#AditiGovitrika| അയാളുടെ ആവശ്യം കേട്ടപ്പോൾ ഞെട്ടിപ്പോയി; പറ്റില്ലെന്ന് പറഞ്ഞപ്പോൾ ചെയ്തത് ഇത് : നടി അദിതി ഗോവിത്രിക

#AditiGovitrika| അയാളുടെ ആവശ്യം കേട്ടപ്പോൾ ഞെട്ടിപ്പോയി; പറ്റില്ലെന്ന് പറഞ്ഞപ്പോൾ ചെയ്തത് ഇത് : നടി അദിതി ഗോവിത്രിക
Dec 8, 2023 07:51 AM | By Kavya N

സിനിമാ മേഖലയിൽ നിന്നുണ്ടായിട്ടുള്ള കാസ്റ്റിംഗ് കൗച്ച് അനുഭവത്തെപ്പറ്റി നിരവധി താരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഭാഷ വ്യത്യാസമില്ലാതെ എല്ലാ ഇൻഡസ്ട്രികളിലും കാലാകാലങ്ങളായി നിലനിൽക്കുന്നതാണ് ഇത്. സിനിമയിൽ അവസരത്തിനായി തങ്ങൾക്കൊപ്പം കിടക്ക പങ്കിടാൻ ക്ഷണിച്ച നിരവധി അഭിനേതാക്കളെയും സംവിധായകരെയും നിർമ്മാതാക്കളെയും പലരും ഇതിനകം തുറന്നുകാട്ടിയിട്ടുണ്ട്.

ബോളിവുഡിൽ നിന്ന് നടന്മാർ അടക്കം ഇത്തരം അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചെത്തിയിരിക്കുകയാണ് നടിയും സൂപ്പർ മോഡലുമായ അദിതി ഗോവിത്രികർ. ഞാൻ ഒരു വലിയ സിനിമയുടെ ചിത്രീകരണത്തിനായി ഒരിക്കൽ ദക്ഷിണാഫ്രിക്കയിലേക്ക് പോയിരുന്നു.

ആ സമയത്ത് ഒരു മനുഷ്യന്റെ പെരുമാറ്റം വളരെ വിചിത്രമായി തോന്നി. എന്നാൽ ആ വ്യക്തിക്ക് എന്താണ് വേണ്ടതെന്ന് എനിക്ക് ശരിക്കും മനസ്സിലായില്ല. അയാൾ എന്നോട് എന്തോ ചോദിച്ചു. അയാളോട് സംസാരിക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി. ഞാൻ ചിരിച്ചുകൊണ്ട് മൈൻഡ് ചെയ്യാതെ നടന്നുനീങ്ങി. അത് അയാളുടെ ഈഗോയെ ഹർട്ട് ചെയ്തു. തൊട്ടടുത്ത നിമിഷം തന്നെ എന്നോട് ഷൂട്ടിംഗ് മതിയാക്കി, പാക്ക് ചെയ്ത് മുംബൈയിലേക്ക് പൊക്കോളാൻ പറഞ്ഞു.

എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. മുംബൈയിൽ വന്ന ശേഷം അയാൾ എന്നെ മീറ്റിംഗിന് വിളിച്ചു. ഷൂട്ടിംഗ് തീരാൻ മൂന്ന് നാല് ദിവസം മാത്രമേയുള്ളൂ. അന്ന് തനിക്ക് വേണ്ടത് എന്താണെന്ന് അയാൾ നേരിട്ട് പറഞ്ഞു. കിടക്ക പങ്കിടണമെന്ന അയാളുടെ ആവശ്യം കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ നിൽക്കാൻ എനിക്ക് കഴിയില്ല, അത്തരത്തിൽ സഹകരിക്കാൻ പറ്റില്ലെന്നും ഞാൻ പറഞ്ഞു.

അയാൾ എന്നെ ആ സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കി അദിതി പറഞ്ഞു. എംബിബിഎസ് പൂർത്തിയാക്കി ഡോക്ടറായ ശേഷം അത് വേണ്ടെന്ന് വെച്ച് മോഡലിങ്ങിലേക്കും സിനിമയിലേക്കും എത്തിയ താരമാണ് ഗോവിത്രികർ. 1999ൽ പവൻ കല്യാൺ നായകനായ തുമ്മുടു എന്ന തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു അദിതിയുടെ അരങ്ങേറ്റം. അതിനിടെ ധാരാളം പരസ്യ ചിത്രങ്ങളിലും അദിതി അഭിനയിച്ചിരുന്നു.

#Shocked #hear #request #what #she #did #she #couldn't #Actress #Aditi Govitrika

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

May 1, 2025 08:00 AM

ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ...

Read More >>
Top Stories










News Roundup