---
title: "#manjupathrose | 'മദ്യം കൊണ്ടുപോവാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓവറായി പ്രതികരിച്ചു'   - മഞ്ജു പത്രോസ്"
english_title: "#ManjuPatros #talks #about #how #she #went #through #hormonal #changes #result #surgery."
publisher: "moviemax.in"
canonical_url: "https://moviemax.in/news/251722/manjupatros-talks-about-how-she-went-through-hormonal-changes-result-surgery"
published_at: "2024-11-25T21:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6744a4f4c9001_manju.jpg"
keywords: []
---

# #manjupathrose | 'മദ്യം കൊണ്ടുപോവാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓവറായി പ്രതികരിച്ചു'   - മഞ്ജു പത്രോസ്

> **Lead Summary:** ** **പ്രേക്ഷകർക്ക് വളരെയേറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പത്രോസ് . ഇപ്പോഴിതാ താരം ഈയടുത്ത് നടത്തിയ സര്‍ജറിയുടെ ബാക്കിപത്രമെന്ന നിലയില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളിലൂടെ കടന്നുപോയ അവസ്ഥയെ കുറിച്ച് പറഞ്ഞ് നടി മഞ്ജു പത്രോസ്.

## Article Content

** **പ്രേക്ഷകർക്ക് വളരെയേറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പത്രോസ് . ഇപ്പോഴിതാ താരം ഈയടുത്ത് നടത്തിയ സര്‍ജറിയുടെ ബാക്കിപത്രമെന്ന നിലയില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളിലൂടെ കടന്നുപോയ അവസ്ഥയെ കുറിച്ച് പറഞ്ഞ് നടി മഞ്ജു പത്രോസ്.

***മഞ്ജു പത്രോസിന്റെ വാക്കുകള്‍:***

ആ സിഐഎസ്എഫ് ഓഫിസര്‍ എന്നെ കുറിച്ച് എന്തു ചിന്തിച്ചിട്ടുണ്ടാകുമോ ആവോ?! തായ്‌ലന്‍ഡില്‍ നിന്നു ഞങ്ങള്‍ തിരിച്ചു വരികയായിരുന്നു.

എയര്‍പോര്‍ട്ടില്‍ നിന്ന് ഒരു കുപ്പി മദ്യം വാങ്ങിയിരുന്നു. ലഗ്ഗേജ് അതിനോടകം കൊടുത്തുവിട്ടിരുന്നു. അതിനുശേഷമാണ് കുപ്പി വാങ്ങിയത്. അവര്‍ അത് സിപ്‌ലോക്ക് ഉള്ള കവറില്‍ അല്ല തന്നത്. അതു സീല്‍ ചെയ്തു തരാതിരുന്നത് അവരുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ചയാണ്. ഞങ്ങള്‍ പൈസ മുടക്കി കുപ്പി വാങ്ങിച്ചത് ഷോള്‍ഡര്‍ ബാഗില്‍ വച്ചു. കുപ്പി വാങ്ങിയത് പപ്പയ്ക്കാണ്.

ഹാന്‍ഡ് ലഗ്ഗേജ് സ്‌ക്രീന്‍ ചെയ്തപ്പോള്‍ കുപ്പി കൊണ്ടുപോകാന്‍ പറ്റില്ലെന്ന് പറഞ്ഞു. ഞാന്‍ ഉടനെ ഉച്ചത്തില്‍ പ്രതികരിച്ചു. എന്തുകൊണ്ട് പറ്റില്ലെന്ന് എന്റെ പൊട്ട ഇംഗ്ലിഷിലും ഹിന്ദിയിലും ചോദിക്കാന്‍ തുടങ്ങി.

ഇനി എന്ത് ചെയ്യും എന്ന തരത്തില്‍ ഞാനല്‍പം ഓവറായി ടെന്‍ഷടിക്കാന്‍ തുടങ്ങി. എന്റെ കൂടെയുള്ളവര്‍ എന്നോട് സമാധാനപ്പെടാനൊക്കെ പറയുന്നുണ്ട്.

‘നീ ഒന്നടങ്ങ്… എന്തിനാണ് ഈ ബഹളം’ എന്നൊക്കെ എന്നോട് പറയുന്നുണ്ട്. ആ ഓഫിസര്‍ വളരെ കൂള്‍ ആയിരുന്നു. എന്നോട് പറ്റില്ലെന്ന് തന്നെ തീര്‍ത്തു പറഞ്ഞു. അദ്ദേഹം കൂളായി പറയുമ്പോള്‍ എനിക്ക് പിന്നെയും ദേഷ്യം വരും.

ഒടുവില്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഞങ്ങള്‍ വിമാനത്തില്‍ കയറിയതിന് ശേഷം സിമി എന്നോട് ചോദിച്ചു, നീയെന്താണ് ഈ കാണിച്ചുകൂട്ടിയത്? നിനക്ക് മനസ്സിലാകുന്നുണ്ടാകില്ല.

പക്ഷേ, ശരിക്ക് നീ നല്ല ബോറായി വരികയാണ്’. ആ സംഭവത്തിന് ശേഷമാണ് ഓവറിയും ഗര്‍ഭപാത്രവും നീക്കം ചെയ്ത സര്‍ജറിക്ക് പിന്നാലെ തനിക്ക് നേരിടേണ്ടി വന്ന മാനസിക പ്രശ്‌നങ്ങളെ കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ തുടങ്ങിയതും വൈദ്യസഹായം തേടിയതും.

ഹോര്‍മോണ്‍ ചികിത്സ തുടങ്ങിയതിനു ശേഷം ഇപ്പോള്‍ നന്നായി ഉറങ്ങാന്‍ കഴിയുന്നുണ്ട്. ചൂടും വിയര്‍പ്പും ഇപ്പോഴുമുണ്ട്. എന്നാല്‍ അന്നുണ്ടായ പോലെ ഇപ്പോഴില്ല. അന്ന് എന്റെ തലച്ചോറൊക്കെ പിരിപിരി കൂടുന്ന അവസ്ഥയിലായിരുന്നു.

സര്‍ജറി കഴിയുന്നതോടെ എല്ലാം ഓകെ ആകുന്നില്ല. തുടര്‍ ചികിത്സ ആവശ്യമാണ്. സര്‍ജറിക്ക് ശേഷം എനിക്കെന്തോ വലിയ സങ്കടം ഉള്ള പോലെയായിരുന്നു. ശരിക്കും സങ്കടമുള്ള ഒരു കാര്യവും ജീവിതത്തില്‍ ഇല്ലെങ്കിലും എനിക്ക് വെറുതെ കരച്ചില്‍ വരുമായിരുന്നു. ചെറിയ കാര്യം മതി കരച്ചില്‍ വരാന്‍! അതെല്ലാം ഇപ്പോള്‍ മാറി.

### Related Links & Sources
- [Original Story Source](https://moviemax.in/news/251722/manjupatros-talks-about-how-she-went-through-hormonal-changes-result-surgery)