സിനിമ പ്രവേശനം നസത്തുന്നതിനു മുന്നേ തന്നെ വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് ഹൈദരാബാദ് സുന്ദരി അമ്രിൻ ഖുറേഷി.
മിഥുൻ ചക്രവർത്തിയുടെ പുത്രൻ നമാഷി ചക്രവർത്തിക്കൊപ്പം പ്രമുഖ ബോളിവുഡ് സംവിധായകൻ രാജ് കുമാർ സന്തോഷിയുടെ " ബാഡ് ബോയ് " എന്ന സിനിമയാണ് ആദ്യ ചിത്രം. ആനന്ദലബ്‍ധിക്ക് ഇനിയെന്ത് വേണം.
കഴിഞ്ഞ ദിവസങ്ങളിൽ ഈ സിനിമയുടെ ഗാന ചിത്രീകരണം ഹൈദരാബാദിലെ അന്നപൂർണാ സ്റ്റുഡിയോയിൽ നടന്നു.
കോടികൾ മുടക്കി തയ്യാറാക്കിയ സെറ്റിൽ വെച്ച് നടന്ന ഗാന രംഗത്തിന്റെ സ്റ്റില്ലുകൾ അമ്രിൻ ഖുറേഷി ഷെയര്‍ ചെയ്‍തപ്പോള്‍ അക്ഷരാർത്ഥത്തിൽ ബോളിവുഡ് സിനിമാ പ്രേമികൾ മാത്രമല്ല ബോളിവുഡ് സിനിമാ ലോകവും അമ്പരന്നു പോയി. സിനിമാ ലോകത്തിന്റെയും ശ്രദ്ധ ഒന്നടങ്കം തന്നിലേക്ക് ആകർഷിക്കുകയാണ് അമ്രിൻ ഖുറേഷി.
Hyderabad beauty Amrin Qureshi is an actress who made headlines even before she stepped into cinema