'ഷക്കീല'യുടെ ടീസര്‍ പുറത്ത്

 'ഷക്കീല'യുടെ ടീസര്‍ പുറത്ത്
Oct 4, 2021 09:49 PM | By Truevision Admin

 ഷക്കീലയുടെ ജീവചരിത്ര സിനിമയുടെ ഒഫിഷ്യല്‍ ടീസര്‍ പുറത്തെത്തി. 'ഷക്കീല' എന്നുതന്നെ പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം ഇന്ദ്രജിത്ത് ലങ്കേഷ് ആണ്. ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയായി എത്തുന്നത്.

ഷക്കീലയുടെ തൊണ്ണൂറുകളിലെയും രണ്ടായിരങ്ങളിലെയും ജീവിതമാണ് സിനിമ ആവിഷ്കരിക്കുന്നത്. ഒരു യാഥാസ്ഥിതിക മുസ്‍ലിം കുടുംബത്തില്‍ പിറന്ന ഷക്കീല 16-ാം വയസ്സിലാണ് സിനിമാജീവിതം ആരംഭിക്കുന്നത്.

ഉപകഥാപാത്രങ്ങളിലൂടെ ആരംഭിച്ച് മലയാളമുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളിലെ ബി-മൂവികളുടെ മുഖമായി മാറിയ താരമാണ് ഷക്കീല.

എന്നാല്‍ ഷക്കീലയെന്ന താരത്തിന്‍റെ ജനപ്രീതിക്കും പ്രതിച്ഛായയ്ക്കുമപ്പുറത്ത് അവരുടെ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുന്ന ചിത്രമാവും ഇതെന്നാണ് സംവിധായകന്‍റെ വാഗ്ദാനം.

സാമീസ് മാജിക് സിനിമ മോഷന്‍ പിക്ചര്‍ പ്രൊഡക്ഷന്‍റെ ബാനറില്‍ സാമി നന്‍വാനി, സാഹില്‍ നന്‍വാനി എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

പങ്കജ് ത്രിപാഠി, എസ്‍തര്‍ നൊറോണ, ഷീവ റാണ എന്നിവര്‍ക്കൊപ്പം മലയാളി താരം രാജീവ് പിള്ളയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ക്രിസ്‍മസ് ദിനത്തില്‍ തീയേറ്ററുകളിലെത്തും

The official teaser of Shakeela's biopic has been released. Indrajith Lankesh is directing the movie titled 'Shakeela'

Next TV

Related Stories
 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

Dec 18, 2025 08:42 AM

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം...

Read More >>
Top Stories










News Roundup