---
title: " #thamannabattiya | നടി തമന്നയുടെ വിവാഹം അടുത്ത വർഷം "
english_title: "#thamanna #marrige #nextyear"
publisher: "moviemax.in"
canonical_url: "https://moviemax.in/news/251537/thamanna-marrige-nextyear-new"
published_at: "2024-11-25T09:44:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6743fa14d64de_thamanna.jpg"
keywords: []
---

#  #thamannabattiya | നടി തമന്നയുടെ വിവാഹം അടുത്ത വർഷം 

> **Lead Summary:** **** നടി തമന്ന ഭാട്ടിയയും ബോളിവുഡ് നടൻ വിജയ് വർമയുമായുള്ള വിവാഹം 2025 തുടക്കത്തിലാകുമെന്നു റിപ്പോർട്ട് തിയതി ഉടൻ പുറത്തുവിട്ടേക്കും.

## Article Content

**** നടി തമന്ന ഭാട്ടിയയും ബോളിവുഡ് നടൻ വിജയ് വർമയുമായുള്ള വിവാഹം 2025 തുടക്കത്തിലാകുമെന്നു റിപ്പോർട്ട് തിയതി ഉടൻ പുറത്തുവിട്ടേക്കും.

മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹം. ഇരുവരും വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന വാര്‍ത്തകള്‍ ചില തെലുങ്ക് മാധ്യമങ്ങളില്‍ വന്നു തുടങ്ങിയിട്ടുണ്ട്.

വിവാഹശേഷം താമസിക്കാനായി മുംബൈയില്‍ ഇരുവരും ആഡംബര അപ്പാര്‍ട്ടമെന്‍റ് വാങ്ങാനൊരുങ്ങുന്നതായും വിവരങ്ങളുണ്ട്.

ലസ്റ്റ് സ്റ്റോറീസ് 2’ ചിത്രീകരണ സമയത്താണ് ഇരുവരും പ്രണയത്തിലായത്. പല അഭിമുഖങ്ങളിലും ഇരുവരും പ്രണയത്തെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഡേറ്റിങിലാണ്. എന്നാൽ പ്രണയ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.

‘സിക്കന്ദര്‍ കാ മുഖന്ദര്‍’ എന്ന ചിത്രമാണ് തമന്നയുടെ പുതിയ റിലീസ്. നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ഒരു തെഫ്റ്റ് ത്രില്ലറായ ചിത്രം നെറ്റ്ഫ്ലിക്സ് വഴിയാണ് റിലീസാകുന്നത്

### Related Links & Sources
- [Original Story Source](https://moviemax.in/news/251537/thamanna-marrige-nextyear-new)