#viratkohli | കോലിക്കും അനുഷ്‌കയ്ക്കും കുഞ്ഞ് പിറന്ന് മണിക്കൂറുകൾ തികഞ്ഞില്ല! കുഞ്ഞിന്റെ പേരിൽ ഫേക്ക് ഐഡികളുടെ ബഹളം

#viratkohli | കോലിക്കും അനുഷ്‌കയ്ക്കും കുഞ്ഞ് പിറന്ന് മണിക്കൂറുകൾ തികഞ്ഞില്ല! കുഞ്ഞിന്റെ പേരിൽ ഫേക്ക് ഐഡികളുടെ ബഹളം
Feb 24, 2024 08:08 PM | By MITHRA K P

(moviemax.in) വിരാട് കോലിക്കും അനുഷ്‌ക ശർമയ്ക്കും ആൺ കുഞ്ഞ് പിറന്ന വാർത്ത സാമൂഹിക മാധ്യമങ്ങളിൽ തംരഗമായി മാറിയിരുന്നു. അകായ് കോലി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇപ്പോൾ അകായ് കോലിയുടെ പേരിൽ നൂറിലേറെ ഫാൻ പേജുകളാണ് പ്രത്യക്ഷപ്പെടുന്നത്.

ഈ മാസം 15നാണ് വിരാട് കോലിക്കും അനുഷ്‌കാ ശർമയ്ക്കും ആൺകുഞ്ഞ് പിറന്നത്. രണ്ട് ദിവസം മുൻപ് വിരാട് കോലിയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വാമികയുടെ കുഞ്ഞനുജന് ഈ ലോകത്തേക്ക് സ്വാഗതം എന്ന് പറഞ്ഞായിരുന്നു പോസ്റ്റ്.

അകായ് എന്ന് കുട്ടിക്ക് പേര് നൽകിയതായും താര ദമ്പതികൾ. കോലിയുടെ പോസ്റ്റ് അതിവേഗമാണ് പ്രചരിച്ചത്. അഭിനന്ദന പ്രവാഹമായിരുന്നു ഇരുവർക്കും. ഏഷ്യയിൽ അതിവേഗം അഞ്ച് മില്ല്യൺ ലൈക്ക് നേടുന്ന ഇൻസ്റ്റാ പോസ്റ്റായി ഇത് മാറി.

എന്നാൽ ഇപ്പോളിതാ അക്കായ് കോലിയുടെ പേരിൽ നൂറിലേറെ ഫാൻ പേജുകളാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെടുന്നത്. കോലിയുടെ പോസറ്റിന് താഴെ താങ്ക്‌സ് പപ്പ എന്ന് പറഞ്ഞ് എത്തുന്നവരും നിരവധി. അകായ് ഭാവി ഇന്ത്യൻ ക്രിക്കറ്റ് താരമാകുമെന്ന് ചിലർ. അകായിക്ക് ഫാൻ ക്ലബ് തുടങ്ങിയവരുമുണ്ട്.

ഇതൊക്കെ കണ്ട് സുക്കർ ബർഗിന്റെ കിളിപോയെന്ന് ട്രോളന്മാരും. സ്വകാര്യത മാനിക്കണമെന്ന് വിരാട് അഭ്യർത്ഥിച്ചെങ്കിലും ആരാധകരുടെ ആവേശത്തിന് കുറവൊന്നുമില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയാണ് വിരാട് കോലി.

തുടക്കത്തിൽ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള സ്‌ക്വാഡിൽ നിന്നാണ് കോലി വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടി വിട്ടുനിന്നിരുന്നത്. കോലി ഇക്കാര്യം ക്യാപ്റ്റൻ രോഹിത് ശർമയെ അറിയിച്ചിരുന്നു. മൂന്നാം ടെസ്റ്റിൽ കോലി മടങ്ങിയെത്തും എന്ന് കരുതിയിരുന്നെങ്കിലും താരം പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് കൂടിയും ഇടവേളയെടുത്തു.

#Kohli #Anushka #baby #less #few #hours #ago #Fake #ID #buzz #baby #name

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
Top Stories