( moviemax.in) ഒരുകാലത്ത് ബോളിവുഡിലെ തിരക്കുള്ള നായികയായിരുന്നു പര്‍വീണ്‍ ബബ്ബി. ബോളിവുഡിലെ സ്ഥിരം നായിക സങ്കല്‍പ്പങ്ങളെ വെല്ലുവിളിച്ച നായികയായിരുന്നു പര്‍വീണ്‍. സ്‌ക്രീനില്‍ ഗ്ലാമറും ആക്ഷനുമൊക്കെ അവര്‍ ഒരുപോലെ ചെയ്തു. സൂപ്പര്‍ഹിറ്റുകള്‍ ഒരുപിടിയുണ്ട് ആ കരിയറില്‍. എന്നാല്‍ തന്റെ ജീവിതത്തില്‍ പര്‍വീണിന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ദുരിതങ്ങളാണ്.
പര്‍വീണിന്റെ പ്രണയ ബന്ധങ്ങളെല്ലാം അവസാനിച്ചത് വിവാദത്തിലാണ്. ഒടുവില്‍ കടുത്ത മാനസിക രോഗിയായി, സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും ഓടിയൊളിച്ച്, ആരും തുണയില്ലാതെയാണ് ആ ജീവിതം അവസാനിച്ചത്. എങ്കിലും ബോളിവുഡ് ഉള്ളിടത്തോളം കാലം പര്‍വീണ്‍ ബബ്ബിയെന്ന പേര് ഓര്‍മ്മിക്കപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട.
പര്‍വീണിന്റെ പ്രണയങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയ ഒന്നാണ് മഹേഷ് ഭട്ടുമായുള്ളത്. പര്‍വീണുമായി പ്രണയത്തിലാകുമ്പോള്‍ മഹേഷ് ഭട്ട് വിവാഹിതനും അച്ഛനുമായിരുന്നു. എങ്കിലും ഇരുവരും ഒരുമിക്കുകയും ലിവിംഗ് ടുഗദറിലേക്ക് കടക്കുകയും ചെയ്തു. എന്നാല്‍ ആ ബന്ധത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. മഹേഷ് ഭട്ടുമായുള്ള പ്രണയ ബന്ധം അവസാനിക്കുമ്പോഴേക്കും പര്‍വീണിന്റെ മനസികാരോഗ്യം താറുമാറിയിരുന്നു.
തങ്ങളുടെ പ്രണയത്തിന്റെ അവസാനനാളുകളിലെ പര്‍വീണിന്റെ മാനസികാവസ്ഥ എങ്ങനെയായിരുന്നുവെന്ന് ഒരിക്കല്‍ മഹേഷ് ഭട്ട് തന്നെ പറഞ്ഞിട്ടുണ്ട്. ''പെര്‍ഫ്യൂമിന്റെ രൂക്ഷഗന്ധമുള്ള കിടപ്പുമുറിയിലേക്ക് ഞാന്‍ കടന്നു ചെന്നു. ആ മണം ഇപ്പോഴും എന്റെ മനസിലുണ്ട്. ഡ്രസ്സിംഗ് ടേബിളില്‍ ഞാന്‍ കണ്ട കാഴ്ച എന്റെ നട്ടെല്ലിലൂടെ ഒരു മരവിപ്പ് കയറ്റി വിട്ടു. കട്ടിലിനും ചുമരിനും ഇടയിലെ കോര്‍ണറില്‍, ഒരു സിനിമയില്‍ നിന്നുള്ള വസ്ത്രം ധരിച്ച്, ചുരുണ്ടുകൂടി ഇരിക്കുകയാണ് പര്‍വീണ്‍. മൃഗത്തെപ്പോലെയായിരുന്നു അവളുടെ നോട്ടം. അവളുടെ കയ്യില്‍ ഒരു കത്തിയുണ്ടായിരുന്നു'' മഹേഷ് ഭട്ട് പറയുന്നു.
''നീയെന്താണ് ചെയ്യുന്നത്? ഞാന്‍ ചോദിച്ചു. ശ് ശ് ശ്... മിണ്ടരുത്. ഈ മുറിയില്‍ ബഗ്ഗുണ്ട്. അവര്‍ എന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ്. അവര്‍ എന്റെ മേലെ അവര്‍ ചാന്‍ഡ്‌ലിയര്‍ വീഴ്ത്താന്‍ നോക്കി. എന്ന് അവള്‍ പറഞ്ഞു. അവള്‍ എന്റെ കൈ പിടിച്ച് വലിച്ച് പുറത്തേക്ക് കൊണ്ടു വന്നു. അവളുടെ അമ്മ നിസ്സഹായയായി എന്നെ നോക്കി. ആ നോട്ടത്തില്‍ നിന്നും ഇത് നേരത്തേയും സംഭവിച്ചിട്ടുണ്ടെന്ന് മനസിലായി. അത് ആദ്യമായിട്ടല്ല സംഭവിക്കുന്നത്'' എന്നും മഹേഷ് ഭട്ട് പറയുന്നുണ്ട്.
പിന്നാലെ മഹേഷ് ഭട്ട് പര്‍വീണ്‍ ബബ്ബിയെ മാനസികാരോഗ്യ വിദഗ്ധന്റെ പക്കല്‍ കൊണ്ടു പോയി. തുടര്‍ന്നാണ് പര്‍വീണിന് പരനോയ്ഡ് സ്‌കിസോഫ്രീനിയ ആണെന്ന് കണ്ടെത്തുന്നത്. ''ചിലപ്പോള്‍ അവള്‍ എസിയില്‍ ബഗ്ഗുണ്ടെന്ന് പറയും. അതോടെ അത് പൊളിച്ച് അവള്‍ക്ക് കാണിച്ചു കൊടുക്കേണ്ടി വന്നു. മറ്റ് ചിലപ്പോള്‍ ബഗ്ഗ് ഉണ്ടാവുക ഫാനിലോ പെര്‍ഫ്യൂമിലോ ആകും'' എന്നും മഹേഷ് ഭട്ട് പറയുന്നുണ്ട്.
പര്‍വീണ്‍ ആത്മഹത്യയിലേക്ക് പോകുന്നതായി തനിക്ക് തോന്നിയിട്ടുണ്ടെന്നും മഹേഷ് ഭട്ട് പറയുന്നുണ്ട്. എന്തായാലും ആ ബന്ധം അവസാനിച്ചു. അതോടെ പര്‍വീണ്‍ സിനിമാ ലോകത്തു നിന്നും അപ്രതക്ഷ്യയായി. പിന്നീടൊരിക്കലും പര്‍വീണ്‍ സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നില്ല. മുറിയില്‍ നിന്നു പോലും പുറത്തിറങ്ങാതായി. അവസാന കാലത്ത് അവരുടെ രോഗാവസ്ഥ ഗുരുതരമായി. ഒടുവില്‍ താരത്തെ തന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. മരിക്കുമ്പോള്‍ അവരുടെ പ്രായം 52 ആയിരുന്നു. വേദനയോടെയല്ലാതെ പര്‍വീണ്‍ ബബ്ബിയെ ആരാധകര്‍ ഇന്ന് ഓര്‍ക്കാറില്ല.
MaheshBhatt recalled spine chilling episode about Parveena Baby