രണ്ടോ മൂന്നോ സിനിമകളിൽ അഭിനയിച്ചാലാണ് സാധാരണ ഇതുപോലെയുള്ള വാർത്തകൾ വരാറുള്ളത് എന്നാല്‍ എന്റെ കാര്യത്തില്‍ അങ്ങനെയല്ല

രണ്ടോ മൂന്നോ സിനിമകളിൽ അഭിനയിച്ചാലാണ് സാധാരണ ഇതുപോലെയുള്ള വാർത്തകൾ വരാറുള്ളത് എന്നാല്‍ എന്റെ കാര്യത്തില്‍ അങ്ങനെയല്ല
Oct 4, 2021 09:49 PM | By Truevision Admin

 തെന്നിന്ത്യൻ സിനിമയിൽ വളരെ ആരാധകരുള്ള താരമാണ് നടി പ്രിയാമണി. മലയാളത്തിലും മറ്റ് ഭാഷകളിലും മികച്ച കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് പ്രിയാമണി . അഭിനയം മോഡൽ എന്നതിന് പുറമേ മികച്ചൊരു നർത്തകി കൂടിയാണ് പ്രിയ.

തെലുങ്കിലൂടെ സിനിമയിൽ അരങ്ങേറിയ പ്രിയയുടെ ആദ്യ മലയാള ചിത്രം പൃഥ്വിരാജ് നായകനായ സത്യം ആണ്. ബിസിനസുകാരനായ മുസ്തഫയെ ആണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹ ശേഷം താരം സിനിമയിൽ  സജീവമല്ലമല്ലെങ്ങിലും .

സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും മഴവിൽ മനോരമയിൽ വലിയ വിജയമായ ഡാൻസ് ഷോയില്‍  വിധികർത്താവായിരുന്നു പ്രിയമണി .


ഈ പരിപാടിയിലൂടെ ഒരുപാട് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി പ്രിയ മാറി. ഇപ്പോഴിതാ കുറച്ച് വർഷങ്ങൾക്ക് മുമ്പ് തന്നെകുറിച്ച് വന്നിരുന്ന ഒരു ഗോസിപ്പ് വാർത്തയെ കുറിച്ച് പറയുകയാണ് താരം.പ്രിയാമണിയുടെ വാക്കുകൾ ഇങ്ങനെ;

നവ വസന്തം എന്ന സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുമ്പോഴാണ് ഞാനും തരുണും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ പോകുന്നുവെന്നുമുള്ള വാർത്ത ആദ്യം കേൾക്കുന്നത്.തരുണിന്റെ അമ്മ റോജ രാജമണി ഷൂട്ടിങ് ലൊക്കേഷനിൽ എന്നെ കാണാൻ വന്നു.


നിങ്ങൾ യഥാർഥത്തിൽ പ്രണയത്തിലാണോ എന്ന് തരുണിന്റെ അമ്മ എന്നോട് ചോദിച്ചു. അങ്ങനെയാണെങ്കിൽ നിങ്ങൾ വിവാഹം കഴിക്കുന്നതിൽ യാതൊരു കുഴപ്പവും തനിക്കില്ലെന്നും, എന്തെങ്കിലുമുണ്ടെങ്കിൽ തന്നോട് പറഞ്ഞോളൂ എന്നും പറഞ്ഞു.

ഞങ്ങൾ തമ്മിൽ പ്രണയമില്ലെന്നും സൗഹൃദം മാത്രമാണെന്നും പിന്നീട് തരുൺ അമ്മയോട് പറഞ്ഞു. ഒരു നായകനൊപ്പം രണ്ടോ മൂന്നോ സിനിമകളിൽ അഭിനയിച്ചാലാണ് സാധാരണ ഇതുപോലെയുള്ള വാർത്തകൾ വരാറുള്ളത്.

എന്നാൽ ഒരു സിനിമയിൽ അഭിനയിച്ചപ്പോഴാണ് തന്നെയും തരുണിനെയും കുറിച്ച് വാർത്തകൾ വന്നത്. പ്രിയാമണി പറഞ്ഞു.

Actress Priyamani is a very popular actress in South Indian cinema. Priyamani is a popular actress who has made a name for herself in Malayalam and other languages

Next TV

Related Stories
ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

Nov 15, 2025 03:18 PM

ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

തേരെ ഇഷ്‌ക് മേം' ട്രെയിലർ റിലീസ് ,ധനുഷ് ,കൃതി, എ ആർ...

Read More >>
തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

Nov 10, 2025 01:32 PM

തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

തമിഴ് നടൻ അഭിനയ് കിങ്ങര്‍...

Read More >>
ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

Nov 7, 2025 08:02 AM

ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

ഹൃദയാഘാതം, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ്...

Read More >>
പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

Oct 29, 2025 03:11 PM

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി...

Read More >>
Top Stories










News Roundup