#samantha | മുൻ ഭർത്താവിന് സമ്മാനങ്ങൾ വാങ്ങി പണം നശിപ്പിച്ചു;തുറന്നു പറച്ചിലുമായി സാമന്ത

#samantha | മുൻ ഭർത്താവിന് സമ്മാനങ്ങൾ വാങ്ങി പണം നശിപ്പിച്ചു;തുറന്നു പറച്ചിലുമായി സാമന്ത
Nov 25, 2024 03:55 PM | By akhilap

(moviemax.in) തെന്നിന്ത്യൻ നടി സാമന്തയും,നാഗചൈതന്യയും വേർപിരിഞ്ഞത് സിനിമപ്രേമികൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു.അത്രയേറെ പ്രണയിച്ച് വിവാഹിതരായവർ പിരിയാൻ തീരുമാനിച്ച വാർത്ത ആരാധ‌കർക്കും ഒരു തരത്തിലും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.

ഇപ്പോഴിതാ താരം ഒരു അഭിമുഖത്തിൽ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട ചില തുറന്ന് പറച്ചിലുകൾ നടത്തിയിരിക്കുകയാണ്.

എന്റെ മുന്‍ ഭര്‍ത്താവിന് ചിലവേറിയ സമ്മാനങ്ങള്‍ വാങ്ങിയാണ് ഞാൻ പണം ഏറെയും പാഴാക്കി കളഞ്ഞത് എന്ന് സാമന്ത തുറന്നു പറയുന്നു. എത്ര പണമാണ് ചിലവാക്കിയതെന്ന് ചോദിച്ചപ്പോൾ കുറച്ചധികം ചിലവാക്കി എന്നായിരുന്നു നടിയുടെ മറുപടി. വീഡിയോ വൈറലായതോടെ നിരവധി കമന്റുകളും നടിയെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം എത്തി.

ഇരുവരും വിവാഹമോചനം പ്രഖ്യാപിച്ചശേഷമുള്ള ആദ്യത്തെ കുറച്ചുനാൾ ഏറ്റവും കൂടുതൽ വിമർശനം നേരിടേണ്ടി വന്നത് സാമന്തയ്ക്കായിരുന്നു. നടിയുടെ ജീവിതരീതിയും തീരുമാനങ്ങളുമാണ് വിവാഹമോചനത്തിലേക്ക് നാ​ഗചൈതന്യയെ എത്തിച്ചതെന്ന രീതിയിലായിരുന്നു വിമർശമനം.

സാമന്ത അത് വലിയ രീതിയിൽ ബാധിക്കുകയും ചെയ്തിരുന്നു. പിന്നീട് നാ​ഗചൈതന്യ ശോഭിത ധൂലിപാലയുമായി പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചതോടെയാണ് സാമന്തയ്ക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾക്ക് ശമനമായത്. നാ​ഗചതൈന്യയുമായുള്ള ദാമ്പത്യ ജീവിതം അവസാനിച്ചശേഷം സിനിമ മാത്രമാണ് നടിയുടെ ലക്ഷ്യം. ബോളിവുഡിൽ വരെ തിരക്കുള്ള താരമാണിപ്പോൾ സാമന്ത റൂത്ത് പ്രഭു.

ആമസോണ്‍ പ്രൈം വീഡിയോയുടെ സിറ്റാഡല്‍ സീരിസിന്‍റെ ഇന്ത്യൻ പതിപ്പായ സിറ്റാഡൽ ഹണി ബണ്ണിയാണ് സാമന്തയുടേതായി റിലീസ് ചെയ്ത ഏറ്റവും പുതിയ പ്രോജക്ട്. നവംബർ ആറിനാണ് ഈ സീരിസ് പ്രീമിയർ ചെയ്യാന്‍ ആരംഭിച്ചത്. ആദ്യ വാരാന്ത്യത്തിൽ തന്നെ വരുണ്‍ ധവാന്‍, സാമന്ത എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ സീരിസ് ആഗോള വ്യൂവേര്‍സ് ചാര്‍ട്ടില്‍ ഒന്നാമത് എത്തിയെന്നാണ് ആമസോണ്‍ പ്രൈം വീഡിയോ അറിയിച്ചത്.

എല്ലാം അധ്വാനിച്ച് സമ്പാ​ദിച്ചത്. അവര്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പൈസയാണ് പാഴായി പോയത് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. റിലേഷൻഷിപ്പിൽ ആയിരിക്കുമ്പോൾ സമ്മാനങ്ങൾ കൈമാറുന്നത് സാധാരണമാണെന്നും അത് പറഞ്ഞ് നടക്കേണ്ടതില്ലെന്ന തരത്തിൽ നടിയെ വിമർശിച്ചും ചില കമന്റുകൾ വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അതേസമയം ഏത് എക്സിനെ കുറിച്ചാണ് നടി പറയുന്നതെന്ന സംശയവും ചിലർക്കുണ്ട്. കാരണം നാ​ഗചൈതന്യയുമായി പ്രണയത്തിലാകും മുമ്പ് സാമന്ത ഏറെക്കാലം സിദ്ധാർത്ഥുമായി പ്രണയത്തിലായിരുന്നു. ‌വിവാഹത്തിനുശേഷം സാമന്ത നാഗചൈതന്യയ്ക്ക് ആഡംബര ബൈക്ക് സമ്മാനിച്ചിരുന്നു. അന്ന് അത് വലിയ വാർത്തയുമായിരുന്നു. ശോഭിതയുമായുള്ള നാ​ഗചൈതന്യയുടെ വിവാഹം ഈ ഡിസംബറിലാണ്. അടുത്തിടെയായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

#actress #opened #buying #gifts #her #ex #husband #wasting #money

Next TV

Related Stories
54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

Apr 19, 2025 01:29 PM

54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

ഇപ്പോഴിതാ 20 കിലോ ​ഗ്രാം ശരീര ഭാരം കുറച്ച ഖുശ്ബുവിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി...

Read More >>
നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

Apr 18, 2025 11:06 AM

നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

ജന്മനാ സംസാരിക്കാനും കേൾക്കാനും പറ്റാത്ത അഭിനയ തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷകരെ...

Read More >>
'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

Apr 16, 2025 09:27 AM

'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

സിനിമയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ...

Read More >>
'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ  തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

Apr 16, 2025 08:40 AM

'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

പരിക്കേറ്റ മകൻ മാർക്ക് ശങ്കറിനെ കൊണ്ടുവരാൻ പവൻ കല്യാണും ഭാര്യയും കഴിഞ്ഞ ആഴ്ച സിംഗപ്പൂരിലേക്ക്...

Read More >>
Top Stories










News Roundup