---
title: "കോടതി സ്‌റ്റേ ലംഘിച്ചോ? 'കേരള സ്റ്റോറി 2' വിന്റെ ബുക്കിംഗ് ആരംഭിച്ചു; ഹർജിക്കാർ വീണ്ടും കോടതിയിലേക്ക്"
english_title: "Did the court violate the stay? Bookings for 'Kerala Story 2' have begun; Petitioners again approach the court"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344553/did-the-court-violate-the-stay-bookings-for-kerala-story-2-have-begun-petitioners-again-approach-the-court"
published_at: "2026-02-27T12:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a1421b4ff37_Did_the_court_violate_the_stay_Bookings_for_Kerala_Story_2_have_begun;_Petitioners_again_approach_the_court.jpg"
keywords: []
---

# കോടതി സ്‌റ്റേ ലംഘിച്ചോ? 'കേരള സ്റ്റോറി 2' വിന്റെ ബുക്കിംഗ് ആരംഭിച്ചു; ഹർജിക്കാർ വീണ്ടും കോടതിയിലേക്ക്

> **Lead Summary:** ഏറെ വിവാദങ്ങൾ സൃഷ്ടിച്ച 'കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗമായ 'കേരള സ്റ്റോറി 2' വിന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ സിനിമയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത് പുതിയ തർക്കങ്ങൾക്ക് വഴിതുറക്കുന്നു. വെസ്റ്റ് ബംഗാളിലെ വിവിധ തിയേറ്ററുകളിലാണ് നിലവിൽ ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്. പ്രമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ 'ബുക്ക് മൈ ഷോ' വഴിയാണ് ടിക്കറ്റുകൾ ലഭ്യമായി തുടങ്ങിയിട്ടുള്ളത്.

## Article Content

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച 'കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗമായ 'കേരള സ്റ്റോറി 2' വിന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ സിനിമയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത് പുതിയ തർക്കങ്ങൾക്ക് വഴിതുറക്കുന്നു. വെസ്റ്റ് ബംഗാളിലെ വിവിധ തിയേറ്ററുകളിലാണ് നിലവിൽ ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്. പ്രമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ 'ബുക്ക് മൈ ഷോ' വഴിയാണ് ടിക്കറ്റുകൾ ലഭ്യമായി തുടങ്ങിയിട്ടുള്ളത്.

കഴിഞ്ഞ ദിവസമാണ് സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ കോടതി ഉത്തരവിനെ മറികടന്ന് ബുക്കിംഗ് തുടങ്ങിയത് ഗൗരവകരമായ വിഷയമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം അടിയന്തരമായി ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഹർജിക്കാരുടെ നീക്കം. കോടതിയുടെ സ്‌റ്റേ നിലനിൽക്കെ പ്രദർശനത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നത് കോടതി അലക്ഷ്യമായി കണക്കാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഉച്ചയ്ക്ക് 12 മണിക്ക് ശേഷമുള്ള കേരള സ്റ്റോറി 2ന്‍റെ ഷോകള്‍ക്കാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ഈ നടപടി കോടതി വിധിയോടുള്ള അനാദരവെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസമാണ് കേരള സ്റ്റോറി 2ന്‍റെ റിലീസ് തടഞ്ഞുള്ള ഉത്തരവ് കോടതി പുറപ്പെടുവിപ്പിച്ചത്. കേരള സ്റ്റോറി ടുവിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. 15 ദിവസത്തെക്കായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ.

സിനിമ പ്രഥമ ദൃഷ്ട്യ മതസൗഹാർദത്തിന് ഭീഷണിയെന്ന് കഴിഞ്ഞ ദിവസം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സെൻസർ തീരുമാനം പുനഃപരിശോധിക്കണമെന്നും കോടതി അറിയിച്ചു. മതഭ്രാന്തിന്‍റെയും വര്‍ഗീയതയുടെയും നാടായി കേരളത്തെ ചിത്രീകരിക്കുന്ന സിനിമയ്ക്ക് പ്രദർശന അനുമതി നൽകിയ സെൻസർ ബോർഡ് നടപടിയെയും കോടതി വിമർശിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/344553/did-the-court-violate-the-stay-bookings-for-kerala-story-2-have-begun-petitioners-again-approach-the-court)