#firozkhan | 'അവിഹിതമല്ല, അതല്ലാതെയും നിരവധി കാരണങ്ങളുണ്ടാകുമല്ലോ?'; വിവാഹ മോചനത്തില്‍ ഫിറോസ് ഖാന്റെ പ്രതികരണം

#firozkhan | 'അവിഹിതമല്ല, അതല്ലാതെയും നിരവധി കാരണങ്ങളുണ്ടാകുമല്ലോ?'; വിവാഹ മോചനത്തില്‍ ഫിറോസ് ഖാന്റെ പ്രതികരണം
Dec 8, 2023 09:13 PM | By Athira V

മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധയാകര്‍ഷിച്ച ദമ്പതിമാരാണ് ഫിറോസ് ഖാനും സജ്‍നയും. ഫിറോസ് ഖാനും സജ്‍നയും അടുത്തിടെ വിവാഹ മോചനം നേടിയിരുന്നു. സജ്‍നയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവത്തില്‍ പ്രതികരിച്ചരിക്കുകയാണ് ഫിറോസ് ഖാനും.

ജാങ്കോ സ്‍പേസിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹ മോചനത്തില്‍ ഫിറോസ് ഖാൻ മനസ് തുറന്നത്. ചിലയിടങ്ങളില്‍ തോറ്റു കൊടുക്കുന്നതാണ് നല്ലത്. അതില്‍ ഒരു വിജയത്തിന്റെ സുഖമുണ്ടാകും. തോറ്റയാളാണ് ഞാൻ എന്നല്ല അര്‍ഥം. അവരുടെ ആവശ്യം ഞാൻ അംഗീകരിച്ചു.


ഞാനും സജ്‍നയും പത്ത് വര്‍ഷമായി ഒന്നിച്ചുള്ള യാത്രയായിരുന്നു. ഇത്രയും കാലം സജ്‍നയെ സ്‍നേഹിച്ചിട്ട് താൻ ഇപ്പോള്‍ കുറ്റപ്പെടുത്തുമ്പോള്‍ എന്താണ് അര്‍ഥം. ഒരാള്‍ എന്റെ മനസില്‍ കയറിയാല്‍ തനിക്ക് അയാളെ കുറ്റപ്പെടുത്താനാകില്ല എന്നും ഫിറോസ് ഖാൻ വ്യക്തമാക്കുന്നു. കരിയറില്‍ ഞാനാണ് അവളെ സഹായിച്ചത്.

ഞങ്ങള്‍ തമ്മില്‍ ഈഗോ പ്രശ്‍നമില്ല. ലൈംഗികജീവിതത്തിലും പ്രശ്‍നമില്ല. അവിഹിത ബന്ധങ്ങളൊന്നും ഉണ്ടായിട്ടില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ആകുമായിരുന്നില്ലല്ലോ പിരിയുക. പലരും ചൂണ്ടിക്കാട്ടുന്ന ഒരു പ്രശ്‍നത്താലുമല്ല വിവാഹ മോചനം നേടിയത് എന്നും അതല്ലാത്ത നിരവധി കാരണങ്ങളാല്‍ കൊണ്ടും ആളുകള്‍ വേര്‍പിരിയാമെന്നും ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങളാണ് അത് എന്നും ഫിറോസ് ഖാൻ പറഞ്ഞു.


ഒരാളും ഒരാള്‍ക്കും പകരമാകില്ല എന്നും പറയുന്നു ഫിറോസ് ഖാൻ. കുട്ടിത്തമുള്ള കുട്ടിയാണ് സജ്‍ന. അവള്‍ നല്ലതായിരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇനിയിപ്പോള്‍ ഒറ്റയ്‍ക്കുള്ള ഒരു യാത്രയാണ്. കരിയറില്‍ ഫോക്കസ് നല്‍കണം എന്നാണ് പറഞ്ഞത് എന്നും ഫിറോസ് ഖാൻ വ്യക്തമാക്കുന്നു. പൂമ്പാറ്റയെപ്പോലെ പറന്നുനടക്കാൻ അവള്‍ക്ക് ഇഷ്‍ടമായിരിക്കും. ആ സ്‍പേസ് നല്‍കാൻ പരിമിതിയുണ്ട്. അവളുടെ ആഗ്രഹം ഒരിക്കലും തെറ്റല്ല, തന്റെ കുഴപ്പമായിരിക്കും എന്നും അവതാരകനും നടനുമായ ഫിറോസ് ഖാൻ വ്യക്തമാക്കുന്നു.

#biggboss #reality #show #fame #firozkhan #his #divorce #sajna

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories










News Roundup