#viral | രണ്ട് വയസുകാരി മകളെയും കൂട്ടി സൊമാറ്റോ ഡെലിവറി; 'സിംഗിള്‍ ഫാദറി'ന് കയ്യടിച്ച് സോഷ്യൽ മീഡിയ

#viral | രണ്ട് വയസുകാരി മകളെയും കൂട്ടി സൊമാറ്റോ ഡെലിവറി; 'സിംഗിള്‍ ഫാദറി'ന് കയ്യടിച്ച് സോഷ്യൽ മീഡിയ
Sep 4, 2024 09:52 AM | By ShafnaSherin

(moviemax.in)ഡൽഹിയിലെ ഖാൻ മാർക്കറ്റിലെ സ്റ്റാർബക്‌സിൽ ഓർഡർ എടുക്കാനെത്തിയ ഒരു സൊമാറ്റോ ഡെലിവറി ഏജന്‍റിനെ കുറിച്ച് സ്റ്റോർ മാനേജർ ദേവേന്ദ്ര മെഹ്ത പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്.

തന്‍റെ കുടുംബത്തിന് വേണ്ടി ജോലി ചെയ്യുന്നതിനൊപ്പം ഒറ്റയ്ക്കായ മകളെയും കൂട്ടി ജോലിക്കിറങ്ങിയ പിതാവിനെ കുറിച്ചായിരുന്നു ആ കുറിപ്പ്. ദേവേന്ദ്ര മെഹ്ത ലിങ്ക്ഡ്ഇന്നിലെഴുതിയ കുറിപ്പ് മറ്റ് സമൂഹ മാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെട്ടു.

പിന്നാലെ സൊമാറ്റോ തന്നെ തങ്ങളുടെ ഡെലവറി ഏജന്‍റിനെ കുറിച്ച് എഴുതിയ കുറിപ്പിന് മറുപടി കുറിപ്പെഴുതി. 'ഇന്ന്, ഒരു സൊമാറ്റോ ഡെലിവറി ബോയ് ഒരു ഓർഡർ എടുക്കാൻ ദില്ലിയിലെ ഞങ്ങളുടെ സ്റ്റോറായ സ്റ്റാർബക്സ് ഖാൻ മാർക്കറ്റിൽ എത്തി.

തന്‍റെ രണ്ട് വയസ്സുള്ള ചെറിയ മകളെയും കൊണ്ടാണ് അയാൾ ജോലി ചെയ്യുന്നത്. വീട്ടിൽ നിന്ന് ജോലിക്കിറങ്ങുമ്പോൾ വീട്ടിൽ ഒറ്റയ്ക്കാവുന്ന കുട്ടിയെ സംരക്ഷിക്കാനാണ് സിംഗിൾ ഫാദറിന്റെ ഈ പ്രയത്നം.

ഏത് കഠിന സാഹചര്യത്തിലും ജീവിക്കാൻ പ്രേരിപ്പിക്കുന്ന ചിത്രം, ദേവേന്ദ്ര മെഹ്ത എഴുതി. 'ഈ ഹൃദയസ്പർശിയായ കഥ പങ്കിട്ടതിന് വളരെ നന്ദി. അവന്‍റെ പ്രവര്‍ത്തിയില്‍ ഞങ്ങൾ ആഴത്തിൽ പ്രചോദിതരാണ്.

സോനുവിന്‍റെ പ്രതിബദ്ധത തങ്ങളുടെ ടീമിന്‍റെ സ്പിരിറ്റിന്‍റെ ഉദാഹരണമാ'ണെന്നും സൊമാറ്റോ മറുപടി നൽകി. നിരവധി പേര്‍ സോനുവിനെയും അദ്ദേഹത്തിന്‍റെ രണ്ട് വയസ്സുകാരി മകളെയും അഭിനന്ദിക്കാനും എത്തി.

#Zomato #delivery #year #old #daughter #Social #media #applauds #single #father'

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall