#viral | ആരും പറഞ്ഞുപോകും, എന്തൊരു ക്യൂട്ട്; വൈറലായി ഓട്ടോയിലെ അപൂർവ കാഴ്ച

#viral | ആരും പറഞ്ഞുപോകും, എന്തൊരു ക്യൂട്ട്; വൈറലായി ഓട്ടോയിലെ അപൂർവ കാഴ്ച
Feb 22, 2024 09:21 AM | By VIPIN P V

(moviemax.in) വളരെ മനോഹരമായ, ആരുടേയും ഹൃദയം കവരുന്ന ചില വീഡിയോ ദൃശ്യങ്ങൾ നാം സോഷ്യൽ മീഡിയയിലൂടെ ദിവസവും കാണാറുണ്ട്.

ചിലപ്പോൾ, ചില കാഴ്ചകൾ കാണുമ്പോഴുള്ള കൗതുകം കൊണ്ട് വഴിയിലൂടെ പോകുന്ന ആരെങ്കിലുമാവും അത് പകർത്തിയിട്ടുണ്ടാവുക. ഒട്ടും പ്രതീക്ഷിക്കാതെ തന്നെ അത് ചിലപ്പോൾ നെറ്റിസൺസിന്റെ ഹൃദയം കവരുകയും ചെയ്യും.

അതുപോലെ ഒരു വീഡിയോയാണ് ഇതും. ബം​ഗളൂരുവിൽ നിന്നുമാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. pawful.world എന്ന അക്കൗണ്ടാണ് ഈ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തന്റെ ഉടമയോടൊപ്പം ഓട്ടോയിൽ സഞ്ചരിക്കുന്ന ക്യൂട്ടായിട്ടുള്ള ഒരു വളർത്തുനായയാണ് വീഡിയോയിൽ കാണാനാവുന്നത്. 'ഹോ, എത്ര മനോഹരമായ കാഴ്ച' എന്ന് ആരായാലും പറഞ്ഞുപോകുന്ന ഒരു കാഴ്ചയാണ് ഇത്.

'നായകൾ ഒരിക്കലും നിങ്ങളുടെ സ്റ്റാറ്റസിന് പിന്നാലെ നടക്കില്ല. അവയ്ക്ക് വേണ്ടത് നിങ്ങളുടെ സാമീപ്യവും സ്നേഹവും മാത്രമാണ്. ഇന്ന് ഞാൻ കണ്ട വളരെ തെളിച്ചമുള്ളൊരു കാഴ്ച' എന്നാണ് വീഡിയോയ്‍ക്ക് കാപ്ഷൻ നൽകിയിരിക്കുന്നത്.

ലൊക്കേഷൻ ബം​ഗളൂരു ആണെന്നും വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോയിൽ ഒരു ഓട്ടോയിൽ ഡ്രൈവർ തന്റെ നായക്കൊപ്പം സഞ്ചരിക്കുന്നത് കാണാം.

നായ വളരെ സ്നേഹത്തോടെ ഓട്ടോ ഡ്രൈവർക്കൊപ്പം ഇരിക്കുന്നത് കാണാം. അവന് ആ റൈഡ് ഇഷ്ടപ്പെട്ടു എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. കൗതുകത്തോടെ നായ ന​ഗരക്കാഴ്ചകൾ വീക്ഷിക്കുന്നതും വീഡിയോയിൽ കാണാം.

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

അതിൽ ഒരാൾ കുറിച്ചത് താൻ 10 വർഷമായി ബം​ഗളൂരു ന​ഗരത്തിലുണ്ട്. ഇതുപോലെയുള്ള നിരവധി കാഴ്ചകൾ കാണാറുണ്ട്. ഇവിടെ ഉള്ളവർക്ക് നായകളോടുള്ള സ്നേഹവും കരുതലും വളരെ വലുതാണ് എന്നാണ്.

#No #one #say, #what #cutie; #rare #look #Auto #gone #viral

Next TV

Related Stories
#viral |  വിവാഹവേദിയിൽ വച്ച് വരന്‍റെ അപ്രതീക്ഷിത നീക്കം; പിന്നീട് സംഭവിച്ചത് കണ്ട്കണ്ണ് തള്ളി കാഴ്ചക്കാർ

Sep 4, 2024 01:37 PM

#viral | വിവാഹവേദിയിൽ വച്ച് വരന്‍റെ അപ്രതീക്ഷിത നീക്കം; പിന്നീട് സംഭവിച്ചത് കണ്ട്കണ്ണ് തള്ളി കാഴ്ചക്കാർ

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പഴമാണ് നല്‍കുന്നതെങ്കില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗുലാബ് ജാമാകും...

