(moviemax.in)മലയാള സിനിമയുടെ സൂപ്പര്‍ താരമാണ് സുരേഷ് ഗോപി. സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും സുരേഷ് ഗോപി നിറ സാന്നിധ്യമാണ്.
അച്ഛന്റെ പാതയിലൂടെയാണ് മകന്‍ ഗോകുല്‍ സുരേഷ് സിനിമയിലെത്തുന്നത്. ഇന്ന് മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് ഗോകുല്‍ സുരേഷ്.
ഇതിന് പിന്നാലെ ഇപ്പോഴിതാ സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകന്‍ മാധവ് സുരേഷും സിനിമയിലേക്ക് വരികയാണ്. കുമ്മാട്ടി ബോയ്‌സ് എന്ന സിനിമയിലൂടെയാണ് മാധവ് സിനിമയിലേക്ക് വരുന്നത്.
ഇതിന് മുന്നോടിയായി നല്‍കിയ അഭിമുഖത്തില്‍ മാധവ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. തന്റെ അച്ഛന് ലഭിക്കുന്ന വിമര്‍ശനങ്ങളെക്കുറിച്ചാണ് താരം സംസാരിക്കുന്നത്.
എല്ലാവരുടെ സ്ട്രഗിളും ഒരുപോലല്ല. പക്ഷെ, 12-14 മണിക്കൂര്‍ വെയിലത്ത് നിന്ന് പണിയെടുക്കുന്ന കൂലിപ്പണിക്കാരന്റെ ജീവിതം എന്റേതിനേക്കാള്‍ സുഖകരമാണെന്ന് പറയാന്‍ മാത്രം അജ്ഞനല്ല ഞാന്‍. അങ്ങനെ പറഞ്ഞാലത് മണ്ടത്തരമായിപ്പോകും.
ഓരോ സ്ട്രഗിളും വ്യത്യസ്തമാണ്. എനിക്ക് ബോധമുള്ളകാലം തൊട്ട് നാട്ടുകാര്‍ പറയുന്നത് കേള്‍ക്കുന്നതാണ്. അതില്‍ പോസിറ്റീവുമുണ്ട് നെഗറ്റീവുമുണ്ടെന്നാണ് മാധവ് പറയുന്നത്.
എന്റെ അച്ഛനെപ്പറ്റിയുള്ള അവരുടെ അഭിപ്രായങ്ങള്‍ വളരെ വോക്കലായിരുന്നു. കളിയാക്കാന്‍ പറഞ്ഞാലും നല്ലത് പറഞ്ഞാലും എല്ലാം മുഖത്ത് നോക്കി തന്നെയാണ് പറഞ്ഞിരുന്നത്. ചെറുപ്പം മുതലേ ഞാനും അത് കേള്‍ക്കുന്നുണ്ട്.
ഒരു മുതിര്‍ന്ന വ്യക്തിയാണെങ്കില്‍ അത് കൈകാര്യം ചെയ്യാന്‍ പഠിക്കണം. പക്ഷെ ഒരു കുട്ടി അത് കേള്‍ക്കുമ്പോള്‍ അത്രയും പോസ്റ്റീവായി എടുക്കണം എന്ന് പറയുന്നത് പ്രതീക്ഷിക്കാന്‍ സാധിക്കില്ല. ഞാനും എന്റെ സഹോദരങ്ങളുമെല്ലാം അത്തരം അന്തരീക്ഷത്തിലാണ് വളര്‍ന്നത് എന്നും മാധവ് പറയുന്നു.
അത് അദ്ദേഹം തിരഞ്ഞെടുത്ത കരിയറിന്റെ സ്വഭാവമാണ്. അതിലൂടെ ലഭിക്കുന്ന പ്രിവിലേജുകള്‍ക്കായുള്ള സാക്രിഫൈസ് ആയിട്ടേ കാണേണ്ടതുമുള്ളൂ.
അന്ന് വിഷമിച്ചുവെങ്കിലും ഇന്നത് മനസിലാകുന്നുണ്ടെന്നും താരപുത്രന്‍ പറയുന്നു. സെലിബ്രിറ്റികളെക്കുറിച്ച് കമന്റ് ചെയ്യുന്നുണ്ട്. അവരെപ്പറ്റി എന്തും പറയാം. പക്ഷെ ഒരു ബേസിക് സ്റ്റാന്റേര്ഡ് വേണം.
അച്ഛന്‍ ബിജെപിയില്‍ കയറിയ സമയത്ത് എന്റേയും അമ്മയേയും പെങ്ങമാരേയും കുറിച്ച് വന്ന കമന്റുകളെ വള്‍ഗര്‍ എന്ന് പറയുന്നത് തന്നെ അണ്ടര്‍ സ്റ്റേറ്റ്‌മെന്റാകും.
സ്വന്തം അമ്മയേയും പെങ്ങന്മാരേയും ഭാര്യയേയും ബഹുമാനിക്കുന്നവര്‍ ഒരിക്കലും അങ്ങനെ സംസാരിക്കില്ലെന്നും അദ്ദേഹം പറയുന്നു. അതുപോലുള്ള കമന്റുകളോട് ഞാന്‍ പ്രതികരിച്ചിട്ടുണ്ട്.
പക്ഷെ ജീവിതത്തിന്റെ ഇപ്പോഴത്തെ ഘട്ടത്തില്‍ അതെല്ലാം ഉപയോഗ ശൂന്യമായിരുന്നു എന്ന് ഞാന്‍ മനസിലാക്കുന്നുണ്ട്. കുരയ്ക്കുന്ന പട്ടിയ്ക്ക് നേരെ നമ്മളും കുരച്ചാല്‍ നമ്മളെ ഊര്‍ജ്ജം നഷ്്ടമാവുകയേയുള്ളൂ.
നമ്മള്‍ക്ക് ഗുണമില്ലാത്തൊരു കാര്യത്തിനായി നമ്മളുടെ സമയം കളയേണ്ടതില്ലെന്നാണ് മാധവ് സുരേഷിന്റെ കാഴ്ചപ്പാട്.
#Vulgar #comments #about #mother #sisters #MadhavSuresh #grew #up #listening #bullying #against #father