#cobras |അധ്യാപകന്‍റെ കിടപ്പുമുറിയില്‍ നിന്നും പിടികൂടിയത് ഒന്നും രണ്ടുമല്ല, അഞ്ച് മൂര്‍ഖന്‍ പാമ്പുകളെ !

#cobras |അധ്യാപകന്‍റെ കിടപ്പുമുറിയില്‍ നിന്നും പിടികൂടിയത് ഒന്നും രണ്ടുമല്ല, അഞ്ച് മൂര്‍ഖന്‍ പാമ്പുകളെ !
Feb 9, 2024 09:03 PM | By Susmitha Surendran

പാമ്പുകൾ, പ്രത്യേകിച്ച് മൂർഖൻ പാമ്പുകൾ ഭൂമിയിലെ ഏറ്റവും അപകടകാരികളായ ഉര​ഗങ്ങളിൽ പെടുന്നവയാണ്. ഇവയെക്കുറിച്ചുള്ള പരാമർശങ്ങൾ പോലും നമ്മെ ഏറെ ഭയപ്പെടുത്താറുണ്ട്.

എന്നാൽ കഴി‍ഞ്ഞ ദിവസം ബീഹാറിൽ നിന്ന് റിപ്പോർട്ട് ചെയ്ത സംഭവത്തിൽ ഒരു വീടിന്‍റെ കിടപ്പുമുറിയിൽ നിന്നും പിടികൂടിയത്, ഒന്നും രണ്ടുമല്ല അഞ്ച് മൂർഖൻ പാമ്പുകളെയാണ്.

ബാബൻ കുമാർ സിംഗ് എന്ന അധ്യാപകന്‍റെ വീട്ടിൽ നിന്നുമാണ് മൂർഖൻ പാമ്പുകളെ പിടികൂടിയത്. ബിഹാറിലെ ദുമാരി അദ്ദയിലെ ചപ്ര സദർ ബ്ലോക്ക് ഓഫീസ് പരിധിയിലെ താമസക്കാരനാണ് ഇദ്ദേഹം.

പഴയ വീട് പൊളിച്ച് മാറ്റി പുതിയത് പണിയുന്നതിനിടെയാണ് പാമ്പുകളെ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീടിന്‍റെ തറ പൊളിച്ചു നീക്കുന്നതിനിടയിലാണ് നിർമാണത്തൊഴിലാളികൾ മൂർഖൻ പാമ്പിന്‍ കൂട്ടത്തെ കണ്ടത്.

ആദ്യം ഒരു പാമ്പിനെ മാത്രമാണ് തൊഴിലാളികൾ കണ്ടിരുന്നത്. അതിനെ പിടികൂടി വീണ്ടും പണി തുടങ്ങവെയാണ് മറ്റ് നാല് പാമ്പുകളെ കൂടി കണ്ടെത്തിയത്.

ഒരേ സമയം അഞ്ചോളം മൂർഖന്‍ പാമ്പുകളെ കണ്ടെത്തിയതിന് പിന്നാലെ തൊഴിലാളികള്‍ പരിഭ്രാന്തരായി. എന്നാൽ തന്‍റെ വീടിന്‍റെ പരിസരത്ത് ഒരിക്കൽ പോലും പാമ്പുകളുടെ സാന്നിധ്യം ഉണ്ടായിട്ടില്ലെന്നാണ് അധ്യാപകനായ ബാബൻ പറയുന്നത്.

മൂർഖന്മാരെ കണ്ടെത്തിയ ഉടൻ തന്നെ ബാബൻ അവയെ പിടികൂടാനായി ഫോർസ്റ്റ് ​ഗാർഡുകളുടെ സഹായം തേടി. ഫോറസ്റ്റ് ഗാർഡ് മനീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി, പാമ്പുകളെ പിടികൂടി അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് സുരക്ഷിതമായി തുറന്നുവിട്ടു. സംഭവം നാട്ടുകാർ അറിഞ്ഞതോടെ വലിയ ജനക്കൂട്ടമാണ് പാമ്പുകളെ കാണാനായി ഇവിടേയ്ക്ക് എത്തിയത്.

രാജവെമ്പാലയും മൂർഖനും ഒന്നാണോ എന്ന ആശയക്കുഴപ്പം ചിലർ പ്രകടിപ്പിക്കാറുണ്ട്. എന്നാൽ . A-Z ആനിമൽസ് ന്യൂസ് സൈറ്റ് അനുസരിച്ച് രാജവെമ്പാലയും മൂർഖനും തമ്മിൽ കാര്യമായ വ്യത്യാസങ്ങളുണ്ട്.

രാജവെമ്പാലയ്ക്ക് 12-18 അടി നീളവും 4 മുതൽ 10 കിലോ വരെ ഭാരവുമുണ്ട്. എന്നാല്‍, മൂർഖന് 2-10 അടി നീളവും 2 മുതൽ 4 കിലോവരെയുമാണ് ഭാരം.

ഇരയെയോ ശത്രുക്കളെയോ ഭീഷണിപ്പെടുത്താനും നാലടി വരെ ഉയരാനും രാജവെമ്പാലകൾക്ക് കഴിയും. ഒറ്റ കൊത്തില്‍ തന്നെ ഒരു ആനയെ കൊല്ലാനുള്ള വിഷം ഈ സർപ്പങ്ങൾക്ക് ഉണ്ട്.

#Not #two #five #cobras #caught #from #teacher's #bedroom!

