#biggboss | മാരക ട്വിസ്റ്റ്! ജാസ്മിന്റെ വരന്‍ ബിഗ് ബോസ് വീട്ടിലേക്ക്! വൈല്‍ഡ് കാര്‍ഡ് എന്‍ട്രി സീന്‍ മാറ്റും

#biggboss |  മാരക ട്വിസ്റ്റ്! ജാസ്മിന്റെ വരന്‍ ബിഗ് ബോസ് വീട്ടിലേക്ക്! വൈല്‍ഡ് കാര്‍ഡ് എന്‍ട്രി സീന്‍ മാറ്റും
Mar 30, 2024 01:22 PM | By Athira V

മൂന്ന് ആഴ്ചകള്‍ പിന്നിടുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6. ഇതിനോടകം തന്നെ നാടകീയമായ നിരവധി രംഗങ്ങള്‍ക്ക് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. താരങ്ങള്‍ തമ്മിലുള്ള അടിയും ബഹളവുമെല്ലാം ബിഗ് ബോസ് വീട്ടില്‍ സ്വാഭാവികമായി മാറിയിരിക്കുകയാണ്.

സഹ മത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്തതിന് റോക്കിയെന്ന മത്സരാര്‍ത്ഥി ഷോയില്‍ നിന്നും പുറത്തകുന്ന സാഹചര്യവും ബിഗ് ബോസ് വീട്ടില്‍ പോയ വാരമുണ്ടായി.

ആദ്യ ആഴ്ചകളില്‍ ബിഗ് ബോസ് വീടിന് അകത്തും പുറത്തും ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേട്ട പേരുകളിലൊന്ന് ജാസ്മിന്‍ ജാഫറിന്റേതാണ്. സോഷ്യല്‍ മീഡിയ താരമായ ജാസ്മിന്‍ ബിഗ് ബോസിലേക്ക് വന്ന ആദ്യ നാളുകളില്‍ തന്നെ താന്‍ ദീര്‍ഘനാള്‍ ഇവിടെയുണ്ടാകുമെന്ന് തോന്നിപ്പിച്ചിരുന്നു. ടോപ് ഫൈവിലെത്തുമെന്ന് തുടക്കത്തിലേ തോന്നിപ്പിക്കാന്‍ സാധിച്ച താരമായിരുന്നു ജാസ്മിന്‍. എന്നാല്‍ പിന്നീട് കണ്ടത് ജാസ്മിന്റെ ഗ്രാഫ് താഴേക്ക് പോകുന്നതായിരുന്നു. 

ഗബ്രിയുമായുള്ള സൗഹൃദമാണ് ജാസ്മിന് വിമര്‍ശനങ്ങള്‍ നേടിക്കൊടുക്കുന്നത്. പിന്നാലെ വീട്ടില്‍ നിന്നും വന്ന ഫോണ്‍ കോളും തുടര്‍ന്ന് അരങ്ങേറിയ വിവാദങ്ങളുമെല്ലാം ജാസ്മിന്റെ പ്രകടനത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.

തുടക്കത്തില്‍ ടോപ് ഫൈവിലെത്തുമെന്ന് തോന്നിപ്പിച്ച ജാസ്മിന്‍ ഇപ്പോള്‍ വീടിന് അകത്തും പുറത്തും വിമര്‍ശനപാത്രമായി മാറിയിരിക്കുകയാണ്. ബിഗ് ബോസ് നിയമം ലംഘിച്ച ജാസ്മിനെ പുറത്താക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടിരുന്നു. 

ഇതിനിടെ ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ബിഗ് ബോസ് വീട്ടിലേക്ക് ഉടനെ തന്നെ ചില വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുണ്ടാകും. റോക്കിയും സിജോയും പോയതോടെ ബിഗ് ബോസ് വിടാകെ തണുത്തു കിടക്കുകയാണ്.

