മലയാളികളുടെ ഇഷ്ട്ട നായികമാരില്‍ ഒരാളാണ് മുക്ത.ഒരുപാട് കാലത്തെ ഇടവേളക്ക് ശേഷമാണ് താരം കൂടത്തായി എന്ന പരമ്പരയുടെ ഭാഗമായത് സിനിമ ചെയ്തിരുന്നപ്പോഴുള്ളതിനേക്കാളും മികച്ച സ്വീകരണമാണ് കൂടത്തായിയില്‍ നിന്നും ലഭിച്ചതെന്ന് മുക്ത പറഞ്ഞിരുന്നു.
സംഭവകഥയുമായെത്തിയ പരമ്പരയിലെ അവസരം മൂന്ന് തവണ നെഗറ്റീവ് കഥാപാത്രമായതിനാല്‍ താന്‍ വേണ്ടെന്ന് വെച്ചിരുന്നതായിരുന്നു ഡോളിയായി ശരിക്കും ജീവിക്കുകയായിരുന്നു മുക്ത.
നാളുകളെടുത്താണ് ഈ കഥാപാത്രം മനസ്സില്‍ നിന്നും പോയതെന്നും താരം പറഞ്ഞിരുന്നു.കൂടത്തായിയെക്കുറിച്ച് പറഞ്ഞ് റിമി ടോമിയും എത്തിയിരുന്നു. അടുത്തിടെ ചെയ്ത യൂട്യൂബ് വീഡിയോയില്‍ പരമ്പരയെക്കുറിച്ച് ഇരുവരും സംസാരിച്ചിരുന്നു.
കൂടത്തായി കഴിഞ്ഞതിന്‍രെ സങ്കട വീഡിയോയൊക്കെ എല്ലാവരും കണ്ടിരുന്നു. കുറേ പേര്‍ എന്നെയും വിളിച്ച് പറഞ്ഞിരുന്നു. ചേച്ചി അത് കണ്ടോയെന്നായിരുന്നു മുക്ത റിമിയോട് ചോദിച്ചത്.
അവസാനത്തെ എപ്പിസോഡ് എന്തായിരുന്നുവെന്നായിരുന്നു മുക്ത ചോദിച്ചത്. ഡോളി എങ്ങനെയാണ് നോക്കുന്നതെന്നായിരുന്നു മുക്ത കമ്മണിയോട് ചോദിച്ചത്.
താന്‍ അഭിനയിക്കാനായി പോയപ്പോള്‍ മകളും സന്തോഷത്തിലായിരുന്നുവെന്നും അമ്മ വരുന്നത് വരെ എല്ലാം ഒറ്റയ്ക്ക് ചെയ്തോളൂമെന്നുമൊക്കെ പറഞ്ഞിരുന്നതായും താരം പറഞ്ഞിരുന്നു.കൂടത്തായി കഴിഞ്ഞ് ആകെ ഒരാഴ്ചയേ കിട്ടിയിട്ടുള്ളൂ.
വിജയ് ടിവിയുടെ പുതിയ സീരിയലിനായി പോവുകയാണ് മുക്തയെന്നും റിമി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായാണ് പുതിയ സീരിയലിനെക്കുറിച്ചുള്ള വിശേഷം പങ്കുവെച്ച് മുക്തയും എത്തിയത്. വേലു നാച്ചിയാര്‍ എന്ന സീരിയലിലാണ് താന്‍ ഇനി അഭിനയിക്കുന്നതെന്നാണ് മുക്ത പറഞ്ഞത്.
എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണമെന്നും താരം കുറിച്ചിരുന്നു. സരയു മോഹനുള്‍പ്പടെ നിരവധി താരങ്ങളാണ് പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായെത്തിയിട്ടുള്ളത്.വീട്ടിലെ വിശേഷങ്ങളെക്കുറിച്ചും കരിയറിലെ കാര്യങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് മുക്ത എത്താറുണ്ട്.
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി തിളങ്ങി നിന്നിരുന്ന താരം വിവാഹത്തോടെയായിരുന്നു അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. വര്‍ഷങ്ങള്‍ക്കിപ്പുറം മികച്ച കഥാപാത്രത്തിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് താരം. രണ്ടാംവരവില്‍ ഗംഭീര പിന്തുണയാണ് ആരാധകര്‍ താരത്തിന് നല്‍കിയത് .
Mukta is one of the favorite heroines of the Malayalees