Read More >>
#viral | രണ്ട് വയസുകാരി മകളെയും കൂട്ടി സൊമാറ്റോ ഡെലിവറി; 'സിംഗിള്‍ ഫാദറി'ന് കയ്യടിച്ച് സോഷ്യൽ മീഡിയ

Sep 4, 2024 09:52 AM

#viral | രണ്ട് വയസുകാരി മകളെയും കൂട്ടി സൊമാറ്റോ ഡെലിവറി; 'സിംഗിള്‍ ഫാദറി'ന് കയ്യടിച്ച് സോഷ്യൽ മീഡിയ

സൊമാറ്റോ തന്നെ തങ്ങളുടെ ഡെലിവറി ഏജന്‍റിനെ കുറിച്ച് എഴുതിയ കുറിപ്പിന് മറുപടി...

Read More >>
#Viral | വാഷിംഗ് മെഷീനിനുള്ളിൽ ഉരുളക്കിഴങ്ങ്, വീഡിയോ കണ്ടത് 45 മില്യണ്‍ ആളുകള്‍

Aug 27, 2024 11:16 PM

#Viral | വാഷിംഗ് മെഷീനിനുള്ളിൽ ഉരുളക്കിഴങ്ങ്, വീഡിയോ കണ്ടത് 45 മില്യണ്‍ ആളുകള്‍

നിരവധി ഗുണങ്ങളുള്ള ഉരുളക്കിഴങ്ങ് വാഷിംഗ് മെഷീനിനുള്ളിലിട്ട് വൃത്തിയാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്....

Read More >>
#Viral | 93 മില്ല്യൺ കാഴ്ചക്കാർ, എന്തൊരു ക്യൂട്ടാണിത് എന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

Aug 26, 2024 04:49 PM

#Viral | 93 മില്ല്യൺ കാഴ്ചക്കാർ, എന്തൊരു ക്യൂട്ടാണിത് എന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

ഇതേ അക്കൗണ്ടിൽ നിന്നും നേരത്തെയും കുഞ്ഞ് കോഴിക്കുഞ്ഞുങ്ങളെയും കോഴികളെയും ഒക്കെ ഓമനിക്കുന്ന കുറേ വീഡിയോകൾ ഷെയർ...

Read More >>
#Viral | കണ്ണിലും തലയിലും ജനനേന്ദ്രിയത്തിലും വരെ ടാറ്റൂ, ലോക റെക്കോർഡ് സ്വന്തമാക്കി മുൻ ആർമി മെഡിക്കൽ സർവീസ് ഓഫീസർ

Aug 24, 2024 01:05 PM

#Viral | കണ്ണിലും തലയിലും ജനനേന്ദ്രിയത്തിലും വരെ ടാറ്റൂ, ലോക റെക്കോർഡ് സ്വന്തമാക്കി മുൻ ആർമി മെഡിക്കൽ സർവീസ് ഓഫീസർ

ലോകത്തിൽ ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്ത സ്ത്രീയായി റെക്കോർഡിട്ട് അമേരിക്കക്കാരിയായ എസ്പെറൻസ് ലുമിനസ്ക...

Read More >>
#Viral | എല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്, പക്ഷേ ഒറ്റപ്പെടൽ താങ്ങാൻ വയ്യ; ശ്രദ്ധേയമായി 27 -കാരന്റെ കുറിപ്പ്

Aug 24, 2024 11:53 AM

#Viral | എല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്, പക്ഷേ ഒറ്റപ്പെടൽ താങ്ങാൻ വയ്യ; ശ്രദ്ധേയമായി 27 -കാരന്റെ കുറിപ്പ്

നിരവധിപ്പേരാണ് റെഡ്ഡിറ്റിൽ യുവാവ് കുറിച്ചിരിക്കുന്ന ഈ ഏകാന്തതയെ കുറിച്ചുള്ള പോസ്റ്റിന് മറുപടിയുമായി...

Read More >>
Top Stories