(moviemax.in ) പല മാതാപിതാക്കളും വീട്ടിൽ നമുക്കൊപ്പം ജോലി ചെയ്യാൻ വേറെ ആരെങ്കിലും കൂടി ഉണ്ടായെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്. എന്നാൽ, മക്കളെ കൊണ്ട് ജോലി ചെയ്യിക്കുന്നവർ കുറവാണ്. എന്നാൽ, ചൈനയിൽ ഇപ്പോൾ 'റിവേഴ്സ് പാരന്റിംഗ്' ട്രെൻഡാവുകയാണത്രെ. അവിടെ കുട്ടികൾ സ്കൂളിൽ നിന്നും വന്നു കഴിഞ്ഞാൽ വീട്ടിലെ ജോലികൾ കൂടി അത്യാവശ്യം ചെയ്യും. അങ്ങനെ വീട്ടിലെ മുതിർന്നവർക്ക് ആ സമയം റിലാക്സായിട്ടിരിക്കാം എന്നാണ് പറയുന്നത്.
അങ്ങനെയുള്ള ഒരു കുട്ടി ചൈനയിലെ സോഷ്യൽ മീഡിയയിൽ ഇന്ന് വലിയ താരമാണ്. വടക്കുകിഴക്കൻ ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിൽ നിന്നുള്ള പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായ യുവാൻയുവാൻ ആണത്. മിക്കവാറും തന്റെ ഓരോ ദിവസവും എങ്ങനെ പോകുന്നു എന്നത് അവൻ തന്റെ ഫോളോവേഴ്സിനായി ഷൂട്ട് ചെയ്ത് ഷെയർ ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ ഏകദേശം പത്ത് ലക്ഷം ഫോളോവേഴ്‌സുണ്ട് അവന്.
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ, യുവാൻയുവാൻ പുലർച്ചെ 5 മണിക്ക് എഴുന്നേറ്റ് തന്റെ അയൽക്കാരുടെ നായ്ക്കളെ നടക്കാൻ കൊണ്ടുപോകും. അതിന് അവന് പണവും കിട്ടും. അതുപോലെ വൈകുന്നേരം സ്കൂളിൽ നിന്നും വരുമ്പോൾ അവൻ തന്റെ അമ്മയെ വിളിച്ച് അന്നത്തേക്ക് എന്താണ് ഡിന്നറിന് വേണ്ടത് എന്ന് അന്വേഷിക്കും. അതിനുള്ള സാധനങ്ങളെല്ലാം വാങ്ങിക്കൊണ്ടാണ് അവൻ വരുന്നത്.
അതുപോലെ മറ്റൊരു അമ്മയായ നിനി പറയുന്നത് തങ്ങളുടെ ഫാമിലി ട്രിപ്പുകളെല്ലാം പ്ലാൻ ചെയ്യുന്നത് ഏഴ് വയസുള്ള മകളാണ് എന്നാണ്. വിമാനത്തിന് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മുതൽ എല്ലാ കാര്യങ്ങളും അവളാണത്രെ ചെയ്യുന്നത്.
നേരത്തെ ഇതുപോലെ ഒരു നാലുവയസുകാരൻ തന്റെ അമ്മയോടും അച്ഛനോടും ദേഷ്യപ്പെടുന്ന ഒരു വീഡിയോയും വൈറലായി മാറിയിരുന്നു. താൻ വീടെല്ലാം വൃത്തിയാക്കി വയ്ക്കും. നിങ്ങൾ എപ്പോഴും അത് അലങ്കോലമാക്കിയിടും. നിങ്ങൾ മടിയന്മാരാണ് എന്നാണ് കുട്ടി അമ്മയോട് പറയുന്നത്. തിരിച്ച് അമ്മ പറയുന്നത് ഇതെല്ലാം ചെയ്യാൻ കഴിവുള്ള നീ ഉണ്ടല്ലോ, പിന്നെന്താ എന്നാണ്.
വീട്ടിൽ എത്തിയാൽ അവൻ തന്നെയാണ് ഡിന്നർ തയ്യാറാക്കുന്നതും. സാധാരണയായി രണ്ട് ഇറച്ചി വിഭവങ്ങളും ഒരു പച്ചക്കറിയുമാണ് അവൻ ഡിന്നറിന് തയ്യാറാക്കുന്നത്. അത് തയ്യാറായ ശേഷം കഴിക്കാനും അവൻ തന്നെ അമ്മയെ വിളിക്കും. ഇതൊന്നും പോരാതെ അമ്മയുടെ മേക്കപ്പ് സാധനങ്ങൾ, വസ്ത്രങ്ങൾ ഒക്കെ തിരഞ്ഞെടുക്കാനും അവൻ സഹായിക്കാറുണ്ട്.
reverse parenting china children cooks doing house chores parents relaxing