---
title: "'പുറം തിരിഞ്ഞ് ആയൾ അവൾക്ക് വേണ്ടി കാത്തിരിക്കവെ, ആ നിറഞ്ഞ കണ്ണുകളിൽ എല്ലാമുണ്ടായിരുന്നു' - വിജയ്-രശ്മിക വിവാഹത്തെ കുറിച്ച് കല്യാണി"
english_title: "Kalyani on Vijay-Rashmika's marriage post viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344546/kalyani-on-vijay-rashmikas-marriage-post-viral"
published_at: "2026-02-27T12:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a13cf71560b_klyni.jpg"
keywords: []
---

# 'പുറം തിരിഞ്ഞ് ആയൾ അവൾക്ക് വേണ്ടി കാത്തിരിക്കവെ, ആ നിറഞ്ഞ കണ്ണുകളിൽ എല്ലാമുണ്ടായിരുന്നു' - വിജയ്-രശ്മിക വിവാഹത്തെ കുറിച്ച് കല്യാണി

> **Lead Summary:** ** **സിനിമാ ലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന സുദിനമായിരുന്നു ഇന്നലെ . തെന്നിന്ത്യൻ പ്രിയതാരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഇന്നലെയാണ് വിവാഹിതരായത് . ഏറെ നാളായി സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും നിറഞ്ഞ നിന്നിരുന്ന ഗോസിപ്പുകൾക്ക് വിരാമമിട്ടുകൊണ്ടാണ് താരജോഡികൾ ഒന്നായത്.

## Article Content

** **സിനിമാ ലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന സുദിനമായിരുന്നു ഇന്നലെ . തെന്നിന്ത്യൻ പ്രിയതാരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഇന്നലെയാണ് വിവാഹിതരായത് . ഏറെ നാളായി സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും നിറഞ്ഞ നിന്നിരുന്ന ഗോസിപ്പുകൾക്ക് വിരാമമിട്ടുകൊണ്ടാണ് താരജോഡികൾ ഒന്നായത്.

ക്ഷണിക്കപ്പെട്ട അടുത്ത അതിഥികളിൽ ഒരാളായിരുന്നു മലയാളത്തിന്റെ പ്രിയതാരം കല്യാണി പ്രിയദർശൻ. വിജയ്-രശ്മിക താരങ്ങളുടെ ആ മനോഹര നിമിഷത്തിന് സാക്ഷിയാകാൻ സാധിച്ചതിലുള്ള സന്തോഷം കല്യാണി തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

> "വിസ്മയകരമായ ചുറ്റുപാടിൽ, ഏറ്റവും ദയയുള്ള പെൺകുട്ടി തന്റെ ഉറ്റ സുഹൃത്തിനെ വിവാഹം ചെയ്യുന്നതിന് സാക്ഷിയാകാൻ എനിക്ക് സാധിച്ചു. പുറം തിരിഞ്ഞ് ആയൾ അവൾക്ക് വേണ്ടി കാത്തിരിക്കവെ, അവനെ ലക്ഷ്യമാക്കി അവൾ നടന്നുവരുമ്പോൾ, അവളുടെ ഓരോ ചുവടിലേയും ഭാരം എനിക്കും അനുഭവിക്കാൻ കഴിഞ്ഞു.

> സാവധാനത്തിലുള്ള നടത്തത്തിൽ അവൾ നടക്കുമ്പോൾ ആ നിറഞ്ഞ കണ്ണുകളിൽ എല്ലാമുണ്ടായിരുന്നു. അവരുടെ പ്രയത്നവും ബഹുമാനവും അ​ഗാധമായ സൗഹൃദവും കൊണ്ട് വളർത്തിയെടുത്ത സ്നേഹത്തിന് സാക്ഷ്യം വഹിക്കാൻ സാധിച്ചത് ഭാ​ഗ്യമായി കരുതുകയാണ്. ഏറെ പ്രിയപ്പെട്ട രശ്മികയക്കും വിജയ്ക്കും അഭിനന്ദനങ്ങൾ. ഏറ്റവും മനോഹരമായൊരു ഒന്നിന്റെ തുടക്കമാകട്ടെ", എന്നാണ് കല്യാണി പ്രിയദർശൻ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/344546/kalyani-on-vijay-rashmikas-marriage-post-viral)