#Avinash | കുഞ്ഞ് ജനിക്കാൻ ദിവസങ്ങള്‍ മാത്രം, പക്ഷേ കാത്തിരുന്നത് മറ്റൊരു ദുരന്തം; നടൻ അവിനാഷ്

#Avinash |  കുഞ്ഞ് ജനിക്കാൻ ദിവസങ്ങള്‍ മാത്രം, പക്ഷേ കാത്തിരുന്നത് മറ്റൊരു ദുരന്തം; നടൻ അവിനാഷ്
Feb 7, 2024 10:50 PM | By Kavya N

ബിഗ് ബോസ് ഷോ യിലൂടെ ശ്രദ്ധേയനായി മാറിയ താരമാണ് അവിനാഷ്. തെലുങ്ക് ബിഗ് ബോസിന്റെ നാലാം സീസണിലായിരുന്നു താരം പങ്കെടുത്തത്. മത്സരത്തിന് ശേഷം താരത്തിന്റെ കരിയറില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും അദ്ദേഹം തിരക്കിലാവുകയും ചെയ്തിരുന്നു. കൊവിഡ് കാലത്ത് താന്‍ ഒരുപാട് മാനസിക വിഷമങ്ങളിലൂടെ കടന്നു പോകുകയായിരുന്നു എന്ന് അവിനാഷ് തുറന്ന് പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ തനിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ പറ്റി പറയുകയാണ് താരം.

നടന്റെ ഭാര്യ അനുജ ഗര്‍ഭിണിയായതിന് ശേഷമുള്ള ഫോട്ടോസ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍ ജനിക്കുന്നതിന് മുന്‍പ് തന്നെ കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ പറ്റി പറഞ്ഞാണ് താരം വികാരധീനനായിരിക്കുന്നത്. 2021 ലാണ് അവിനാഷും ഭാര്യ അനുജയും വിവാഹിതരാവുന്നത്. കഴിഞ്ഞ വര്‍ഷം താനും ഭാര്യയും ആദ്യമായി മാതാപിതാക്കളാവാന്‍ പോവുകയാണെന്ന് വലിയ സന്തോഷത്തോടെയാണ് പുറംലോകത്തെ അറിയിച്ചത്.

പിന്നാലെ ഭാര്യയുടെ സീമന്തത്തിന്റെയും മെറ്റേണിറ്റി ഫോട്ടോ ഷൂട്ടുകളും ഗംഭീരമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിധി അവരെ കാത്തുവെച്ചത് വലിയ ദുരന്തമാണ്. ജനിക്കുന്നതിന് മുന്‍പ് തന്നെ കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ വെച്ചു തന്നെ മരിക്കുകയായിരുന്നു. ഇതോടെ തന്റെ കുടുംബം ആകെ സങ്കടത്തിലും വേദനയിലുമാണെന്നും കുഞ്ഞിനെ നഷ്ടപ്പെട്ടപ്പോള്‍ അനുഭവിച്ച വേദനയെ പറ്റിയും ആദ്യമായി അവിനാഷ് വെളിപ്പെടുത്തി . എന്റെ കുഞ്ഞ് മരിച്ചപ്പോള്‍ സിനിമാ ഇന്‍ഡസ്ട്രിയിലെ നിരവധി സുഹൃത്തുക്കള്‍ എന്നെ വിളിച്ചിരുന്നു.

പക്ഷെ അവരോടൊന്നും എനിക്ക് സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയിലായി പോയി. ആ സംഭവം എന്റെ ജീവിതത്തില്‍ അലിഞ്ഞുചേര്‍ന്നൊരു കാര്‍മേഘം പോലെയാണ്. ദൈവം മറ്റൊരു തരത്തിലാണ് അതെഴുതിയത് നടന്‍ പറയുന്നു. 'ഈ സാഹചര്യത്തില്‍ എന്നോട് ഒന്നും ചോദിക്കരുതെന്ന് പറഞ്ഞെങ്കിലും സ്‌നേഹവും മനുഷ്യത്വവും കൊണ്ടാണ് പലരും എന്നെ വിളിച്ചത്. അവരുടെ കരുതലിന് എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഞങ്ങളോട് ഇത്രയധികം സ്നേഹം കാണിച്ച എല്ലാവര്‍ക്കും നന്ദി,' അവിനാഷ് പറഞ്ഞു. 

#baby #only #days #away #but #another #tragedy #awaited #Actor #Avinash

Next TV

Related Stories
ഇതൊരു കലക്ക് കലക്കും...; 'ബെൻസ്' സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി

Nov 22, 2025 11:05 PM

ഇതൊരു കലക്ക് കലക്കും...; 'ബെൻസ്' സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി

ബെൻസ്, തമിഴ് ചിത്രം, ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ...

Read More >>
Top Stories