#VijayYesudas| ആ ഉത്തരവാദിത്തം 2010 ഓടെ ഞാൻ മാറ്റി വെച്ചു, എനിക്കത് ചുമക്കാനാവില്ല; തുറന്ന് പറഞ്ഞ് വിജയ് യേശുദാസ്

#VijayYesudas| ആ ഉത്തരവാദിത്തം 2010 ഓടെ ഞാൻ മാറ്റി വെച്ചു, എനിക്കത് ചുമക്കാനാവില്ല; തുറന്ന് പറഞ്ഞ് വിജയ് യേശുദാസ്
Mar 31, 2024 07:55 AM | By Kavya N

സം​ഗീത ലോകത്ത് പകരം വെക്കാനില്ലാത്ത യേശുദാസിന്റെ പാത പിന്തുടർന്നാണ് മകൻ വിജയ് യേശുദാസ് ​ഗായകനാകുന്നത്. കരിയറിലെ തുടക്ക കാലത്ത് തന്നെ ഹിറ്റ് ​ഗാനങ്ങൾ വിജയ് യേശുദാസിന് ലഭിച്ചു. . എന്നാൽ തന്റേതായ തീരുമാനങ്ങളിലൂടെയാണ് വിജയ് യേശുദാസ് മുന്നോട്ട് പോയത്. കരിയറിൽ ഉയർച്ച താഴ്ചകൾ ഒരുപോലെ ഇദ്ദേഹം കണ്ടിട്ടുമുണ്ട്. യേശുദാസിന്റെ മകനെന്ന നിലയിൽ താൻ നേരിട്ട ചോദ്യങ്ങളെക്കുറിച്ചും അഭിപ്രായങ്ങളെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ വിജയ് യേശുദാസ്.

എന്തെങ്കിലും വാർത്ത കണ്ടാൽ ചിലർ എന്തിനാണ് വെറുതെ അപ്പന്റെ പേര് ചീത്തയാക്കുന്നത് എന്ന് ചോദിക്കും. അതെന്റെ കൈയിൽ അല്ലെന്നാണ് ഞാൻ പറഞ്ഞത്. ശബ്ദത്തിലും ലുക്കിലും സാമ്യത ഉണ്ടാകും. പക്ഷെ ഞാൻ മറ്റൊരു വ്യക്തിയാണ്. നേരത്തെ അപ്പയ്ക്കും അമ്മയ്ക്കും ഞാൻ അഭിനയിക്കുന്നതിൽ താൽപര്യം ഇല്ലായിരുന്നു. പക്ഷെ പിന്നീട് ചാൻസ് വന്നപ്പോൾ ഇനിയിപ്പോൾ ഞാൻ ആരോടും ചോദിക്കാനൊന്നും നിൽക്കേണ്ട, എനിക്ക് 35-36 വയസായി.

ഈ ചാൻസ് ഇനി വരില്ല. ഒന്ന് ശ്രമിക്കാമെന്ന് കരുതി. വിജയ പരാജയം നമ്മുടെ കൈയിൽ അല്ല.അത് പോലെ അപ്പയുണ്ടാക്കിയ ലെ​ഗസി അദ്ദേഹത്തിന്റേതാണ്. എനിക്കത് നശിപ്പിക്കാനോ ഇനിയും മുന്നോട്ട് കൊണ്ട് പോകാനോ പറ്റില്ല. ആ ഉത്തരവാദിത്തം 2010 ഓടെ ഞാൻ മാറ്റി വെച്ചു. എനിക്കത് ചുമക്കാൻ പറ്റില്ല. മൂന്നാമതൊരാൾ എന്ത് ചിന്തിക്കുന്നു എന്നതിൽ ആശങ്കപ്പെടാതിരിക്കാനും താൻ പഠിച്ചെന്ന് വിജയ് യേശുദാസ് വ്യക്തമാക്കി. നമ്മു‌ടെ മാതാപിതാക്കളോട് പോലും അങ്ങനെയാണ്. അവരെ തൃപ്തിപ്പെ‌ടുത്താൻ പറ്റാത്ത സമയം ഉണ്ടാകും.

അവരുടെ ആ​ഗ്രഹങ്ങൾ നിറവേറ്റാൻ ചിലപ്പോൾ പറ്റിയില്ലെന്ന് വരും. നമുക്ക് നന്നായി ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ ഫോക്കസ് ചെയ്യുന്നതാണ് നല്ലതെന്നും വിജയ് യേശുദാസ് വ്യക്തമാക്കി. ‌ വിജയ് യേശുദാസിന്റെ വ്യക്തിജീവിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്. ദർശനയെന്നാണ് വിജയ് യേശുദാസിന്റെ മുൻ ഭാര്യയുടെ പേര്. 2007 ൽ വിവാഹിതരായ ഇരുവരും വർഷങ്ങളോളം ഒരുമിച്ച് ജീവിച്ച ശേഷം വേർപിരിഞ്ഞു. അമെയ, അവ്യൻ എന്നിവരാണ് ഇവരുടെ മക്കൾ.

#Iput #responsibility #aside #around #2010 #Ican't #bear #it #VijayYesudas #openup

Next TV

Related Stories
'ഉളുപ്പും വേണം, തലയടിച്ച് പൊട്ടിച്ച് അവൻ ഇറക്കി വിടും'; ലക്ഷ്മി നക്ഷത്ര അന്നേ പറഞ്ഞതാണ്! സായ് കൃഷ്ണ

Apr 30, 2025 05:15 PM

'ഉളുപ്പും വേണം, തലയടിച്ച് പൊട്ടിച്ച് അവൻ ഇറക്കി വിടും'; ലക്ഷ്മി നക്ഷത്ര അന്നേ പറഞ്ഞതാണ്! സായ് കൃഷ്ണ

രേണു സുധി വിഷയം, ഓൺലൈൻ മാധ്യമങ്ങളിൽ ആക്ഷേപത്തിൽ വീഡിയോയുമായി സായി...

Read More >>
അവൾക്കും ഉണ്ടാവില്ലേ സ്വപ്നങ്ങൾ, തളർന്ന് കിടന്നാൽ തിരിഞ്ഞ് നോക്കില്ല, അസൂയ പിടിച്ചവർ; രേണുവിന് പിന്തുണ

Apr 29, 2025 07:48 PM

അവൾക്കും ഉണ്ടാവില്ലേ സ്വപ്നങ്ങൾ, തളർന്ന് കിടന്നാൽ തിരിഞ്ഞ് നോക്കില്ല, അസൂയ പിടിച്ചവർ; രേണുവിന് പിന്തുണ

രേണു സുധിയുടെ പുതിയ വീഡിയോ കോളിംഗ് ഓൺ‌ലൈൻ ട്രോളിംഗിന് പിന്തുണയുമായി...

Read More >>
സുധി ചേട്ടന്റെ മണം നാറ്റം? അതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്! അത് അടിച്ചാല്‍ ആരും അടുത്ത് നില്‍ക്കില്ല; രേണു

Apr 29, 2025 12:21 PM

സുധി ചേട്ടന്റെ മണം നാറ്റം? അതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്! അത് അടിച്ചാല്‍ ആരും അടുത്ത് നില്‍ക്കില്ല; രേണു

ലക്ഷ്മി നക്ഷത്ര നൽകിയ സമ്മാനം, രേണു സുധി പെർഫ്യൂമിനെ കുറിച്ച് പറഞ്ഞത്...

Read More >>
Top Stories