#Viral | 93 മില്ല്യൺ കാഴ്ചക്കാർ, എന്തൊരു ക്യൂട്ടാണിത് എന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

#Viral | 93 മില്ല്യൺ കാഴ്ചക്കാർ, എന്തൊരു ക്യൂട്ടാണിത് എന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം
Aug 26, 2024 04:49 PM | By ShafnaSherin

(moviemax.in)കുഞ്ഞുങ്ങളുടെ വീഡിയോ കാണാനായി ഇഷ്ടമില്ലാത്തവർ വളരെ വളരെ ചുരുക്കമായിരിക്കും. ഓരോ ദിവസവും എത്രമാത്രം വീഡിയോകളാണ് കുഞ്ഞുങ്ങളുടേതായി സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് അല്ലേ?

മില്ല്യൺ വ്യൂസ് ആണ് പല കുഞ്ഞുങ്ങളുടേയും വീഡിയോയ്ക്ക് വരുന്നത്. കുഞ്ഞുങ്ങളുടെ വീഡിയോകൾ ചെയ്യാനായി മാത്രം രക്ഷിതാക്കൾ സോഷ്യൽ മീഡിയ പേജുകൾ നിർമ്മിക്കുകയും അവരുടെ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യാറുണ്ട്.

അതുപോലെ ഒരു കുഞ്ഞിന്റെ ക്യൂട്ട് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ വ്യൂ എത്രയാണ് എന്നറിയുമോ? 93 മില്ല്യൺ. രണ്ട് മാസം മുമ്പ് ഷെയർ ചെയ്ത വീഡിയോയാണെങ്കിലും ഇപ്പോഴും ആളുകൾ അതിന് കമന്റുകൾ നൽകിക്കൊണ്ടിരിക്കുകയാണ്.

mamasoli_go എന്ന യൂസറാണ് വീഡിയോ ഇൻ‌സ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് ഒരു കൊച്ചുകുഞ്ഞിനെയും അവളുടെ പ്രിയപ്പെട്ട കോഴിക്കുഞ്ഞുങ്ങളെയുമാണ്.

വീഡ‍ിയോ തുടങ്ങുമ്പോൾ തന്നെ കുഞ്ഞ് രണ്ട് കോഴിക്കുഞ്ഞുങ്ങളെ തന്റെ പാവാടയുടെ പോക്കറ്റിലിട്ട് നിൽക്കുന്നതാണ് കാണുന്നത്. അതിനെ കൊഞ്ചിക്കുന്നതും കാണാം.

പിന്നീട് അതിലൊരെണ്ണത്തിനെ ഓമനിക്കുന്നതും കയ്യിലിരുന്ന കൂടയിലേക്ക് വയ്ക്കുന്നതും ഒക്കെ കാണുന്നുണ്ട്.പിന്നെയും കുഞ്ഞ് കോഴിക്കുഞ്ഞുങ്ങളെ കൊഞ്ചിക്കുന്നത് കാണാം. ക്യൂട്ട് എന്ന് പറയാൻ തോന്നുന്ന തരത്തിലുള്ളതാണ് വീഡിയോ.

ഇതേ അക്കൗണ്ടിൽ നിന്നും നേരത്തെയും കുഞ്ഞ് കോഴിക്കുഞ്ഞുങ്ങളെയും കോഴികളെയും ഒക്കെ ഓമനിക്കുന്ന കുറേ വീഡിയോകൾ ഷെയർ ചെയ്തിട്ടുണ്ട്. ഒരു വീഡിയോയിൽ കുഞ്ഞ് ഒരു വലിയ കോഴിയേയും കെട്ടിപ്പിടിച്ച് നിൽക്കുന്നതും അതിനെ ഓമനിക്കുന്നതും കാണാൻ സാധിക്കും. കുഞ്ഞിന്റെ വീഡിയോയ്ക്ക് കാഴ്ചക്കാറും ഒരുപാടുണ്ട്. ഈ വീഡിയോയും ആളുകൾക്ക് വളരെ അധികം ഇഷ്ടമായി എന്നാണ് അതിന്റെ കമന്റുകൾ കാണുമ്പോൾ മനസിലാവുന്നത്.

#93 #million #viewers #social #media #video #cute

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/-