Next TV

Related Stories
#viral | രാഹുൽ ഗാന്ധിയും സാദിക്കലി തങ്ങളും പിസി ജോർജും ലിജോ ജോസും വരെ; ട്രോളുകളിൽ നിറഞ്ഞ് സുധാകരന്‍റെ അസഭ്യ പ്രയോഗം

Feb 24, 2024 11:32 PM

#viral | രാഹുൽ ഗാന്ധിയും സാദിക്കലി തങ്ങളും പിസി ജോർജും ലിജോ ജോസും വരെ; ട്രോളുകളിൽ നിറഞ്ഞ് സുധാകരന്‍റെ അസഭ്യ പ്രയോഗം

സാദിക്കലി തങ്ങൾ മൂന്നാം സീറ്റ് ചോദിക്കാൻ വരുന്നതും പി സി ജോർജ്ജ് സുധാകരന്‍റെ പ്രയോഗം കേട്ട് ചിരിക്കുന്നതും എല്ലാം ട്രോളുകളായി...

Read More >>
#viral | 16 -കാരന്‍ ശിഷ്യനുമായി അധ്യാപികയായ ഭാര്യയ്ക്ക് രഹസ്യബന്ധം; സ്ക്രീന്‍ ഷോട്ടുകള്‍ പുറത്ത് വിട്ട് ഭര്‍ത്താവ് !

Feb 24, 2024 02:04 PM

#viral | 16 -കാരന്‍ ശിഷ്യനുമായി അധ്യാപികയായ ഭാര്യയ്ക്ക് രഹസ്യബന്ധം; സ്ക്രീന്‍ ഷോട്ടുകള്‍ പുറത്ത് വിട്ട് ഭര്‍ത്താവ് !

ഭര്‍ത്താവ് സാമൂഹിക മാധ്യമത്തിലൂടെ ഇക്കാര്യം വെളിപ്പെടുത്തി 19 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ പോസ്റ്റ് 50 ലക്ഷത്തോളം പേര്‍...

Read More >>
#viral | ഷൂട്ടിങ്ങിന് മുൻപ് അയാൾ ഒരു കോണ്ടം തന്നു, ശാരീരികബന്ധം ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി നടി

Feb 23, 2024 08:40 PM

#viral | ഷൂട്ടിങ്ങിന് മുൻപ് അയാൾ ഒരു കോണ്ടം തന്നു, ശാരീരികബന്ധം ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി നടി

ലോകമെമ്പാടും മീടൂ ആരോപണങ്ങൾ ഇപ്പോഴും ഉയരുന്ന വേളയിലാണ് നടി ഈ ആരോപണവുമായി...

Read More >>
#viral | നേത്രചികിത്സയ്‍ക്ക് നല്ലത് മൂത്രചികിത്സ, വീഡിയോയുമായി യുവതി, അസംബന്ധമെന്ന് വിദ​​ഗ്‍ദ്ധർ

Feb 23, 2024 04:08 PM

#viral | നേത്രചികിത്സയ്‍ക്ക് നല്ലത് മൂത്രചികിത്സ, വീഡിയോയുമായി യുവതി, അസംബന്ധമെന്ന് വിദ​​ഗ്‍ദ്ധർ

സ്പെയിനിൽ നിന്നുള്ള സൂമാ ഫ്രെയ്‍ൽ എന്ന യുവതിയാണ് ടിക്ടോക്കിൽ അങ്ങനെ ഒരു കാര്യം വെളിപ്പെടുത്തി...

Read More >>
#viral | 10 കോടി ലോട്ടറിയടിച്ചു, കാശ് മുടക്കിയത് താനെന്ന് കാമുകൻ, ചില്ലിക്കാശ് തരില്ലെന്ന് കാമുകി; പിന്നെ സംഭവിച്ചത്!

Feb 23, 2024 12:55 PM

#viral | 10 കോടി ലോട്ടറിയടിച്ചു, കാശ് മുടക്കിയത് താനെന്ന് കാമുകൻ, ചില്ലിക്കാശ് തരില്ലെന്ന് കാമുകി; പിന്നെ സംഭവിച്ചത്!

ഷാർലറ്റിന്റെ കയ്യിലാണ് ടിക്കറ്റ്. അതിനാൽ, ആ തുക താൻ പങ്കാളിയായ മൈക്കലുമായി പങ്കുവയ്ക്കാൻ തയ്യാറല്ല എന്നാണ് ഷാർലറ്റ്...

Read More >>
#viral | വെക്കടീ എന്റെ കിഡ്നി അവിടെ; വിവാഹമോചന സമയത്ത് ദാനം ചെയ്ത കിഡ്നി തിരികെ ചോദിച്ച് ഭർത്താവ്, പിന്നെ സംഭവിച്ചത്!

Feb 22, 2024 10:50 AM

#viral | വെക്കടീ എന്റെ കിഡ്നി അവിടെ; വിവാഹമോചന സമയത്ത് ദാനം ചെയ്ത കിഡ്നി തിരികെ ചോദിച്ച് ഭർത്താവ്, പിന്നെ സംഭവിച്ചത്!

2009 -ൽ വിവാഹമോചനം അനുവദിച്ചു. എന്നാൽ, ഇതിലൊക്കെ ആകെ നിരാശനായിത്തീർന്ന ബാറ്റിസ്റ്റ നഷ്ടപരിഹാരത്തിന് വേണ്ടി കേസ്...

Read More >>
Top Stories