമാറും. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ട്രിവാൻഡ്രം ക്ലബ്ബിനു മുന്നിൽ വെച്ച് മണിയൻപിള്ള രാജു സഞ്ചരിച്ച വാഹനത്തിൽ ബൈക്ക് ഇടിക്കുകയും രാജു വാഹനം നിർത്താതെ പോകുകയും ചെയ്തത്.

തുടർന്ന് കേസെടുത്ത മ്യൂസിയം പൊലീസ് രാജുവിനെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ രാത്രി പത്തുമണിയോടെയാണ് വാഹനാപകടം ഉണ്ടാകുന്നത്. മണിയൻപിള്ള രാജു ഓടിച്ച വോൾവോ കാറിൽ ഇടിച്ച് യുവാക്കൾക്ക് പരുക്കേൽക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/340827/maniyanpillaraju-car-accident-case-special-branch-report-says-there-was-no-deliberate-lapse-by-officials)