മൂലത്തില്‍ കമ്പി കയറ്റി ചുടേണ്ട കാലം കഴിഞ്ഞു, രേണു സുധീടേ പൊക്കിള്, പാവാട, മറ്റേത്...ഛെ.. ഛെ...!! ; വിനീത കുട്ടഞ്ചേരിയുടെ കുറിപ്പ് വൈറൽ

മൂലത്തില്‍ കമ്പി കയറ്റി ചുടേണ്ട കാലം കഴിഞ്ഞു, രേണു സുധീടേ പൊക്കിള്, പാവാട, മറ്റേത്...ഛെ.. ഛെ...!! ; വിനീത കുട്ടഞ്ചേരിയുടെ കുറിപ്പ് വൈറൽ
Apr 21, 2025 12:42 PM | By Athira V

നടനും മിമിക്രി താരവുമായിരുന്ന കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയാണ് കഴിഞ്ഞ കുറച്ച് കാലമായി സോഷ്യല്‍ മീഡിയയുടെ ഇര. സുധി വാഹനാപകടത്തില്‍ മരണപ്പെട്ട ശേഷം ആരോരുമില്ലാതെയായ ഭാര്യ രേണുവിനെയും മക്കളെയും ചേര്‍ത്ത് പിടിച്ചത് നല്ലവരായ മലയാളികളാണ്. നടന്റെ കുടുംബത്തിന് വീട് വെച്ച് കൊടുക്കുക വരെ ചെയ്തിരുന്നു. ഇതിന് ശേഷം അഭിനയ രംഗത്തേക്ക് രേണു എത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

കഴിഞ്ഞ മാസങ്ങളില്‍ രേണു അഭിനയിച്ച ആല്‍ബങ്ങളുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് വ്യാപകമായ പരിഹാസം നേരിടേണ്ടി വന്നത്. ഇപ്പോഴും അത് തുടര്‍ന്നോണ്ടിരിക്കുന്നു. ഈ ദിവസങ്ങളില്‍ വിഷുവിനോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടാണ് പ്രശ്‌നമായത്. ഇത്തരത്തില്‍ രേണുവിന് നേരെ വരുന്ന അതിക്രമങ്ങളില്‍ പ്രതികരിച്ചും അഭിപ്രായം രേഖപ്പെടുത്തിയും നിരവധി പേരെത്തി. അവരില്‍ വിനീത കുട്ടഞ്ചേരി എഴുതിയ കുറിപ്പും ശ്രദ്ധേയമാവുകയാണ്.


കുറിപ്പ്....

വെറുതെ ഇരുന്നേരത്താണ് വല്ല സിനിമയും കാണാമെന്ന് കരുതി യൂട്യൂബില്‍ കയറിയത്. രേണു സുധീടേ പൊക്കിള്, രേണു സുധീടെ പാവാട, രേണു സുധീടെ മറ്റേത്, ഛെ.. ഛെ... ഇതൊക്കെ ശരിയാണോടേയ്... തുടങ്ങി കുലീനരായ, സദ്ഗുണ സമ്പന്നരായ, സത്സ്വഭാവികളായ സദാചാര കാവല്‍മാലാഖകളും സണ്ണി ലിയോണിന്റെ ആരാധകരുമായ കേമപ്പെട്ട യൂട്യൂബര്‍മാര്‍ മുതല്‍ പൃഷ്ഠത്തില്‍ സ്വര്‍ണ്ണം കടത്തുന്ന ജോലി ചെയ്തിരുന്ന സ്വപ്ന സുരേഷ് വരെ രേണു സുധീനെ വലിച്ചു കീറി തേച്ചൊട്ടിച്ച് വച്ചേക്കുന്നു.

ഇമ്മടെ നയന്‍താര, ബിരിയാണീലെ കനി കുസൃതി തുടങ്ങി ഞാന്‍ കണ്ടിട്ടുളള എത്രയോ മലയാളം-ഹിന്ദി -തമിഴ് സിനിമ താരങ്ങള്‍ മുലയും വയറും പൊക്കിളും കുണ്ടിയും വരെ ഇവിടെ കാണിച്ചിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത മദയിളക്കം എന്താപ്പോ എന്നാണ് ഞാന്‍ ആലോചിച്ചത്. അതൊക്കെ സില്‍മേലല്ലേ, അഫിനയല്ലേന്ന് ചോദിച്ച സാറമ്മാരേ അപ്പോഴൊന്നും ഇല്ലാത്ത സദാചാരോം സന്മാര്‍ഗോം ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും ഇപ്പോള്‍ എവിടെ നിന്നാണാവോ പുതീയതായി മുളച്ചത്.


