#Dharmendra | ഹേമയെ കെട്ടിപ്പിടിക്കാന്‍ 2000 കൈക്കൂലി കൊടുത്ത ധര്‍മ്മേന്ദ്ര; നായകനെ കുപ്പിയിലാക്കാന്‍ പ്രണയരംഗം

#Dharmendra  |  ഹേമയെ കെട്ടിപ്പിടിക്കാന്‍ 2000 കൈക്കൂലി കൊടുത്ത ധര്‍മ്മേന്ദ്ര; നായകനെ കുപ്പിയിലാക്കാന്‍ പ്രണയരംഗം
Mar 4, 2024 03:27 PM | By Kavya N

ബോളിവുഡിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഐക്കോണിക് സിനിമകളിലൊന്നാണ് ഷോലെ. റിലീസായ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും സിനിമാ പ്രേമികള്‍ ഷോലെയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും വലിയ താരങ്ങളായ അമിതാഭ് ബച്ചന്‍, ധര്‍മ്മേന്ദ്ര, ഹേമ മാലിനി, സഞ്ജീവ് കുമാര്‍. ജയ ബച്ചന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ഷോലെ. ചിത്രത്തില്‍ ജയ്, വീരു എന്നീ കഥാപാത്രങ്ങളായാണ് അമിതാഭ് ബച്ചനും ധര്‍മ്മേന്ദ്രയുമെത്തുന്നത്. ബസന്തിയായിട്ടാണ് ഹേമ മാലിനി അഭിനയിച്ചത്.

ഹേമ മാലിനിയും സഞ്ജീവ് കപൂറും സിനിമ ഇഷ്ടപ്പെട്ട് അഭിനയിക്കാനും തയ്യാറായി. ധര്‍മ്മേന്ദ്രയ്ക്കും സിനിമ ഇഷ്ടമായി. പക്ഷെ രസകരമായൊരു വസ്തുത എന്തെന്നാല്‍ ധര്‍മ്മേന്ദ്രയ്ക്ക് അവതരിപ്പിക്കാനുള്ള താല്‍പര്യം ആദ്യം തോന്നിയത് സഞ്ജീവ് കുമാറിന്റെ ഠാക്കൂര്‍ എന്ന കഥാപത്രത്തിനോടായിരുന്നു. ഒടുവില്‍ ധര്‍മ്മേന്ദ്രയ്ക്ക് മുന്നില്‍ രമേഷിന് ഒരു നിബന്ധന വെക്കേണ്ടി വന്നു. ഹേമ മാലിനി അവതരിപ്പിക്കുന്ന ബസന്തിയാണ് വീരുവിന്റെ കാമുകി എന്ന് പറഞ്ഞാണ് രമേഷ് സിപ്പി ധര്‍മ്മേന്ദ്രയെ സമ്മതിപ്പിച്ചത്.

അങ്ങനെയാണ് ധരം വീരു ആകുന്നതും തങ്ങളുടെ ഓഫ് സ്‌ക്രീന്‍ പ്രണയം ഓണ്‍ സ്‌ക്രീനിലും അടയാളപ്പെടുത്താന്‍ ധര്‍മ്മേന്ദ്രയ്ക്കും ഹേമയ്ക്കും സാധിക്കുന്നതും. ഷോലെയുടെ സെറ്റില്‍ ഹേമ മാലിനിയുമായി അടുത്ത് ഇടപെഴകാന്‍ കിട്ടുന്ന അവസരങ്ങളൊന്നും ധര്‍മേന്ദ്ര ഒഴിവാക്കിയില്ല. അതിനായി സെറ്റിലെ പയ്യന്റെ കൈയില്‍ 2000 രൂപയും താരം കൊടുത്തിരുന്നു. ഹേമയുമൊത്ത് അഭിനയിക്കുന്ന രംഗം ശരിയായില്ലെന്ന് പറയാന്‍ ഏല്‍പ്പിച്ചു. അതിന് പിന്നില്‍ ഹേമ മാലിനിയെ ഷൂട്ടിങിനെന്ന പേരില്‍ വീണ്ടും വീണ്ടും കെട്ടിപ്പിടിക്കാന്‍ സാധിക്കുമെന്നതായിരുന്നു.

ഇതിന് വേണ്ടി സെറ്റിലെ പയ്യന്മാരുമായി ചില രഹസ്യ കോഡുകളും ധര്‍മേന്ദ്ര ഉപയോഗിച്ചിരുന്നു. നീണ്ട നാള്‍ പ്രണയത്തിലായിരുന്നു ഹേമയും ധര്‍മ്മേന്ദ്രയും. ഇസ്ലാം മതം സ്വീകരിച്ച ശേഷമാണ് ധര്‍മ്മേന്ദ്ര ഹേമയെ വിവാഹം കഴിച്ചത്. കാരണം ആദ്യ ഭാര്യയായ പ്രകാശ് കൗറിനെ ഉപേക്ഷിക്കാന്‍ ധര്‍മ്മേന്ദ്ര ഒരുക്കമായിരുന്നില്ല. രണ്ട് ഭാര്യമാരെ സ്വീകരിക്കണമെങ്കില്‍ ഇസ്ലാം ആവണമായിരുന്നു. ഒടുവില്‍ മുസ്ലിം മതം സ്വീകരിച്ചതിന് ശേഷമായിരുന്നു ഹേമാലിനിയെ ധര്‍മേന്ദ്ര വിവാഹം കഴിച്ചു. 1980 ലായിരുന്നു ആരാധകര്‍ കാത്തിരുന്ന താരവിവാഹം നടന്നത്. ഇഷ ഡിയോള്‍, അഷാന ഡിയോള്‍ എന്നിങ്ങനെ രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.

#Dharmendra #paid #bribe #2000 #hug #Hema #love #scene #bottle #up #hero

Next TV

Related Stories
വിവാഹ വാഗ്ദാനം നൽകി വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ചു; നടൻ നദീം ഖാൻ അറസ്റ്റിൽ

Jan 26, 2026 03:46 PM

വിവാഹ വാഗ്ദാനം നൽകി വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ചു; നടൻ നദീം ഖാൻ അറസ്റ്റിൽ

വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ച നടൻ നദീം ഖാൻ...

Read More >>
മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ്; നടൻ കമാൽ റാഷിദ് ഖാൻ മുംബൈ പോലീസ് പിടിയിൽ

Jan 24, 2026 12:24 PM

മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ്; നടൻ കമാൽ റാഷിദ് ഖാൻ മുംബൈ പോലീസ് പിടിയിൽ

മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ് കമാൽ റാഷിദ് ഖാൻ...

Read More >>
യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

Dec 31, 2025 05:12 PM

യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

യഷിന്റെ 19-ാം വജ്രായുധം, 'ടോക്സിക്' വരുന്നു, മലയാളി സ്പർശമുള്ള കന്നഡ വിസ്മയം, ലേഡി സൂപ്പർസ്റ്റാറിന്റെ 'ഗൺ' ലുക്ക്...

Read More >>
Top Stories










News Roundup