#viral | വിവാഹവേദിയിൽ വച്ച് വരന്‍റെ അപ്രതീക്ഷിത നീക്കം; പിന്നീട് സംഭവിച്ചത് കണ്ട്കണ്ണ് തള്ളി കാഴ്ചക്കാർ

#viral |  വിവാഹവേദിയിൽ വച്ച് വരന്‍റെ അപ്രതീക്ഷിത നീക്കം; പിന്നീട് സംഭവിച്ചത് കണ്ട്കണ്ണ് തള്ളി കാഴ്ചക്കാർ
Sep 4, 2024 01:37 PM | By Athira V

ഓരോ ദേശത്തെ വിവാഹവും ദേശത്തിന് അനുസരിച്ച് വ്യത്യസ്തമായിരിക്കും. ദേശത്തോടൊപ്പം അതാത് സമൂഹത്തെ അടിസ്ഥാനപ്പെടുത്തിയും ഈ വ്യത്യാസങ്ങള്‍ കാണാന്‍ പറ്റും. എന്നാല്‍ ഇന്ത്യയിലെ മിക്ക വിവാഹങ്ങളിലും ഒരു പോലെയുള്ള ചടങ്ങാണ് വിവാഹ ശേഷം വരനും വധുവിനം മധുരം നല്‍കുക എന്നത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പഴമാണ് നല്‍കുന്നതെങ്കില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗുലാബ് ജാമാകും നല്‍കുക. ഇത്തരത്തില്‍ വിവാഹ വേദിയില്‍ വച്ച് വരന് ബന്ധുക്കള്‍ മധുരം നല്‍കിയപ്പോള്‍ നാണിച്ച് തല താഴ്ത്തിയ വരന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചിരിയുണര്‍ത്തി. ചിരിയുണര്‍ത്താന്‍ കാരണം വരന്‍റെ നാണത്തേക്കാള്‍ തൊട്ടടുത്ത നിമിഷം അയാള്‍ നടത്തിയ നീക്കമായിരുന്നു.

വിവാഹ വേദിയില്‍ വച്ച് ബന്ധുവായ ഒരു യുവതി സ്പീണില്‍ വരന് നേരെ ഗുലാബ് ജാം നീട്ടുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. യുവതി വരന്‍റെ മുന്നില്‍ ഏറെ നേരം സ്പൂണുമായി നില്‍ക്കുന്നുണ്ടെങ്കിലും വരന്‍ തലയുയര്‍ത്താനോ ഗുലാബ് ജാം കഴിക്കാനോ തയ്യാറാകുന്നില്ല.

ഇതിനിടെ ചുറ്റും കൂടി നിന്നവരെല്ലാം ആകാംഷയോടെ വരനെ നോക്കി നില്‍ക്കുന്നു. പെട്ടെന്ന് ഒരു നിമിഷാര്‍ദ്ധത്തില്‍ എന്നോ കണ്ണ് ചിമ്മി തുറക്കുന്നതിന് മുന്നേ എന്നോ പറയാവുന്നത്ര വേഗത്തില്‍ വരന്‍ സ്പീണിലിരുന്ന ഗുലാബ് ജാം അകത്താക്കുന്നു.

വരന്‍റെ അപ്രതീക്ഷിത നീക്കത്തിന് പിന്നാലെ ചുറ്റും കൂടി നിന്നവരെല്ലാം സന്തോഷത്തോടെ കൈ അടിക്കുന്നതും വീഡിയോയില്‍ കാണാം.

ആന്‍റിക് കർമ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലാണ് വീഡിയോ പങ്കുവയക്കപ്പെട്ടത്. 'ദൂരം X വേഗം' എന്ന കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതിനകം 78 ലക്ഷം പേരാണ് വീഡിയോ കണ്ടത്.

ഏതാണ്ട് അഞ്ചര ലക്ഷത്തിനടുത്ത് ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തി. ഒരു കാഴ്ചക്കാരനെഴുതിയത് 'ബ്രോ തലയുടെ (ധോണിയുടെ) സ്റ്റംമ്പിംഗിനേക്കാള്‍ വേഗതയുള്ള ആളാണ്' എന്നായിരുന്നു.

"ബ്രോ എന്‍റെ ഇന്‍റർനെറ്റിനേക്കാള്‍ വേഗതയുള്ള ആളാണ്' എന്നായിരുന്നു മറ്റൊരു കുറിപ്പ്. "അവൻ ഇങ്ങനെ കുതിക്കാന്‍ വേണ്ടി കാത്ത് നില്‍ക്കുകയാണെന്ന് എനിക്കറിയാമായിരുന്നു." എന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി.

#Unexpected #move #groom #wedding #venue #What #happened #next #viewers #rejected

Next TV

Related Stories
സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

Jan 7, 2026 01:47 PM

സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

സീരിയലിലെ വൈറൽ കാറപകടം ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ...

Read More >>
ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

Jan 6, 2026 12:34 PM

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി...

Read More >>
ചിതൽ പിടിക്കാത്ത ആ കണ്ഠനാദം ലോകം അറിഞ്ഞു; പഞ്ചായത്ത് ഓഫീസിൽ നിന്നും എം.ജി ശ്രീകുമാറിന്റെ ഹൃദയത്തിലേക്ക്

Dec 30, 2025 04:21 PM

ചിതൽ പിടിക്കാത്ത ആ കണ്ഠനാദം ലോകം അറിഞ്ഞു; പഞ്ചായത്ത് ഓഫീസിൽ നിന്നും എം.ജി ശ്രീകുമാറിന്റെ ഹൃദയത്തിലേക്ക്

‘സാമവേദം നാവിലുണർത്തിയ സ്വാമിയേ, തൃശൂർ സ്വദേശി വിൽസൻ , എം ജി ശ്രീകുമാർ...

Read More >>
Top Stories