---
title: "#Vinayakan | എയർപോർട്ടിൽ വാക്കുതർക്കം, സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് വിനായകൻ; നടൻ പൊലീസ് കസ്റ്റഡിയിൽ "
english_title: "#Vinayakan #alleges #verbal #altercation #assault #CISF #personnel #airport #actor #police #custody"
publisher: "moviemax.in"
canonical_url: "https://moviemax.in/news/233976/vinayakan-alleges-verbal-altercation-assault-cisf-personnel-airport-actor-police-custody"
published_at: "2024-09-07T19:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc5c973fba7_vinayakan.jpg"
keywords: []
---

# #Vinayakan | എയർപോർട്ടിൽ വാക്കുതർക്കം, സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് വിനായകൻ; നടൻ പൊലീസ് കസ്റ്റഡിയിൽ 

> **Lead Summary:** **[** നടൻ വിനായകനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തതായി ആരോപണം.

## Article Content

**[** നടൻ വിനായകനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തതായി ആരോപണം.

വിനായകൻ ഇന്ന് ഉച്ചയ്ക്കാണ് കൊച്ചി വിമാനത്താവളത്തിൽനിന്ന് ഗോവയിലേക്ക് പോയത്.

ഗോവയിലേക്കുള്ള കണക്ടിങ് വിമാനം ഹൈദരാബാദിൽ നിന്നായിരുന്നു. ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കു തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചതെന്നാണ് സൂചന.

കയ്യേറ്റത്തിന്റെ കാരണം വ്യക്തമല്ല. വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ.

വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദിച്ചതായി വിനായകൻ പറഞ്ഞു. കസ്റ്റഡിയിലെടുത്തത് എന്തിനെന്ന് അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങൾ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/233976/vinayakan-alleges-verbal-altercation-assault-cisf-personnel-airport-actor-police-custody)