സിംഗപ്പൂർ സിറ്റി: പണം സമ്പാദിക്കാൻ വിചിത്രമെന്ന് തോന്നുന്ന രീതികള്‍ പിന്തുടരുന്നവരുണ്ട്. ഒരു സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ സ്വന്തം അധോവായു കുപ്പിയിലാക്കി വിറ്റാണ് പണം ഇപ്പോൾ സമ്പാദിക്കുന്നത്. 25,000 രൂപയാണ് ഒരു കുപ്പിയുടെ വില. ഇതൊക്കെ ആര് വാങ്ങാൻ എന്ന് ചിന്തിക്കാൻ വരട്ടെ. യുവതി ഇതുവരെ വിൽക്കാന്‍ വെച്ച കുപ്പികളെല്ലാം ഇതിനകം വിറ്റുപോയിരിക്കുകയാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ സിംഗപ്പൂർ സ്വദേശി ചെങ് വിങ് യീ ആണ് സ്വന്തം അധോവായു കുപ്പിയിലാക്കി വിൽക്കുന്നത്-
'നിങ്ങളുടെ പ്രിയപ്പെട്ട സ്ട്രീമർ കിയാരകിറ്റിയുടെ (സോഷ്യൽ മീഡിയയിലെ പേര്) മണം അറിയണ്ടേ? ഓരോ കുപ്പിയും കിയാര നിങ്ങൾക്കായി മാത്രമായി നിർമ്മിച്ചതാണ്. സ്നേഹത്തിന്‍റെ മുദ്രയുള്ളത്. കൂടുതൽ പണം ചെലവാക്കിയാൽ (50,000 രൂപ) നിങ്ങള്‍ക്കിഷ്ടമുള്ള മണം സ്വന്തമാക്കാം ' എന്നു പറഞ്ഞാണ് വിൽപ്പന.
കുപ്പികൾ തയ്യാറാക്കാൻ സമയം വേണമെന്നും ചിലപ്പോള്‍ നേരത്തെ പറഞ്ഞ സമയം മാറിയേക്കാമെന്നും ഓർഡർ നൽകുന്നവരോട് ചെങ് വിങ് യീ പറയുന്നു.ചെങ് വിങ് യീ അധോവായു മാത്രമല്ല വിൽക്കുന്നത്. ധരിച്ച അടിവസ്ത്രങ്ങളും കുളിച്ച വെള്ളവും വിൽക്കുന്നുണ്ട്. ചെങ് വിങ് യീ ധരിച്ച ബിക്കിനി ലഭിക്കാൻ പതിനാലായിരം രൂപ ചെലവാക്കണം. യീയുടെ സാന്നിധ്യം അറിയാം എന്ന് പറഞ്ഞാണ് വിൽപ്പന. ഇന്‍സ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട് ചെങ് വിങ് യീക്ക്.
#Socialmedia #influencer #sells #Adhovayu #bottled #viral