മിനിസ്‌ക്രീനിലെ മിന്നും താരമാണ് ശ്രുതി രജനീകാന്ത്. ബാലതാരമായിട്ടാണ് ശ്രുതി അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ചക്കപ്പഴം എന്ന പരമ്പരയിലെ പൈങ്കിളിയായി ശ്രുതി എത്തുകയായിരുന്നു. പരമ്പര ഹിറ്റ് ആയതോടെ ശ്രുതിയും താരമായി മാറി. ഇപ്പോഴിതാ തനിക്കുണ്ടായൊരു മോശം അനുഭവം പങ്കുവെക്കുകയാണ് ശ്രുതി. തന്നോട് കോമ്പ്രമൈസ് ചെയ്യാന്‍ ആവശ്യപ്പെട്ടതിനെക്കുറിച്ചാണ് താരം തുറന്ന് പറയുന്നത്. ഒരു സിനിമയിലേക്കുള്ള വിളി വന്നപ്പോഴായിരുന്നു മോശം അനുഭവമുണ്ടായത്. തമിഴ് സിനിമയാണ്.വിളിച്ചത് മലയാളിയായിരുന്നു.ലേ മറീഡിയനില്‍ വച്ച് സ്‌ക്രിപ്റ്റ് വായിക്കാമെന്നാണ് പറഞ്ഞത്.
ഞാനപ്പോള്‍ ചക്കപ്പഴത്തിന്റെ സെറ്റിലായിരുന്നു. രാത്രി വൈകുമെന്ന് പറഞ്ഞു. അത് സാരമില്ലെന്നായി അവര്‍. വേറെ തമിഴ് സിനിമകള്‍ ഏതെങ്കിലും കമ്മിറ്റ് ചെയ്തിട്ടുണ്ടോന്ന് ചോദിച്ചു. ഇല്ല, നാലഞ്ച് മുന്‍നിര താരങ്ങളുടെ സിനിമയില്‍ നിന്നും വിളി വന്നിരുന്നു. പക്ഷെ അവര്‍ കോമ്പര്‍മൈസ് ചെയ്യണം എന്ന് പറഞ്ഞതിനാല്‍ ഞാന്‍ താല്‍പര്യമില്ല എന്ന് പറഞ്ഞുവെന്ന് ഞാനവരോട് പറഞ്ഞു ശ്രുതി പറയുന്നു. അത് കേട്ടപ്പോള്‍ അവര്‍ പറഞ്ഞത്, നമ്മുടെ സിനിമയില്‍ അത്ര വലിയ കോമ്പര്‍മൈസ് ഒന്നും കാണില്ല, ചെറിയ കോമ്പര്‍മൈസേ കാണൂവെന്നായിരുന്നു.അതോടെ ഞാന്‍ നോ പറഞ്ഞു. ഞാന്‍ കൂടുതലൊന്നും ചിന്തിച്ചില്ല.
തെന്നിന്ത്യന്‍ സിനിമ കീഴടക്കണം എന്നൊന്നുമില്ല. നല്ലത് വന്നാല്‍ ചെയ്യണം എന്നേയുള്ളൂ. ഞാന്‍ അപ്പോള്‍ തന്നെ പറഞ്ഞു, സമയം വെറുതെ കളയണ്ട എന്ന് വന്ന് തിരക്കഥ കേട്ടു നോക്കൂ, എന്നിട്ട് നമുക്ക് തീരുമാനിക്കാം എന്ന് അയാള്‍ പറഞ്ഞു. എന്തായാലും ഞാന്‍ നോ ആയിരിക്കും പറയുക. ഞാനിതിനെ ഒരു പാഷനായിട്ടാണ് കാണുന്നത് പ്രൊഫഷന്‍ ആയിട്ടല്ല. ഞാന്‍ ബിരുദാനന്തര ബിരുദധാരിയാണ്. ഞാന്‍ കഞ്ഞിക്കുടിക്കാതെ കിടന്നു പോകില്ലെന്നാണ് ശ്രുതി പറയുന്നത്. ഞാനതില്‍ തൃപ്തയാണ്. ഞാനൊരു നോ പറഞ്ഞാല്‍ അത് നോ ആണ് കുറേ പാട് പെട്ടാണ് നോ പറയാന്‍ പഠിച്ചതെന്നും ശ്രുതി പറയുന്നു.
#No #bigdeal #just #small #compromise #not #waste #time #Revealed #ShrutiRajinikanth