#aahanakumra | നൂറ് കോടി തരാം, പട്ടിയുമായി സെക്‌സ് ചെയ്യുമോ? സാജിദ് ഖാനെതിരെ ആഹന; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

#aahanakumra | നൂറ് കോടി തരാം, പട്ടിയുമായി സെക്‌സ് ചെയ്യുമോ? സാജിദ് ഖാനെതിരെ ആഹന; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
Sep 7, 2024 08:00 PM | By ADITHYA. NP

(moviemax.in)ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ നടിമാരുടെ തുറന്നു പറച്ചിലുകളും വലിയ ചര്‍ച്ചയായി മാറുകയാണ്. ഈ സമയത്ത് ചര്‍ച്ചയാകുന്നതാണ് മലയാളം മുതല്‍ ഹോൡവുഡ് വരെയുള്ള സിനിമാ ലോകത്തെ പിടിച്ചുലച്ച മീറ്റ് മൂവ്‌മെന്റും.


ബോളിവുഡില്‍ പല പ്രമുഖരുടേയും ഇരിപ്പിടം വിറപ്പിക്കുന്നതായിരുന്നു മീറ്റു മൂവ്‌മെന്റ്. ഇതില്‍ ഏറ്റവും വലിയ ചര്‍ച്ചയായി മാറിയതായിരുന്നു സംവിധായകനും അവതാകരനും നിര്‍മ്മാതാവുമായ സാജിദ് ഖാനെതിരെയുള്ള തുറന്നു പറച്ചില്‍.

ഫാളിംഗ് ഫ്രം ഗ്രേസ് എന്ന് പറയുന്നതിന്റെ ഉത്തമ ഉദാഹരണമാണ് സാജിദ് ഖാന്റെ വീഴ്ച. ഒരു കാലത്ത് ബോളിവുഡിലെ മുന്‍നിര സംവിധായകനായിരുന്നു സാജിദ് ഖാന്‍.

സംവിധായക ഫറാ ഖാന്റെ സഹോദരന്‍ കൂടിയായ സാജിദ് കോമഡി സിനിമകളിലൂടെയാണ് മുന്‍നിരയിലെത്തുന്നത്. അറിയപ്പെടുന്ന അവതാരകനുമായിരുന്നു.

റിയാലിറ്റി ഷോ വിധികര്‍ത്താവായും കയ്യടി നേടിയിട്ടുണ്ട്. സര്‍വ്വസമ്മതനായിരുന്നു സാജിദിനെതിരെയുള്ള തുറന്നു പറച്ചിലുകള്‍ എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു.

നടി സലോണിയാണ് സാജിദിനെതിരായി ആദ്യം മീടു ആരാപണം ഉന്നയിക്കുന്നത്. സലോണിയ്ക്ക് ശേഷം നിരവധി നടിമാര്‍ സാജിദിനെതിരെ സമാന ആരോപണങ്ങളുമായി എത്തി്. മന്ദനാ കരീമി, ഷെര്‍ലിന്‍ ചോപ്ര, റാണി ചാറ്റര്‍ജി തുടങ്ങിയവര്‍ സാജിദിനെതിരെ രംഗത്തെത്തി.

നടി ആഹന കുമ്രയും സാജിദിനെതിരെ രംഗത്തെത്തിയിരുന്നു. ലിപ്സ്റ്റിക് അണ്ടര്‍ ബുര്‍ഖ പോലുള്ള സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ആഹന.ഈടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ആഹനയുടെ വെളിപ്പെടുത്തല്‍.

''എനിക്ക് സാജിദുമായൊരു മീറ്റിംഗുണ്ടായിരുന്നു. അവനൊരു വൃത്തികെട്ടവനാണെന്ന് അറിഞ്ഞിട്ടും ഞാന്‍ പോയി. സലോണിയോട് പറഞ്ഞത് തന്നെയാണ് എന്നോടും പറഞ്ഞത്. അവന്റെ വീട്ടില്‍ ചെന്നാല്‍ നേരെ നമ്മളെ അവന്റെ റൂമിലേക്ക് കൊണ്ടു പോകും.

