കാമുകനെ തിരഞ്ഞ് ബോളിവുഡ് നടി കിയാര

കാമുകനെ തിരഞ്ഞ്  ബോളിവുഡ് നടി കിയാര
Oct 4, 2021 09:49 PM | By Truevision Admin

എം.എസ് ധോണി യുടെ ബയോപ്പിക്കിലെ  മികച്ച പ്രകടനത്തിൽ കൂടി ഏറെ ശ്രദ്ധ നേടിയ താരമാണ് കിയാര, 2014 ൽ പുറത്തിറങ്ങിയ ഫുഗ്ലി എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡ് ഇന്ഡസ്‌ട്രിയിലേക്ക് കടന്നുവരുന്നത്,

സിനിമയിലെത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം ഏറെ ശ്രദ്ധ നേടി. പിന്നീട്  ലസ്റ്റ് സ്റ്റോറിസ് എന്ന വെബ് സീരിസിലൂടെ താരം ബോളിവുഡിൽ ഏറെ ശ്രദ്ധ നേടി,ഇപ്പോൾ താരം അഭിനയിച്ച പുത്തൻ ചിത്രത്തിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്,


കിയാരയെ നായികയാക്കി അബിർ സെൻഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ  ട്രെയിലറാണ്  ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.   ഇന്ദു കി ജവാനി എന്നാണ് ചിത്രത്തിന്റെ പേര്, നിമിഷ നേരം കൊണ്ട് തന്നെ ചിത്രം ട്രെൻഡിങ്ങിൽ സ്ഥാനം നേടിയത്.

ചിത്രത്തിൽ നായക വേഷം ചെയ്തിരിക്കുന്നത് ആദിത്യ സീലാണ്,  ഒരു മുഴുനീള കോമഡി എന്റർട്ടയിനർ എന്ന രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. 

ഡേറ്റിംഗ് ആപ്പിലൂടെ കാമുകനെ തിരഞ്ഞ് നടക്കുന്ന ഇന്ദു എന്ന യുവതിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില അബദ്ധങ്ങളും പ്രശ്നങ്ങളുമാണ് ചിത്രത്തിൽ കാണിക്കുന്നത്,


ചിത്രം കഴിഞ്ഞ ഒക്ടോബറിൽ റിലീസ് ചെയ്യാൻ ഇരിക്കുകയായിരുന്നു, എന്നാൽ കൊറോണ കാരണം റിലീസ് മാറ്റിവെക്കുക ആയിരുന്നു, തിയ റിലീസ് തിയതി ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

ഡിസംബർ 11ന് തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുവാനാണ് അണിയറക്കാർ ആലോചിക്കുന്നത്.  കോവിഡ് രോഗികളുടെ എണ്ണം വർധിച്ചാൽ ചിത്രം ഓൺലൈൻ ആയിട്ടാണ് റിലീസ് ചെയ്യുന്നത്.

Kiara has made a name for herself in the Bollywood industry with her performance in MS Dhoni's biopic, Fugly, which was released in 2014

Next TV

Related Stories
യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

Dec 31, 2025 05:12 PM

യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

യഷിന്റെ 19-ാം വജ്രായുധം, 'ടോക്സിക്' വരുന്നു, മലയാളി സ്പർശമുള്ള കന്നഡ വിസ്മയം, ലേഡി സൂപ്പർസ്റ്റാറിന്റെ 'ഗൺ' ലുക്ക്...

Read More >>
Top Stories