---
title: "ഹരിതകർമ്മ സേനയെ റെസിഡന്റ്‌സ് അസോസിയേഷൻ തടഞ്ഞു; പരാതിയുമായി നടൻ സന്തോഷ് കെ. നായർ"
english_title: "Residents Association blocks Harithakarma Sena; Actor Santosh K. Nair lodges complaint"
publisher: "moviemax.in"
canonical_url: "https://moviemax.in/news/340914/residents-association-blocks-harithakarma-sena-actor-santosh-k-nair-lodges-complaint"
published_at: "2026-02-08T20:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69889f0205583_16.jpg"
keywords: []
---

# ഹരിതകർമ്മ സേനയെ റെസിഡന്റ്‌സ് അസോസിയേഷൻ തടഞ്ഞു; പരാതിയുമായി നടൻ സന്തോഷ് കെ. നായർ

> **Lead Summary:** **തിരുവനന്തപുരം:** വീട്ടിലെ ഭക്ഷണ അവശിഷ്ടങ്ങൾ ശേഖരിക്കാൻ എത്തിയ ഹരിതകർമ്മ സേനയെ റെസിഡന്റ്‌സ് അസോസിയേഷൻ തടഞ്ഞതായി സിനിമാ താരം സന്തോഷ് കെ. നായരുടെ പരാതി.

## Article Content

**തിരുവനന്തപുരം:** വീട്ടിലെ ഭക്ഷണ അവശിഷ്ടങ്ങൾ ശേഖരിക്കാൻ എത്തിയ ഹരിതകർമ്മ സേനയെ റെസിഡന്റ്‌സ് അസോസിയേഷൻ തടഞ്ഞതായി സിനിമാ താരം സന്തോഷ് കെ. നായരുടെ പരാതി.

അസോസിയേഷനിൽ അംഗത്വമെടുക്കാത്തതിനാലാണ് തന്നോട് ഈ വിവേചനം കാണിക്കുന്നതെന്ന് താരം ആരോപിക്കുന്നു.

ഹരിതകർമ്മ സേനാംഗങ്ങൾ മാലിന്യം എടുക്കാൻ തയ്യാറായെങ്കിലും അസോസിയേഷൻ ഭാരവാഹികൾ ഇടപെട്ട് അത് വിലക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.

മാലിന്യം മാറ്റിവെക്കാൻ അസോസിയേഷൻ സ്ഥാപിച്ച ബാസ്കറ്റിൽ അംഗമല്ലാത്തവരെ മാലിന്യം നിക്ഷേപിക്കാൻ അനുവദിക്കില്ലെന്നാണ് ഇവരുടെ നിലപാട്.

നഗരസഭയുടെ നിയമപ്രകാരം എല്ലാ വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കാൻ തങ്ങൾക്ക് നിർദ്ദേശമുണ്ടെന്ന് ഹരിതകർമ്മ സേനാംഗങ്ങളും വ്യക്തമാക്കുന്നു.

സംഭവത്തിൽ മേയർക്കും കൗൺസിലർക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് സന്തോഷ് കെ. നായർ കുറ്റപ്പെടുത്തി.

എല്ലാ വീടുകളിലെയും പോലെ തന്റെ വീട്ടിലെയും മാലിന്യം തടസ്സമില്ലാതെ നീക്കം ചെയ്യാൻ നഗരസഭ അടിയന്തരമായി ഇടപെടണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

### Related Links & Sources
- [Original Story Source](https://moviemax.in/news/340914/residents-association-blocks-harithakarma-sena-actor-santosh-k-nair-lodges-complaint)