അവിടെ ഇരുട്ടാണ്. അവന്‍ എന്താണോ കാണുന്നത് അത് തന്നെ നമ്മളേയും കാണിക്കും'' ആഹന പറയുന്നു.പുറത്തിരിക്കാം എന്ന് താന്‍ പറഞ്ഞപ്പോള്‍ അവിടെ അമ്മ ഇരിക്കുന്നുണ്ടെന്നും അവര്‍ക്ക് ബുദ്ധിമുട്ടാകുമെന്നും സാജിദ് പറഞ്ഞു എന്നാണ് ആഹന പറയുന്നത്.

മുറിയിലെ ലൈറ്റ് ഇടാന്‍ ആവശ്യപ്പെട്ടപ്പോള്‍ സാജിദ് ചെയ്തു. സാജിദിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയപ്പോള്‍ എന്റെ അമ്മ പോലീസിലാണെന്ന് പറഞ്ഞു എന്നും ആഹന ഓര്‍ക്കുന്നുണ്ട്. അതോടെ അവന്റെ പെരുമാറ്റം കുറച്ചുമെച്ചപ്പെട്ടു എന്നും താരം പറയുന്നു.

എന്നാല്‍ അപ്പോഴും സാജിദ് അസഭ്യ ചോദ്യങ്ങള്‍ ചോദിച്ചു എന്ന് ആഹന പറയുന്നുണ്ട്. ഞാന്‍ നിനക്ക് നൂറ് കോടി തന്നാല്‍ പട്ടിയുടെ കൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമോ എന്ന് ചോദിച്ചു എന്നാണ് ആഹന പറയുന്നത്.

സാജിദ് തന്റെ ദേഹത്ത് സ്പര്‍ശിച്ചില്ലെന്നും അതേസമയം അസഭ്യ ചോദ്യങ്ങള്‍ ചോദിച്ചുവെന്നും താരം ആവര്‍ത്തിക്കുന്നുണ്ട്. എങ്ങനെ ഒരു മണ്ടിയെ പോലെ അയാളുടെ സ്ത്രീവിരുദ്ധ തമാശകള്‍ക്ക് ചിരിച്ചു കൊടുക്കണമെന്ന് പഠിപ്പിക്കുകയായിരുന്നു സാജിദ് എന്നാണ് ആഹന പറയുന്നത്.

മുഖ്യധാരാ നടിയാകണമെങ്കില്‍ ഇങ്ങനൊക്കെ ചെയ്യേണ്ടി വരുമെന്നാണ് സാജിദ് ആഹനയോട് പറഞ്ഞത്. ഞാന്‍ വല്ലാതെ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്, മനസിലുള്ളത് പറയും അതിനാല്‍ മുഖ്യാധാര നടിയാകാന്‍ പറ്റില്ലെന്ന് സാജിദ് പറഞ്ഞുവെന്നും ആഹന കൂട്ടിച്ചേര്‍ക്കുന്നു. ആഹനയുടെ ആ വെളിപ്പെടുത്തല്‍ ബോളിവുഡില്‍ വലിയ ചര്‍ച്ചയായി മാറി.

സാജിദിനെതിരെയുള്ള ആരോപണങ്ങള്‍ ബോളിവുഡിന് അവഗണിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. ഇതോടെ സാജിദ് ബോളിവുഡിന്റെ മുഖ്യധാരയില്‍ നിന്നും അപ്രതക്ഷ്യനാവുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഈയ്യടുത്ത് സാജിദ് ബിഗ് ബോസിലൂടെ തിരികെ വന്നു.

സ്വാഭാവികമായും അത് വിവാദമായി. സാജിദിനെ പോലൊരാള്‍ക്ക് ബിഗ് ബോസ് പോലൊരു ഷോയിലൂടെ തിരിച്ചുവരാന്‍ അവസരം നല്‍കിയത് ചോദ്യം ചെയ്യപ്പെട്ടു.

സാജിദിന് സ്വീകാര്യത നല്‍കിയതിനെതിരെ ആരോപണമുന്നയിച്ച നടിമാര്‍ രംഗത്തെത്തി. നടി മന്ദന കരീമി പ്രതിക്ഷേധിച്ച് ബോളിവുഡ് തന്നെ വിടുകയുണ്ടായി.

Will you give me 100 crores and have sex with a dog? Ahana against Sajid Khan; Shocking revelation

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

Aug 20, 2025 10:25 AM

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക പട്ടികയിൽ മുന്നിൽ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall