( moviemax.in) വളരെ കുറഞ്ഞ കാലം കൊണ്ട് ഇന്ത്യന്‍ സിനിമയിലെ പ്രശസ്ത നടിമാരുടെ ലിസ്റ്റില്‍ എത്തിയ താരസുന്ദരിയാണ് സൗന്ദര്യ. തെന്നിന്ത്യന്‍ സിനിമയിലാണ് നടി കൂടുതല്‍ സജീവമായതെങ്കിലും ഹിന്ദിയിലടക്കം പല ഭാഷകളിലും നായികയായി തിളങ്ങി. സൗന്ദര്യവും അച്ചടക്കവുമൊക്കെ നടിയുടെ കരിയറിന് ഗുണം ചെയ്തു. എന്നാല്‍ പ്രതീക്ഷിക്കാത്ത ദുരന്തമായിരുന്നു പിന്നീട് സൗന്ദര്യയുടെ ജീവിതത്തിലുണ്ടായത്.
വിവാഹം കഴിഞ്ഞ് ഗര്‍ഭിണിയായ നടി ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയായിരുന്നു. ഇതിനിടെ സഹോദരനൊപ്പം വിമാനത്തില്‍ യാത്ര ചെയ്യവേ അത് തകര്‍ന്ന് വീണ് മരണപ്പെടുകയായിരുന്നു. അന്ന് നടിയുടെ മരണം സംബന്ധിച്ച് വലിയ വാര്‍ത്തകള്‍ വന്നെങ്കിലും പിന്നീട് യാതൊരു പ്രതികരണവുമില്ലാതെയായി. എന്നാല്‍ രണ്ട് പതിറ്റാണ്ടിനിപ്പുറം അതൊരു ആസൂത്രിത കൊലപാതകമാണെന്ന വെളിപ്പെടുത്തല്‍ വന്നു. ഇതോടെ സൗന്ദര്യയുടെ ജീവിതത്തെ കുറിച്ചും മരണത്തെ പറ്റിയുമൊക്കെ തുറന്ന് പറച്ചിലുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.
യൂട്യൂബ് ചാനലിലൂടെ അഷ്‌റഫ് പങ്കുവെച്ച പുതിയ വീഡിയോയിലാണ് സൗന്ദര്യയുടെ ജീവിതത്തെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. 'തന്നെ കുറിച്ച് ഒരു പരാതിയും പറയാനുള്ള അവസരം സൗന്ദര്യ കൊടുത്തിട്ടില്ല. സമയത്തിന് ഷൂട്ടിങ്ങിന് വരാതിരിക്കുകയോ മറ്റൊരു പ്രശ്‌നങ്ങളും ഉണ്ടാക്കാതെ അച്ചടക്കത്തോടെയാണ് ഈ കുട്ടി അഭിനയിച്ചത്.
സൗന്ദര്യ തന്റെ വ്യക്തിപരമായ ജീവിതത്തിലടക്കം ഉപദേശം ചോദിച്ചിരുന്നത് സംവിധായകന്‍ ആര്‍വി ഉദയകുമാറുമായിട്ടാണ്. ആന്ധ്രയിലും തമിഴ്‌നാട്ടിലുമായി സൗന്ദര്യ പല പ്രണയകുരുക്കുകളിലും പെട്ടിട്ടുണ്ടെന്ന് ഉദയകുമാര്‍ പറയുന്നു. അവിടെയൊക്കെ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. പലപ്പോഴും പഞ്ചായത്ത് വെച്ച് ആ പ്രശ്‌നങ്ങളുടെ മദ്ധ്യസ്ഥനായത് താനാണെന്നും ഉദയകുമാര്‍ പറഞ്ഞിരുന്നു.
ഒടുവില്‍ ബാല്യകാല സുഹൃത്തും ബന്ധുവുമായ ജിഎസ് രഘുവിനെയാണ് സൗന്ദര്യ വിവാഹം കഴിച്ചത്. ആ വിവാഹത്തിലും നടി പുതിയ വീട് വെച്ചപ്പോഴും തനിക്ക് അവിടെയൊന്നും പോകാന്‍ സാധിച്ചില്ല. മരിക്കുന്നതിന്റെ തലേന്ന് പോലും സൗന്ദര്യ തന്നെ വിളിച്ചിരുന്നു. താന്‍ രണ്ട് മാസം ഗര്‍ഭിണിയാണെന്നും സഹോദരന്റെ ഇഷ്ടപ്രകാരം താന്‍ നാളെ ഒരു പാര്‍ട്ടി പ്രവര്‍ത്തനത്തിന് പോവുകയാണെന്നും പറഞ്ഞു. തൊട്ടടുത്ത ദിവസം രാവിലെ വിമാനാപകടത്തില്‍ സൗന്ദര്യ മരണപ്പെട്ടു എന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വന്നു.
