---
title: "കേരള സ്റ്റോറി 2': ടിക്കറ്റ് തുക റീഫണ്ട് ചെയ്തു; കോടതിയലക്ഷ്യ ഹർജി നൽകില്ലെന്ന് ഹർജിക്കാർ"
english_title: "Kerala Story 2': Ticket price refunded; Petitioners will not file contempt petition"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344587/kerala-story-2-ticket-price-refunded-petitioners-will-not-file-contempt-petition"
published_at: "2026-02-27T14:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a15d716a7af_Did_the_court_violate_the_stay_Bookings_for_Kerala_Story_2_have_begun;_Petitioners_again_approach_the_court.jpg"
keywords: []
---

# കേരള സ്റ്റോറി 2': ടിക്കറ്റ് തുക റീഫണ്ട് ചെയ്തു; കോടതിയലക്ഷ്യ ഹർജി നൽകില്ലെന്ന് ഹർജിക്കാർ

> **Lead Summary:** വിവാദ ചിത്രം 'കേരള സ്റ്റോറി 2' വിന്റെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകി നിർമ്മാതാക്കൾ. ഹൈക്കോടതിയുടെ പ്രദർശന വിലക്ക് നിലനിൽക്കെ വെസ്റ്റ് ബംഗാളിലെ തിയേറ്ററുകളിൽ ബുക്കിംഗ് ആരംഭിച്ചത് വലിയ വിവാദമായിരുന്നു. ബുക്ക് മൈ ഷോ വഴി ടിക്കറ്റ് എടുത്തവർക്കാണ് ഇപ്പോൾ പണം റീഫണ്ട് ചെയ്തിരിക്കുന്നത്.

## Article Content

വിവാദ ചിത്രം 'കേരള സ്റ്റോറി 2' വിന്റെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകി നിർമ്മാതാക്കൾ. ഹൈക്കോടതിയുടെ പ്രദർശന വിലക്ക് നിലനിൽക്കെ വെസ്റ്റ് ബംഗാളിലെ തിയേറ്ററുകളിൽ ബുക്കിംഗ് ആരംഭിച്ചത് വലിയ വിവാദമായിരുന്നു. ബുക്ക് മൈ ഷോ വഴി ടിക്കറ്റ് എടുത്തവർക്കാണ് ഇപ്പോൾ പണം റീഫണ്ട് ചെയ്തിരിക്കുന്നത്.

സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ് നിലനിൽക്കെ ബുക്കിംഗ് നടത്തിയത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാർ വീണ്ടും കോടതിയെ സമീപിക്കാൻ ഒരുങ്ങിയിരുന്നു. എന്നാൽ ബുക്കിംഗ് തുക മുഴുവനായി തിരികെ നൽകിയ പശ്ചാത്തലത്തിൽ, കോടതിയലക്ഷ്യ ഹർജി നൽകാനുള്ള നീക്കത്തിൽ നിന്ന് ഹർജിക്കാർ പിന്മാറി. സാങ്കേതികമായ കാരണങ്ങളാലാണ് ബുക്കിംഗ് നടന്നതെന്നാണ് സൂചന.

സിനിമയുടെ റിലീസ് തടഞ്ഞുള്ള ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കെയാണ് അണിയറ പ്രവർത്തകർ ബുക്കിങ് ആരംഭിച്ചത്. ഇതിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹർജിക്കാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം റീഫണ്ട് ചെയ്തത്. ഉച്ചയ്ക്ക് 12 മണിക്ക് ശേഷമുള്ള കേരള സ്റ്റോറി 2ന്‍റെ ഷോകള്‍ക്കാണ് ബുക്കിംഗ് ആരംഭിച്ചിരുന്നത്. ഈ നടപടി കോടതി വിധിയോടുള്ള അനാദരവെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

സിനിമ പ്രഥമദൃഷ്ട്യ മത സൗഹാര്‍ദത്തിന് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ചിത്രത്തിന്‍റെ റിലീസ് പതിനഞ്ച് ദിവസത്തേക്ക് തടഞ്ഞത്. സാമുദായിക ഐക്യത്തിന് പേരുകേട്ട കേരളത്തെ ആഗോള തലത്തില്‍ മതഭ്രാന്തിന്‍റെയും വര്‍ഗീയതയുടെയും നാടായി ചിത്രീകരിക്കാന്‍ സിനിമ കാരണമാകുമെന്നും ഈ ഘടകങ്ങളൊന്നും സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുമ്പോള്‍ സെന്‍സര്‍ ബോര്‍ഡ് പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി 'ദി കേരളാ സ്റ്റോറി 2ന്‍റെ റിലീസ് തടഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/344587/kerala-story-2-ticket-price-refunded-petitioners-will-not-file-contempt-petition)