logo

ഗ്ലാമറസ് റോളുകളില്‍ ഞാന്‍ അഭിനയിക്കുന്നത് അമ്മായി അമ്മയ്ക്ക് ഇഷ്ടമാണ്‌; കരീന കപൂര്‍

Published at Jul 27, 2021 05:04 PM ഗ്ലാമറസ് റോളുകളില്‍ ഞാന്‍ അഭിനയിക്കുന്നത് അമ്മായി അമ്മയ്ക്ക് ഇഷ്ടമാണ്‌; കരീന കപൂര്‍

ബോളിവുഡില്‍ വ്യത്യസ്തമാര്‍ന്ന വേഷങ്ങള്‍ എപ്പോഴും ചെയ്യാന്‍ ആഗ്രഹമുളള താരമാണ് കരീന കപൂര്‍. ഗ്ലാമറസ് റോളുകള്‍ക്ക് പുറമെ അഭിനയ പ്രാധാന്യമുളള വേഷങ്ങളും നടിയുടെതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.


ബോളിവുഡിലെ മിക്ക സൂപ്പര്‍ താരങ്ങളുടെ നായികയായും അഭിനയിച്ച കരീനയ്ക്ക് ആരാധകരും ഏറെയാണ്. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് താരം.

കൂടാതെ ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും എത്താറുണ്ട് കരീന കപൂര്‍. ആമിര്‍ ഖാന്റെ നായികയായി ലാല്‍ സിംഗ് ഛദ്ദ എന്ന ചിത്രത്തിലാണ് നടി ഒടുവില്‍ അഭിനയിച്ചത്.


ഗര്‍ഭിണിയായ ശേഷം അഭിനയ രംഗത്ത് നിന്ന് ഇടവേള എടുത്തിരുന്നു താരം. കോടി ക്ലബുകളില്‍ എത്തിയ നിരവധി സിനിമകള്‍ കരീന കപൂറിന്‌റെതായി പുറത്തിറങ്ങിയിട്ടുണ്ട്.

ഭര്‍ത്താവ് സെയ്ഫ് അലി ഖാനൊപ്പവും സിനിമകള്‍ ചെയ്തിട്ടുണ്ട് താരം. വിവാഹ ശേഷം സിനിമയില്‍ തുടരുന്നതില്‍ സെയ്ഫിന്‌റെ ഭാഗത്തുനിന്ന് വലിയ പിന്തുണയാണ് കരീനയ്ക്ക് ലഭിച്ചത്.

അതേസമയം സെയ്ഫ് അലി ഖാന്‌റെ അമ്മ ഷര്‍മിള ടാഗോറും എല്ലാവരുടെയും പ്രിയങ്കരിയായ താരമാണ്. അമ്മായി അമ്മ തന്നെ ഗ്ലാമറസ് റോളുകളില്‍ കാണാന്‍ എപ്പോഴും ഇഷ്ടപ്പെട്ടിരുന്നു എന്ന് പറയുകയാണ് കരീന കപൂര്‍.


പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കരീന ഷര്‍മിള ടാഗോറിനെ കുറിച്ച് മനസുതുറന്നത്‌. 2012ലായിരുന്നു സെയ്ഫിന്‌റെയും കരീനയുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് താരദമ്പതികളുടെ വിവാഹം നടന്നത്.

ആദ്യ ഭാര്യ അമൃത സിംഗില്‍ നിന്നും വേര്‍പിരിഞ്ഞ ശേഷമാണ് സെയ്ഫ് കരീനയുമായി അടുക്കുന്നത്. നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച ശേഷമാണ് കരീനയുടെയും സെയ്ഫിന്റെയും വിവാഹം.

2016ലാണ് ആദ്യത്തെ കണ്‍മണി തൈമൂര്‍ ഇവരുടെ ജീവിതത്തിലേക്ക് എത്തിയത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ തൈമൂറിന് കൂട്ടായി അനിയന്‍ ജെഹ് അലി ഖാനും എത്തി.


സല്‍മാന്‍ ഖാന്‍ ചിത്രം ദബാംഗ് 2 വിലെ തന്റെ ഐറ്റം ഡാന്‍സ് കണ്ട് അമ്മായിഅമ്മ വളരെയധികം ആസ്വദിച്ചിരുന്നു എന്നാണ് കരീന പറഞ്ഞത്. അവര്‍ക്ക് ഞാന്‍ ഗ്ലാമറസ് റോളുകളില്‍ അഭിനയിക്കുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്, നടി പറയുന്നു.