അന്നാണ് ഉദയകുമാര്‍ സൗന്ദര്യയുടെ വീട്ടിലേക്ക് ആദ്യമായി പോകുന്നത്. അവിടെ തന്റെ വലിയൊരു ഫോട്ടോ തൂക്കിയിട്ടിരിക്കുന്നത് കണ്ട് സംവിധായകന്‍ ഞെട്ടിപ്പോയി. സാധരണ നടിമാരില്‍ കാണാത്ത കാപട്യമില്ലാത്ത സ്‌നേഹമായിരുന്നു സൗന്ദര്യയ്ക്ക്. അപ്പോഴാണ് അവള്‍ക്ക് തന്നോടുള്ള സ്‌നേഹവും ബഹുമാനവുമോര്‍ത്ത് താന്‍ കരഞ്ഞ് പോയെന്നും ഉദയകുമാര്‍ പറഞ്ഞിരുന്നു.
വളരെ ചെറുപ്പത്തിലെ തന്നെ സൗത്ത് ഇന്ത്യയിലെ വിലപിടിച്ച നായകന്മാരുടെ നായികയാവാന്‍ സൗന്ദര്യയ്ക്ക് സാധിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം സൂപ്പര്‍ നായകന്മാരോടൊപ്പമാണ് അവര്‍ അഭിനയിച്ചത്. ഹിന്ദിയില്‍ അമിതാഭ് ബച്ചനൊപ്പവും അഭിനയിച്ചു.
കന്നഡ സിനിമാ നിര്‍മാതാവും എഴുത്തുകാരനുമായ സത്യനാരായണന്റെയും മഞ്ജുളയുടെയും മകളാണ് സൗന്ദര്യ. സഹോദരന്‍ അമര്‍നാഥിന്റെ രാഷ്ട്രീയ താല്‍പര്യമാണ് സൗന്ദര്യയും രാഷ്ട്രീയത്തില്‍ വരാന്‍ കാരണം. അങ്ങനെയാണ് ആന്ധ്രയയിലെ ബിജെപിയുടെ പാര്‍ട്ടി റാലിയില്‍ പങ്കെടുക്കാനാണ് സൗന്ദര്യയെയും കൂട്ടി പോകുന്നത്. നാല് പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. നൂറ്റിയമ്പത് ഉയരത്തില്‍ പറയുന്നയുര്‍ന്ന ഉടനെ വിമാനം നിലത്ത് മൂക്കുംകുത്തി വീണു. നിമിഷനേരം കൊണ്ട് അത് കത്തിതീഗോളമായി. അതിലുണ്ടായിരുന്ന നാല് പേരും തിരിച്ചറിയാന്‍ പറ്റാത്തവിധം കരിക്കട്ടകള്‍ പോലെയായി. ഡിഎന്‍എ പരിശോധനയിലൂടെയാണ് അവരെ തിരിച്ചറിയുന്നത്.
സൗന്ദര്യ മരിച്ച് രണ്ട് പതിറ്റാണ്ടിന് ശേഷമാണ് അതൊരു ആസൂത്രിത കൊലപാതകമാണെന്ന വിവാദം പൊട്ടിമുളക്കുന്നത്. തെലുങ്കിലെ പേര് കേട്ട നടന്‍ മോഹന്‍ ബാബുവിന്റെ പേരിലാണ് വിവാദം ഉയര്‍ന്നത്. നടിയുടെ കടുത്ത ആരാധകനാണ് നടനെതിരെ പരാതിയുമായി വന്നത്. സൗന്ദര്യയ്ക്ക് ആന്ധ്രയിലെ ജല്‍പള്ളി എന്ന സ്ഥലത്ത് ആറ് ഏക്കര്‍ ഭൂമി ഉണ്ടായിരുന്നു. ഈ ഭൂമി തരുമോ എന്ന് മോഹന്‍ ബാബു നടിയോട് ആവശ്യപ്പെട്ടിരുന്നു. തരാന്‍ പറ്റില്ലെന്ന് നടിയും പറഞ്ഞു. ഇത് വഴക്കിലും കടുത്ത വൈരാഗ്യത്തിലേക്കും എത്തിച്ചു.
ഇക്കാരണത്താല്‍ മോഹന്‍ ബാബു ആസൂത്രണം ചെയ്തതാണ് ഈ വിമാനാപകടമെന്നാണ് ചിട്ടി മല്ലു എന്ന നടിയുടെ ആരാധകന്റെ പരാതിയില്‍ പറയുന്നത്. മാത്രമല്ല ഈ ഭൂമിയുടെ ഇപ്പോഴത്തെ അവകാശി മോഹന്‍ ബാബുവാണ്. ഈ വസ്തുവിന്റെ പേരില്‍ മകനും നടനും തമ്മില്‍ വഴക്ക് നടക്കുന്നതും വലിയ വാര്‍ത്തയായി. ഇതോടെയാണ് സൗന്ദര്യയുടെ മരണത്തിലെ ദുരൂഹത വീണ്ടും ചര്‍ച്ചയായത്. എന്നാല്‍ ഈ വിഷയത്തില്‍ യാതൊരു സത്യവുമില്ലെന്നാണ് സൗന്ദര്യയുടെ ഭര്‍ത്താവ് ജിഎസ് രഘു വ്യക്തമാക്കിയത്. മോഹന്‍ ബാബു ഇപ്പോഴും തങ്ങളുടെ കുടുംബവുമായി നല്ല സൗഹൃദത്തിലാണെന്നും നടിയുടെ ഭര്‍ത്താവ് വ്യക്തമാക്കിയിരുന്നു.' എന്നും അഷ്‌റഫ് പറയുന്നു.
mohanbabu reason behind plane crash led soundaryas demise