അതിനാല്‍ വേഗം തന്നെ വൈല്‍ഡ് കാര്‍ഡുകളെ കൊണ്ടു വന്ന് രംഗം കൊഴുപ്പിക്കണമെന്നാണ് പ്രേക്ഷകരും പറയുന്നത്. എന്നാല്‍ ഇങ്ങനെ കടന്നു വരുന്ന വൈല്‍ഡ് കാര്‍ഡുകളില്‍ ഒരാള്‍ ജാസ്മിന് വേണ്ടപ്പെട്ടൊരാള്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ വൈല്‍ഡ് കാര്‍ഡുകളിലൊന്ന് അഫ്‌സല്‍ ആണ്. ജാസ്മിനുമായി വിവാഹം ഉറപ്പിച്ചിരിക്കുന്ന വ്യക്തിയാണ് അഫ്‌സല്‍. നേരത്തെ ബിഗ് ബോസില്‍ വച്ച് തന്നെ ജാസ്മിന്‍ അഫ്‌സലിനെക്കുറിച്ച് സംസാരിച്ചിരുന്നു.

തന്റെ വിവാഹം അഫ്‌സല്‍ എന്ന സുഹൃത്തുമായി നിശ്ചയിച്ചുവെന്നായിരുന്നു നേരത്തെ ജാസ്മിന്‍ ഗബ്രിയോട് പറഞ്ഞത്. എന്നാല്‍ പിന്നീട് ശ്രീതുവിനോട് ജാസ്മിന്‍ പറഞ്ഞത് അഫ്‌സലിന്റെ വീട്ടുകാര്‍ വിവാഹാലോചനയുമായി വന്നിരുന്നുവെന്നും എന്നാല്‍ ബിഗ് ബോസ് കഴിഞ്ഞ് തീരുമാനിക്കാം എന്നു കരുതിയിരിക്കുകയാണ് എന്നുമായിരുന്നു. 

പുറത്ത് വരുന്ന വാര്‍ത്തകള്‍ പൂര്‍ണമായും വിശ്വസിക്കാന്‍ സാധ്യമല്ലെങ്കിലും അഫ്‌സലിനും ബിഗ് ബോസിലേക്ക് വരാന്‍ താല്‍പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ ഹിന്ദി ബിഗ് ബോസില്‍ പയറ്റിയിട്ടുള്ളൊരു തന്ത്രമാണിത്.

ഹിന്ദി ബിഗ് ബോസിന്റെ പോയ സീസണില്‍ മത്സരാര്‍ത്ഥികളില്‍ ഒരാളുടെ കാമുകന്‍ ഷോയിലേക്ക് അപ്രതീക്ഷിതമായി മത്സരാര്‍ത്ഥിയായി കടന്നു വന്നത് അതിനാടകീയമായ രംഗങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അതുകൊണ്ട് തന്നെ സമാനമായൊരു മാറ്റിപ്പിടിക്കല്‍ മലയാളത്തിലും നടന്നാല്‍ ഞെട്ടാനില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 

എന്നാല്‍ ഈ വാര്‍ത്തയുടെ ആധികാരികത സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയുടെ ഭാവനാസൃഷ്ടിയായിരിക്കും ഈ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി എന്നും ചിലര്‍ പറയുന്നുണ്ട്. ബിഗ് ബോസ് ആയതുകൊണ്ടു തന്നെ എന്ത് ട്വിസ്റ്റിനും സാധ്യതയുള്ളതിനാല്‍ കാത്തിരുന്ന് തന്നെ കാണേണ്ടി വരും.

അതേസമയം ഇന്ന് താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തും. റോക്കിയുടെ പുറത്താകലും സര്‍ജറിയ്ക്കായി സിജോയെ ഷോയില്‍ നിന്നും മാറ്റിയതുമെല്ലാം കാരണം ഈ ആഴ്ചത്തെ നോമിനേഷന്‍ അസാധുവാക്കിയിരുന്നു. 

#biggboss #malayalam #6 #groom #jasminejaffer #might #make #surprise #entry #wild #card

Next TV

Related Stories
#sajignair | പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി അത് ചെയ്തു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ

Apr 22, 2024 08:20 PM

#sajignair | പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി അത് ചെയ്തു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ

വര്‍ഷങ്ങള്‍ക്കിപ്പുറം ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് സജി ജി നായരും ശാലു മേനോനും വേര്‍പിരിയുകയും...

