Apr 21, 2025 04:50 PM

ന്നോ രണ്ടോ ആളുകൾ ലഹരി ഉപയോ​ഗിക്കുന്നുവെന്ന് കരുതി സിനിമാ മേഖലയെ മൊത്തം ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഇതൊന്നും ആരും പിന്തുണയ്ക്കുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സിനിമാ മേഖലയിൽ ലഹരി ഉപയോ​ഗമുണ്ടെങ്കിൽ അത് തെറ്റാണെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പ്രതികരിച്ചു.

തനിക്ക് വ്യക്തിപരമായി ഇത്തരം കാര്യങ്ങൾ അനുഭവപ്പെട്ടിട്ടില്ല. വാർത്തകളിൽക്കൂടിയുള്ള അറിവുമാത്രമേയുള്ളൂ. ഷൈനുമായി ബന്ധപ്പെട്ട പരാതികളെക്കുറിച്ച് അറിയില്ല. സിനിമാ സെറ്റുകളിലെ പരിശോധന സ്വാ​ഗതം ചെയ്യുന്നു. ഇക്കാര്യം തങ്ങൾതന്നെ നേരത്തേ ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടിച്ചേർത്തു.

#Only #few #people #use #drugs #insult #entire #filmindustry #ListinStephen

Next TV

Top Stories










News Roundup