---
title: "പെണ്ണുകാണും മുൻപേ വിവാഹം ഉറപ്പിച്ചു; സുരേഷ് ഗോപിയും രാധികയും വിവാഹവാർഷികാഘോഷത്തിൽ, വൈറലായി പഴയ ഓർമ്മകൾ"
english_title: "Suresh Gopi and Radhika at their wedding anniversary celebration"
publisher: "moviemax.in"
canonical_url: "https://moviemax.in/news/340889/suresh-gopi-and-radhika-at-their-wedding-anniversary-celebration"
published_at: "2026-02-08T14:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69884f0e941c2_MOVIE4.jpg"
keywords: []
---

# പെണ്ണുകാണും മുൻപേ വിവാഹം ഉറപ്പിച്ചു; സുരേഷ് ഗോപിയും രാധികയും വിവാഹവാർഷികാഘോഷത്തിൽ, വൈറലായി പഴയ ഓർമ്മകൾ

> **Lead Summary:** **[ **മലയാളികളുടെ പ്രിയനടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും ഭാര്യ രാധികയും തങ്ങളുടെ 36-ാം വിവാഹവാർഷികം ആഘോഷിക്കുന്ന വാർത്തയാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

## Article Content

**[ **മലയാളികളുടെ പ്രിയനടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും ഭാര്യ രാധികയും തങ്ങളുടെ 36-ാം വിവാഹവാർഷികം ആഘോഷിക്കുന്ന വാർത്തയാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

> "എന്നും എന്റെ ഹൃദയത്തിന്റെ ഉടമയ്ക്ക്" എന്ന മനോഹരമായ കുറിപ്പോടെ രാധികയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം പ്രിയതമയ്ക്ക് ആശംസകൾ നേർന്നത്. 1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവരുടെ വിവാഹം.

ഗോകുൽ, മാധവ്, ഭാഗ്യ, ഭാവ്‌നി എന്നിവരടങ്ങുന്ന സുരേഷ് ഗോപിയുടെ കുടുംബം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. തന്റെ വിവാഹത്തെക്കുറിച്ചുള്ള രസകരവും അപൂർവ്വവുമായ ഓർമ്മകൾ താരം മുൻപ് വെളിപ്പെടുത്തിയത് ഇത്തവണയും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

ഒരു സിനിമ പോലെ തോന്നിപ്പിക്കുന്നതായിരുന്നു ഇവരുടെ വിവാഹാലോചന. 1989-ൽ 'ഒരുക്കം' എന്ന സിനിമയുടെ സെറ്റിലായിരുന്ന സുരേഷ് ഗോപിയെ അച്ഛൻ വിളിച്ച് ഒരു പെൺകുട്ടിയെ കണ്ട കാര്യം പറയുകയായിരുന്നു.

> "ഞങ്ങൾക്ക് മകളായി ഈ കുട്ടി മതി, നിനക്ക് ഭാര്യയായി വേണോ എന്ന് നീ തീരുമാനിക്കണം" എന്നായിരുന്നു അച്ഛന്റെ വാക്കുകൾ. എന്നാൽ നാല് ആൺമക്കളുള്ള തന്റെ വീട്ടിലേക്ക് ഒരു മകളെപ്പോലെ കടന്നുവരുന്ന ആളെ തിരഞ്ഞെടുക്കാനുള്ള പൂർണ്ണ അധികാരം അച്ഛനും അമ്മയ്ക്കും നൽകിയ താരം, പെണ്ണുകാണൽ പോലും വേണ്ടെന്ന് വെച്ച് വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു.

**
**

### Related Links & Sources
- [Original Story Source](https://moviemax.in/news/340889/suresh-gopi-and-radhika-at-their-wedding-anniversary-celebration)