Read More >>
#BiggBoss |'ആവശ്യമില്ലാത്ത വർത്തമാനം പറയരുത്'; ജാസ്മിന്റെയും ​ഗബ്രിയുടേയും ജയിലിലെ കെട്ടിപിടുത്തം ചോദ്യം ചെയ്ത് മോഹൻലാൽ

Apr 22, 2024 04:13 PM

#BiggBoss |'ആവശ്യമില്ലാത്ത വർത്തമാനം പറയരുത്'; ജാസ്മിന്റെയും ​ഗബ്രിയുടേയും ജയിലിലെ കെട്ടിപിടുത്തം ചോദ്യം ചെയ്ത് മോഹൻലാൽ

ആറാം സീസണിൽ ജയിൽ ശിക്ഷ അനുഭവിക്കാൻ വിധിക്കപ്പെട്ട ഒട്ടുമിക്ക മത്സരാർത്ഥികൾക്കും സഹമത്സരാർത്ഥികളായ സുഹൃത്തുക്കൾ വഴി ഭക്ഷണ സാധങ്ങളും മറ്റും...

Read More >>
#swatigodara | യൂട്യൂബര്‍ സ്വാതി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി; സുഹൃത്ത് കസ്റ്റഡിയിൽ

Apr 19, 2024 06:26 AM

#swatigodara | യൂട്യൂബര്‍ സ്വാതി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി; സുഹൃത്ത് കസ്റ്റഡിയിൽ

ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും സംഭവത്തില്‍ ദൃക്സാക്ഷികളെയും സ്വാതിയുടെ സുഹൃത്തുക്കളെയും ചോദ്യം...

Read More >>
#BiggBoss |ബാത്റൂമില്‍ പോലും ചെരുപ്പിടില്ല, ആ കാലോടെ ബഡ്ഡിലും സോഫയിലും പോകും; ജാസ്മിനെതിരെ ആഞ്ഞടിച്ച് മത്സരാര്‍ത്ഥികള്‍

Apr 18, 2024 09:58 PM

#BiggBoss |ബാത്റൂമില്‍ പോലും ചെരുപ്പിടില്ല, ആ കാലോടെ ബഡ്ഡിലും സോഫയിലും പോകും; ജാസ്മിനെതിരെ ആഞ്ഞടിച്ച് മത്സരാര്‍ത്ഥികള്‍

ഉപയോഗ ശേഷം ജാസ്മിന്‍ ടിഷ്യു പേപ്പര്‍ ബെഡില്‍ തന്നെ വച്ചു എന്ന് ജിന്‍റോ പറഞ്ഞതോടെയാണ് തര്‍ക്കത്തിന്...

Read More >>
#BiggBoss |മറ്റുള്ളവര്‍ക്ക് കണ്ടന്റാകുന്ന ജാസ്മിനും ഗബ്രിയും; ഒരു സംഭവം ട്രെന്‍ഡ് ആകുന്നുണ്ട്, ശ്രദ്ധിച്ചോ?

Apr 18, 2024 03:11 PM

#BiggBoss |മറ്റുള്ളവര്‍ക്ക് കണ്ടന്റാകുന്ന ജാസ്മിനും ഗബ്രിയും; ഒരു സംഭവം ട്രെന്‍ഡ് ആകുന്നുണ്ട്, ശ്രദ്ധിച്ചോ?

ഗബ്രിയും ജാസ്മിനും കാരണമാണ് കണ്ടന്റുണ്ടാകുന്നതെന്ന് പറയപ്പെടുന്നതിനെക്കുറിച്ചുള്ള കുറിപ്പാണ്...

Read More >>
#glamyGanga |'വയറിന് വേദനയും അസ്വസ്ഥതയും... കാൻസറാണെന്ന് ലക്ഷണം വെച്ച് ഉറപ്പിച്ചു, വീട് പണി തീരും മുമ്പ് മരിച്ചുപോകുമോ?'

Apr 17, 2024 09:35 PM

#glamyGanga |'വയറിന് വേദനയും അസ്വസ്ഥതയും... കാൻസറാണെന്ന് ലക്ഷണം വെച്ച് ഉറപ്പിച്ചു, വീട് പണി തീരും മുമ്പ് മരിച്ചുപോകുമോ?'

അച്ഛന്റെ പീഡനങ്ങൾ സഹിക്കാൻ കഴിയാതെ വീട് വിട്ടുറങ്ങി വാടക വീട്ടിലാണ് ​ഗം​ഗയും അമ്മയും സഹോദരിയും...

Read More >>
Top Stories