(moviemax.in) വളരെ മനോഹരമായ, ആരുടേയും ഹൃദയം കവരുന്ന ചില വീഡിയോ ദൃശ്യങ്ങൾ നാം സോഷ്യൽ മീഡിയയിലൂടെ ദിവസവും കാണാറുണ്ട്.
ചിലപ്പോൾ, ചില കാഴ്ചകൾ കാണുമ്പോഴുള്ള കൗതുകം കൊണ്ട് വഴിയിലൂടെ പോകുന്ന ആരെങ്കിലുമാവും അത് പകർത്തിയിട്ടുണ്ടാവുക. ഒട്ടും പ്രതീക്ഷിക്കാതെ തന്നെ അത് ചിലപ്പോൾ നെറ്റിസൺസിന്റെ ഹൃദയം കവരുകയും ചെയ്യും.
അതുപോലെ ഒരു വീഡിയോയാണ് ഇതും. ബംഗളൂരുവിൽ നിന്നുമാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. pawful.world എന്ന അക്കൗണ്ടാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തന്റെ ഉടമയോടൊപ്പം ഓട്ടോയിൽ സഞ്ചരിക്കുന്ന ക്യൂട്ടായിട്ടുള്ള ഒരു വളർത്തുനായയാണ് വീഡിയോയിൽ കാണാനാവുന്നത്. 'ഹോ, എത്ര മനോഹരമായ കാഴ്ച' എന്ന് ആരായാലും പറഞ്ഞുപോകുന്ന ഒരു കാഴ്ചയാണ് ഇത്.
'നായകൾ ഒരിക്കലും നിങ്ങളുടെ സ്റ്റാറ്റസിന് പിന്നാലെ നടക്കില്ല. അവയ്ക്ക് വേണ്ടത് നിങ്ങളുടെ സാമീപ്യവും സ്നേഹവും മാത്രമാണ്. ഇന്ന് ഞാൻ കണ്ട വളരെ തെളിച്ചമുള്ളൊരു കാഴ്ച' എന്നാണ് വീഡിയോയ്‍ക്ക് കാപ്ഷൻ നൽകിയിരിക്കുന്നത്.
ലൊക്കേഷൻ ബംഗളൂരു ആണെന്നും വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോയിൽ ഒരു ഓട്ടോയിൽ ഡ്രൈവർ തന്റെ നായക്കൊപ്പം സഞ്ചരിക്കുന്നത് കാണാം.
നായ വളരെ സ്നേഹത്തോടെ ഓട്ടോ ഡ്രൈവർക്കൊപ്പം ഇരിക്കുന്നത് കാണാം. അവന് ആ റൈഡ് ഇഷ്ടപ്പെട്ടു എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. കൗതുകത്തോടെ നായ നഗരക്കാഴ്ചകൾ വീക്ഷിക്കുന്നതും വീഡിയോയിൽ കാണാം.
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.
 അതിൽ ഒരാൾ കുറിച്ചത് താൻ 10 വർഷമായി ബംഗളൂരു നഗരത്തിലുണ്ട്. ഇതുപോലെയുള്ള നിരവധി കാഴ്ചകൾ കാണാറുണ്ട്. ഇവിടെ ഉള്ളവർക്ക് നായകളോടുള്ള സ്നേഹവും കരുതലും വളരെ വലുതാണ് എന്നാണ്.
#No #one #say, #what #cutie; #rare #look #Auto #gone #viral
 
                    
                                                            
































.jpeg)
.jpeg)
.png)
