തെന്നിന്ത്യന്‍ പ്രേഷകരുടെ പ്രിയ താരമാണ് പ്രഭാസ് . ബാഹുബലി എന്ന ഒറ്റ സിനിമയിലൂടെ രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്.
കെജിഎഫ് ഫെയിം പ്രശാന്ത് നീലിന്റെ സിനിമയിലാണ് ഇനി പ്രഭാസ് അഭിനയിക്കുക. സിനിമയുടെ പ്രഖ്യാപനം ഓണ്‍ലൈനില്‍ വലിയ തരംഗമായിരുന്നു.
സാലാര്‍ എന്ന സിനിമയിലാണ് പ്രഭാസ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ പ്രമേയം പ്രഖ്യാപിക്കുമ്പോള്‍ കൂടുതല്‍ വ്യക്തമാക്കിയിരുന്നില്ല.
സിനിമയുടെ കഥ സംബന്ധിച്ചാണ് ടോളിവുഡ് ഡോട് കോമിന്റെ വാര്‍ത്തയില്‍ പറയുന്നത്.മാഫിയ ഗാംഗ്‍സിന്റെ പശ്ചാത്തലത്തിലാണ് സിനിമ. തന്റെ തന്നെ കന്നഡ സിനിമയായ ഉഗ്രത്തിന്റെ തിരക്കഥ പ്രശാന്ത് നീല്‍ മാറ്റിയെഴുതുകയാണ് എന്നാണ് വാര്‍ത്ത.
അധോലോക നായകനായിട്ടായിരിക്കും പ്രഭാസ് ചിത്രത്തില്‍ അഭിനയിക്കുക. കൊല്ലപ്പെട്ട സുഹൃത്തിന് പകരം ക്രിമിനല്‍ ഗാംഗിനെ ഏറ്റെടുക്കുകയാണ് പ്രഭാസിന്റെ കഥാപാത്രം.
രാധാ കൃഷ്‍ണ കുമാര്‍ സംവിധാനം ചെയ്യുന്ന രാധേ ശ്യാം ആണ് പ്രഭാസ് പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്ന ചിത്രം.രാധേ ശ്യാമിന്റെ ഇറ്റലിയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി പ്രഭാസ് തിരിച്ചെത്തിയിരുന്നു.
Prabhas has gained a lot of fans inside and outside the country with her single 'Bahubali'