ഇരുപത്തി ഒന്നാമത്തെ വയസ്സിലാണ് മോശം അനുഭവം ഉണ്ടായത് തുറന്നു പറഞ്ഞു സണ്ണി ലിയോണ്‍

ഇരുപത്തി ഒന്നാമത്തെ വയസ്സിലാണ് മോശം അനുഭവം ഉണ്ടായത് തുറന്നു പറഞ്ഞു സണ്ണി ലിയോണ്‍
Oct 4, 2021 09:49 PM | By Truevision Admin

ബോളിവുഡ് ആരാധകരുടെ പ്രിയതാരമാണ് സണ്ണി ലിയോണ്‍.പോണ്‍ സിനിമകളിലൂടെയാണ് ശ്രദ്ധ നേടിയതെങ്കിലും ഇന്ത്യന്‍ സിനിമയിലെ നിറസാന്നിദ്ധ്യമാണ്  താരമിപ്പോള്‍ .

തനിക്കെതിരേ നിലനിന്നിരുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ചും അത്തരം ആക്രമണങ്ങളില്‍ തളരാതെ, നെഗറ്റീവ് ചിന്താഗതിക്ക് അടിപ്പെടാതെ ജീവിതത്തെ നേരിട്ടതിനെക്കുറിച്ചും അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സണ്ണി തുറന്നു പറഞ്ഞിരുന്നു.

കരിയറിന്റെ തുടക്ക കാലത്തില്‍ ഒരുപാട് പേരുടെ വെറുപ്പു സമ്പാദിച്ചു. പക്ഷേ എങ്ങനെയാണ് അത്തരം കമന്റുകളെ നേരിടേണ്ടത് എന്നതിനെപ്പറ്റിയൊന്നും ആ സമയത്ത് ഒരുപിടിയുമില്ലായിരുന്നു.


അവര്‍ പയുന്നത് എന്നെ ഒരു തരത്തിലും ബാധിക്കില്ലെന്ന് എന്നെ വിശ്വസിപ്പിക്കുക എന്നത് മാത്രമായിരുന്നു എനിക്കപ്പോള്‍ ചെയ്യാന്‍ കഴിയുന്ന ഒരേയൊരു കാര്യം.

ബോളിവുഡിലെ തുടക്കകാലത്ത് ഐറ്റം ഡാന്‍സ് ചെയ്യാനുള്ള അവസരം മാത്രമാണ് എന്നെ തേടിവന്നത്. ഞാന്‍ ഭയചകിതയാകാതെ ആ അവസരങ്ങള്‍ സ്വീകരിക്കുകയായിരുന്നു.

ഐറ്റം ഡാന്‍സിന് പ്രതിഫലമായി ലഭിക്കുന്ന ചെക്കുകള്‍ക്കു വേണ്ടിയാണ് ഞാന്‍ അന്നൊക്കെ ജോലിചെയ്തത്.കാരണം അന്നു ഞങ്ങള്‍ സെറ്റില്‍ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു.

അതിന് പണം അത്യാവശ്യമായിരുന്നു.ഐറ്റം ഡാന്‍സ് ചെയ്യുന്നത് തെറ്റാണെന്ന് ഞാന്‍ കരുതിയിട്ടേയില്ല. എന്നെ സംബന്ധിച്ചിടത്തോളം ഐറ്റം ഡാന്‍സ് എന്നത് പാര്‍ക്കില്‍ നടക്കാന്‍ പോകുന്നതുപോലെ ഒരു കാര്യമായിരുന്നു.

എല്ലാ വീട്ടിലേയും പോലെ സ്നേഹവും കരുതലും അല്ലറചില്ലറ വഴക്കു കൂടലുമൊക്കെ ഞങ്ങളുടെ വീട്ടിലുമുണ്ടായിരുന്നു. സണ്ണി പറയുന്നു.

പക്ഷേ ആരെങ്കിലും അനാവശ്യമായി കുറ്റപ്പെടുത്തിയാലോ പരിഹസിച്ചാലോ മാനസികമായി വേദനിപ്പിക്കാന്‍ ശ്രമിച്ചാലോ അതില്‍ നിന്നൊക്കെ എന്നേയും സഹോദരനേയും രക്ഷപെടുത്താന്‍ ശ്രമിച്ചത് ഞങ്ങളുടെ കുടുംബമാണ്.

പക്ഷേ എന്റെ 21ാമത്തെ വയസ്സിലാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്.


ആളുകള്‍ വളരെ വൃത്തികെട്ട സന്ദേശങ്ങളയക്കാനും വൃത്തികെട്ടരീതിയില്‍ വിമര്‍ശിക്കാനും തുടങ്ങി. അതെന്റെ ഹൃദയത്തെ വല്ലാതെ തകര്‍ത്തു കളഞ്ഞു.

പിന്നീട് കാര്യങ്ങള്‍ക്കൊക്കെ മാറ്റം വന്നെങ്കിലും അതിന്നും വേദനിപ്പിക്കുന്ന ഓര്‍മ്മയാണ്.ഇന്ന് ഞാന്‍ മൂന്നു കുട്ടികളുടെ അമ്മയാണ്. ഞാന്‍ അനുഭവിച്ചതുപോലെയുള്ള മോശപ്പെട്ട അനുഭവങ്ങളുണ്ടാവാതെ അവരെ വളര്‍ത്തുകയെന്നതാണ് എന്റെ ലക്ഷ്യം.

ശാരീരികമായോ വൈകാരികമായോ അവരെ ആരും മുറിപ്പെടുത്താന്‍ ഇടയാവാത്ത രീതിയില്‍ നന്മയുള്ള വ്യക്തികളായി എനിക്കവരെ വളര്‍ത്തണം.

അവര്‍ മുതിരുമ്പോള്‍ ചിലപ്പോള്‍ വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായേക്കാം അവരുടെ അഭിപ്രായ സ്വാന്ത്ര്യത്തിലിടപെടാതെ നല്ല വ്യക്തികളായി അവരെ വളര്‍ത്തുക എന്നതാണ് ഒരമ്മ എന്ന നിലയില്‍ എന്റെ കടമ. സണ്ണി ലിയേണ്‍ പറയുന്നു.

Sunny Leone is a Bollywood actress Though he gained attention through his films, he is now a prominent figure in Indian cinema

Next TV

Related Stories
'ബ്ലോക്ക് ചെയ്ത് റിപ്പോർട്ട് അടിക്കണം അത് സാറയല്ല വ്യാജനാണ് ....'; മുന്നറിയിപ്പുമായി പിതാവ് നടൻ രാജ് അർജുൻ

Dec 4, 2025 12:57 PM

'ബ്ലോക്ക് ചെയ്ത് റിപ്പോർട്ട് അടിക്കണം അത് സാറയല്ല വ്യാജനാണ് ....'; മുന്നറിയിപ്പുമായി പിതാവ് നടൻ രാജ് അർജുൻ

സാറാ അർജുൻ, മുന്നറിയിപ്പുമായി രാജ് അർജുൻ, വ്യാജ നമ്പറുപയോഗിച്ച് ആൾമാറാട്ടം...

Read More >>
Top Stories










News Roundup