ദബാംഗ് 2വില്‍ 'ഫെവികോള്‍ സേ' എന്ന പാട്ടിലാണ് സല്‍മാനൊപ്പം കരീന ചുവടുവെച്ചത്. അമ്മായി അമ്മയ്ക്ക് ദബാംഗ് 2വിലെ പാട്ടും ഡാന്‍സും നന്നായി ഇഷ്ടപ്പെട്ടു. ഞാന്‍ എപ്പോഴും സെക്‌സിയും ഗ്ലാമറസുമാണെന്ന് അവര്‍ പറയാറുണ്ട്.

വിവാഹ ശേഷവും ഗ്ലാമറസ് ആണ് ഞാന്‍ എന്ന്‌ അമ്മ പറഞ്ഞത് ഒരു കോംപ്ലിമെന്‌റ് ആയിട്ടാണ് എനിക്ക് തോന്നിയത്. എനിക്ക് അത് ഇഷ്ടപ്പെട്ടു. ഷര്‍മിള ടാഗോര്‍ തനിക്ക് എപ്പോഴും ഒരു പ്രചോദനം നല്‍കുന്ന വ്യക്തിയാണെന്നും കരീന പറഞ്ഞു.

വിവാഹം കഴിഞ്ഞ് കുട്ടികളായ ശേഷവും അവര്‍ സിനിമയില്‍ അഭിനയിച്ചത് എനിക്കും ഒരു പ്രചോദനമാണ്. അവര്‍ വലിയ സൂപ്പര്‍താരങ്ങള്‍ക്കും ഫിലിംമേക്കേഴ്‌സിനും ഒപ്പം പ്രവര്‍ത്തിച്ചു.

കരിയറും കുടുംബവും ഒരുമിച്ച് കൊണ്ടുപോവുന്നതില്‍ അവര്‍ എനിക്ക് എപ്പോഴും പ്രചോദനമായിരിക്കും, കരീന പറഞ്ഞു. 

ഇത് കൂടാതെ തന്‌റെ ഒരു പുസ്തകത്തിലും അമ്മായി അമ്മയുടെ പിന്തുണയെ കുറിച്ച് കരീന പറയുന്നുണ്ട്. കുഞ്ഞ് ഉണ്ടായ ശേഷവും ജോലിയില്‍ തുടരാന്‍ സെയ്ഫും അമ്മയും തന്നെ പ്രോല്‍സാഹിപ്പിച്ചു.

എന്നോട് ജോലി തുടരണമെന്ന് ആദ്യം പറഞ്ഞവരില്‍ ഒരാള്‍ ഷര്‍മിള ടാഗോറാണ്. അവരുടെ ഉപദേശം എനിക്ക് ആവശ്യമായിരുന്നു, അത് എനിക്ക് ആത്മവിശ്വാസം നല്‍കി.

വിവാഹം കഴിഞ്ഞ് കുട്ടികളായ ശേഷം അവര്‍ ചെയ്ത നല്ല സിനിമകളും കഥാപാത്രങ്ങളും എനിക്ക് പ്രചോദനമാണ്, കരീന കുറിച്ചു. 

I love acting in glamorous roles. Kareena Kapoor

Related Stories
മുംബൈയിലെ ചുവന്ന തെരുവില്‍ ഞാന്‍ ചെന്നു, ലൈംഗിക തൊഴിലാളികളെ നിരീക്ഷിച്ചു:  കരീനയുടെ തുറന്ന് പറച്ചില്‍

Sep 23, 2021 05:33 PM

മുംബൈയിലെ ചുവന്ന തെരുവില്‍ ഞാന്‍ ചെന്നു, ലൈംഗിക തൊഴിലാളികളെ നിരീക്ഷിച്ചു: കരീനയുടെ തുറന്ന് പറച്ചില്‍

മുംബൈയില്‍ ചുവന്നതെരുവില്‍ വരെ പോയി ലൈംഗിക തൊഴിലാളികളായ സ്ത്രീകളെ...

Read More >>
സായി പല്ലവി ചിത്രം നിരസിക്കണേ എന്ന് പ്രാർത്ഥിച്ചു, നടിക്ക് മുന്നിൽ തുറന്ന് പറഞ്ഞ് ചിരഞ്ജീവി

Sep 22, 2021 11:34 AM

സായി പല്ലവി ചിത്രം നിരസിക്കണേ എന്ന് പ്രാർത്ഥിച്ചു, നടിക്ക് മുന്നിൽ തുറന്ന് പറഞ്ഞ് ചിരഞ്ജീവി

സായി പല്ലവിയെ ഭോലാ ശങ്കർ ടീം സമീപിക്കുന്നു എന്ന് അറിഞ്ഞപ്പോൾ , നടി ഓഫർ സ്വീകരിക്കരുതെന്ന് താൻ പ്രാർത്ഥിച്ചിരുന്നു. സായി ആ ഓഫർ നിരസിക്കുകയും...

Read More >>
Trending Stories