#Viral | കണ്ണിലും തലയിലും ജനനേന്ദ്രിയത്തിലും വരെ ടാറ്റൂ, ലോക റെക്കോർഡ് സ്വന്തമാക്കി മുൻ ആർമി മെഡിക്കൽ സർവീസ് ഓഫീസർ

#Viral | കണ്ണിലും തലയിലും ജനനേന്ദ്രിയത്തിലും വരെ ടാറ്റൂ, ലോക റെക്കോർഡ് സ്വന്തമാക്കി മുൻ ആർമി മെഡിക്കൽ സർവീസ് ഓഫീസർ
Aug 24, 2024 01:05 PM | By ShafnaSherin

(moviemax.in)കൈകളിലും കാലുകളിലും കണ്ണിലും തലയോട്ടിലും ജനനേന്ദ്രിയത്തിലും എല്ലാം അവൾ ടാറ്റൂ ചെയ്തിട്ടുണ്ട് എന്നും പറയുന്നു. ​'ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയതിൽ അഭിമാനവും ആശ്ചര്യവും തോന്നുന്നു' എന്നാണ് ലോക റെക്കോർഡ് നേട്ടത്തിൽ അവളുടെ പ്രതികരണം.

ലോകത്തിൽ ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്ത സ്ത്രീയായി റെക്കോർഡിട്ട് അമേരിക്കക്കാരിയായ എസ്പെറൻസ് ലുമിനസ്ക ഫ്യൂർസിന. അമേരിക്കൻ ആർമിയിൽ‌ നിന്നും വിരമിച്ച ആളാണ് ലുമിനസ്ക.

ചരിത്രത്തിൽ ഏറ്റവുമധികം പച്ചകുത്തിയ സ്ത്രീ മാത്രമല്ല ബോഡി മോഡിഫിക്കേഷൻ വരുത്തിയ സ്ത്രീ കൂടിയാണ് ലുമിനസ്ക.അവളുടെ ശരീരത്തിലെ 99.98 ശതമാനവും ടാറ്റൂ ചെയ്തിരിക്കയാണത്രെ. പത്ത് വർഷത്തിനുള്ളിൽ, അവൾ അവളുടെ ശരീരത്തിൻ്റെ മിക്കവാറും എല്ലാ ഭാഗങ്ങളും മാറ്റിയിട്ടുണ്ട്.

അവളുടെ കൺപോ‌ളകളിൽ പച്ചകുത്തുകയും തലയോട്ടിയിൽ ഇംപ്ലാന്റുകൾ സ്ഥാപിക്കുകയും ചെയ്തുവത്രെ. 89 ബോഡി മോഡിഫിക്കേഷനാണ് അവൾ ഇതുവരെയായി ചെയ്തത്.

ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം, യുഎസിലെ ബ്രിഡ്ജ്പോർട്ടിൽ നിന്നുള്ള 36 -കാരിയായ ലുമിനസ്ക തന്റെ തല മുതൽ കാൽ വരെ മനോഹരമായ ഡിസൈനുകളിൽ അലങ്കരിച്ചിരിക്കയാണ്.

'അന്ധകാരത്തെ പ്രകാശമാക്കി മാറ്റുക' എന്നതിൽ കേന്ദ്രീകരിച്ചാണ് തന്റെ ശരീരത്തെ താൻ ഇങ്ങനെ പരിഷ്കരിച്ചത് എന്നാണ് ലുമിനസ്ക പറയുന്നത്. കൈകളിലും കാലുകളിലും കണ്ണിലും തലയോട്ടിലും ജനനേന്ദ്രിയത്തിലും എല്ലാം അവൾ ടാറ്റൂ ചെയ്തിട്ടുണ്ട് എന്നും പറയുന്നു.

​'ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയതിൽ അഭിമാനവും ആശ്ചര്യവും തോന്നുന്നു' എന്നാണ് ലോക റെക്കോർഡ് നേട്ടത്തിൽ അവളുടെ പ്രതികരണം. ഒരു സൈനിക കുടുംബത്തിൽ നിന്നാണ് ലുമിനസ്ക വരുന്നത്.

തന്റെ യൗവ്വനകാലം മൊത്തം അവൾ അമേരിക്കയുടെ പല ഭാ​ഗങ്ങളിലും സഞ്ചരിക്കുകയായിരുന്നു. അതുപോലെ, മൂന്ന് വർഷം ജപ്പാനിലും താമസിച്ചു. പിന്നീട്, അവളും മെഡിക്കൽ സർവീസ് ഓഫീസറായി സൈന്യത്തിൽ ചേർന്നു.

സൈന്യത്തിൽ നിന്നും വിരമിച്ച ശേഷമാണ് അവൾ‌ ടാറ്റൂ ചെയ്ത് തുടങ്ങിയത്. ഓരോ ടാറ്റൂ ചെയ്യുമ്പോഴും വേദനയുണ്ടാകുമെന്നും മെഡിറ്റേഷനിലൂടെയാണ് അതിനെ മറികടന്നിരുന്നത് എന്നും അവൾ പറയുന്നു.

#Ex #army #medical #service #officer #holds #world #record #tattoos #eyes #head #genitals

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall