(moviemax.in ) കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സ്റ്റേഷനിൽ ബഹളം വച്ച് നടൻ വിനായകൻ. മദ്യലഹരിയിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ ബഹളമുണ്ടാക്കിയതിന് പിന്നാലെയായിരുന്നു നടനെ
അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തത്. നടനെ മെഡിക്കൽ പരിശോധനക്ക് വിധേയനാക്കി. പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ വിനായകൻ പൊലീസിനോട് കയർക്കുകയും ബഹളം തുടരുകയുമായിരുന്നു.
താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെ ഇടിച്ച് നിലത്തിട്ടത് ആരാണെന്നറിയാതെ താനീ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങില്ലെന്നും ഇതിന്റെ വാതിൽ തല കൊണ്ട് അടിച്ച് പൊട്ടിക്കുമെന്നുമാണ് വിനായകൻ ബഹളം വെച്ച് കൊണ്ട് പറയുന്നത്. തന്റെ മേയ്ക്കപ്പ് മാനെ മർദിച്ചതിനാണ് പ്രതികരിച്ചതെന്നും തന്നെ അവിടെ വെച്ച് മർദിക്കുകയായിരുന്നുവെന്നുമാണ് വിനായകൻ പറഞ്ഞത്.
നേരത്തേ പൊലീസ് സ്റ്റേഷനിൽ ബഹളംവെച്ചതിന് നടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതിനായിരുന്നു അറസ്റ്റ്.
vinayakan creates ruckus police custody