പുത്തന്‍ മേക്ക്ഓവറില്‍ അഭിഷേക് ബച്ചന്‍ കണ്ടു ഞെട്ടി ആരാധകര്‍

പുത്തന്‍ മേക്ക്ഓവറില്‍ അഭിഷേക് ബച്ചന്‍  കണ്ടു ഞെട്ടി ആരാധകര്‍
Oct 4, 2021 09:49 PM | By Truevision Admin

ലോകമെമ്പാടും ആരാധകർ ഉള്ള താരമാണ് അഭിഷേക് ബച്ചൻ. എങ്കിൽ പോലും താരത്തിന് വിമർശകരുടെ എണ്ണവും വളരെ കൂടുതൽ ആണ്. എന്നാൽ ആരാധകരെയും വിമര്ശകരെയും ഒരേ പോലെ അമ്പരപ്പിച്ച് കൊണ്ട് അഭിഷേകിന്റെ പുതിയ ചിത്രം പുറത്ത് വന്നിരിക്കുകയാണ്.

ചിത്രത്തിലെ അഭിഷേകിന്റെ മേക്കോവർ കണ്ട ആരാധകരുടെ അമ്പരപ്പ് ഇത് വരെ മാറി ഇല്ല എന്ന് തന്നെ പറയാം. ആദ്യ നോട്ടത്തിൽ അഭിഷേക് ആണെന്ന് തിരിച്ചറിയാനാകാത്ത വിധമുള്ള മേക്കോവർ ആണ് താരം നടത്തിയിരിക്കുന്നത്.

സുജോയ് ഘോഷ് സംവിധാനം ചെയ്ത കഹാനി എന്ന സിനിമയിലെ വില്ലന്‍ ബോബ് വിശ്വാസിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള  ബോബ് വിശ്വാസ് എന്ന ചിത്രത്തിന് വേണ്ടിയാണ് അഭിഷേക് ഈ മേക്കോവർ നടത്തിയിരിക്കുന്നത്.


ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റും സുജോയ് ഘോഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ സംവിധാനം ദിയ അന്നപൂര്‍ണാ ഘോഷ് ആണ് നിർവ്വഹിക്കുന്നത്.

കഷണ്ടിയും നരയും തെളിഞ്ഞ മുടിയും വലിയ കണ്ണടയും ചീര്‍ത്ത ശരീരവുമായി അഭിഷേകിനെ കണ്ടപ്പോൾ ആദ്യം ആരാണെന്നു ആരാധകർക്ക് മനസിലായില്ല. സൂക്ഷിച്ച് നോക്കിയപ്പോഴാണ് അത് അഭിഷേക് ആണെന്ന് മനസ്സിലായത്.

ശാശ്വത ചാറ്റര്‍ജിയാണ് കഹാനിയില്‍ ബോബ് വിശ്വാസിനെ അവതരിപ്പിച്ചത്. ഈ സ്ഥാനത്തേക്ക് അഭിഷേകിനെ സെലെക്റ്റ് ചെയ്തതിൽ വലിയ പ്രതിഷേധം ട്വിറ്ററിൽ ഉണ്ടായിരുന്നു. എന്നാൽ സിനിമയുടെ പിന്നണി പ്രവർത്തകർ ഈ പ്രതിഷേധത്തോട് പ്രതികരിച്ചിരുന്നില്ല.

ലോക്ക്ഡൗൺ ആയതോടെ സിനിമ ചിത്രീകരണം നിർത്തി വെക്കേണ്ടി വന്നതും അഭിഷേകിന് കൊറോണ പിടിപെട്ടതുമെല്ലാം ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചിരിക്കുകയാണ്.

Abhishek Bachchan is a star who has fans all over the world. Even so, owning one is still beyond the reach of the average person. But to the surprise of fans and critics alike, Abhishek's new film has come out

Next TV

Related Stories
യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

Dec 31, 2025 05:12 PM

യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

യഷിന്റെ 19-ാം വജ്രായുധം, 'ടോക്സിക്' വരുന്നു, മലയാളി സ്പർശമുള്ള കന്നഡ വിസ്മയം, ലേഡി സൂപ്പർസ്റ്റാറിന്റെ 'ഗൺ' ലുക്ക്...

Read More >>
‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

Dec 24, 2025 08:38 AM

‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

കിയാര അദ്വാനി, ബിക്കിനി രംഗം, അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ...

Read More >>
Top Stories










News Roundup