അല്ല, എനിക്ക് നിങ്ങളുടെ അത്ര വലിയ പൊതുബോധം ഇല്ലാത്തത് കൊണ്ടാവും. ഈ വക സാധനങ്ങള്‍ കാണുമ്പോഴേക്കും പൊട്ടാന്‍ മാത്രമേ ഈ വക മനുഷ്യരുടെ വികാരവേലിയേറ്റങ്ങള്‍ക്കുളളൂ എന്ന് ഞാന്‍ ഓര്‍ത്തത്. അങ്ങനെ ആണെങ്കില്‍ ഇവിടെ നാല് വയസ്സുള്ള പെണ്‍കുഞ്ഞുങ്ങളും ആണ്‍കുഞ്ഞുങ്ങളും മുതല്‍ അറുപതും എഴുപതും വയസ്സുളള അമ്മൂമ്മമാര്‍ വരെ ബലാല്‍സംഗത്തിനിരയാകുന്നതില്‍ കുറ്റം പറയാനില്ല.

കുരുന്നുടലുകളും തൂങ്ങിയ മുലകളും കണ്ടാല്‍ പോലും അടക്കി നിര്‍ത്താന്‍ പറ്റാത്ത തൃഷ്ണയുളളവരുടെ ഇക്കാലത്ത് രേണു സുധി യാതൊരു വിധ സാമൂഹ്യ ദ്രോഹവും ചെയ്യുന്നില്ല മനുഷ്യരേ. ചെയ്യുന്നത് യൂട്യൂബില്‍ കിടന്നലറുന്ന നിങ്ങളാണ്, മറ്റൊരു വ്യക്തിയുടെ സ്വകാര്യ ജീവിതം എങ്ങനെ ജീവിക്കണമെന്ന് അവര്‍ക്ക് അവകാശമുളളപ്പോള്‍ ജീവിക്കാന്‍ അനുവദിക്കാത്ത വിധം സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപെടുത്തുക എന്ന ക്രിമിനല്‍ കുറ്റമാണ് നിങ്ങള്‍ ചെയ്യുന്നത്.

ഒരു പെണ്ണിന്റെയും മുലയിലോ വയറിലോ കുണ്ടിയിലോ അല്ല സദാചാരം ഇരിക്കുന്നതെന്ന് മനസ്സിലാക്കാനുളള സാമൂഹ്യ ബോധം പോലും ഇല്ലാത്തവരേ, ഇതൊന്നും കണ്ടാല്‍ ഞങ്ങള്‍ക്ക് ഒരു ചുക്കുമില്ല എന്ന് കരുതി പോകാനുളള മനകരുത്തില്ലാത്ത നിങ്ങളുടെ ഞെട്ടലിനെ മൂലത്തില്‍ കമ്പി കയറ്റി ചുടേണ്ട കാലം കഴിഞ്ഞിരിക്കുന്നു.

ഒന്നൂല്ലെങ്കിലും വിധവയല്ല്യോ, തള്ളേ ഒന്നടങ്ങിയിരി, എന്നൊരുത്തന്‍ യൂട്യൂബ് പൊട്ട്മാറുച്ചത്തില്‍ അലറുന്നുണ്ട്. സത്യം പറയാല്ലോ, ഞാന്‍ പേടിച്ചോയ്... അന്യന്റെ ജീവിതത്തിലേക്ക് തുറന്നു വെച്ച കണ്ണും കാതും കൊണ്ട് ജീവിക്കുന്ന ഈ അപൂര്‍വ്വ ജീവികള്‍ക്ക് സമൂഹത്തില്‍ നടക്കുന്ന വേറൊരു അനീതിയും വേറൊരു അതിക്രമവും കാണാന്‍ല്ല്യേണാവോ?

അന്യന്റെ ജീവിതം കാര്‍ന്നു തിന്നുന്ന ഈ പട്ടാളപുഴുക്കളെ പേടിച്ച് അവര്‍ വാതിലടച്ച് പുറത്തിറങ്ങാതിരുന്നു കരഞ്ഞാല്‍ ഇവറ്റോള്‍ക്ക് സമാധാനം ആവ്വോ. ഒരു വീഡിയോയില്‍ ഇതിനെല്ലാം അവര്‍ മറുപടി പറയുന്നത് കേട്ടു. നല്ല മധുരമായ സ്ഫുടതയുള്ള ഉറച്ച ശബ്ദത്തില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ നട്ടെല്ലുള്ള മറുപടി. രേണുവിനോട് എനിക്ക് പറയാനുളളത് ഇതാണ്. പെണ്ണേ... നിലനില്‍പ്പിനായി പൊരുതുന്നതിനിടയില്‍ പാത്തിരിക്കുന്ന ചെന്നായ്ക്കള്‍ക്ക് പിടികൊടുക്കാതെ ജീവിക്കുക. ഞങ്ങള് പോയി ക്ലാഡീടെ കുണ്ടിയുടെ പുതിയ ഫോട്ടോ ഇട്ടിട്ടുണ്ടെങ്കില്‍ അതിന് 'WOWWWW' ഇട്ടിട്ടു വരാം... എന്നും പറഞ്ഞാണ് വിനീത കുറിപ്പ് അവസാനിപ്പിക്കുന്നത്.


#renusudhi #negatives #facebookpost #vineethakuttanchery

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/-