കനക മറ്റാരെയോ കൊണ്ട് ദേവികയുടെ വ്യാജ ഒപ്പിട്ട് വിൽപ്പത്രം തയ്യാറാക്കി, അവൾ എന്നെ കൊല്ലാൻ വരെ നോക്കി - ദേവദാസ്

കനക മറ്റാരെയോ കൊണ്ട് ദേവികയുടെ വ്യാജ ഒപ്പിട്ട് വിൽപ്പത്രം തയ്യാറാക്കി, അവൾ എന്നെ കൊല്ലാൻ വരെ നോക്കി - ദേവദാസ്
May 8, 2025 08:15 PM | By Anjali M T

(moviemax.in)അഭിനയ രം​ഗത്ത് നിന്നും മാറി നിന്നിട്ട് വർഷങ്ങളായെങ്കിലും നടി കനകയെ പ്രേക്ഷകർ മറന്നിട്ടില്ല. മലയാളത്തിലും തമിഴിലുമെല്ലാം ഹിറ്റ് സിനിമകൾ ചെയ്ത നടിയായിരുന്നു കനക. അമ്മ നടി ദേവികയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് വന്നതായിരുന്നു കനക. കനകയുടെ സ്വകാര്യ ജീവിതം ഇന്നും ചർച്ചയാകാറുണ്ട്. ലെെം ലെെറ്റിൽ നിന്നും മാറി നിൽക്കുന്ന കനക ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നത്. അമ്മ മരിച്ചതോട കനകയുടെ ജീവിതം മാറി മറിഞ്ഞു. അമ്മയായിരുന്നു കനകയുടെ ലോകം. അമ്മയുടെ അപ്രതീക്ഷിത മരണം കനകയെ തളർത്തി. ദേവികയ്ക്കും സംവിധായകൻ ദേവദാസിനും പിറന്ന ഏക മകളാണ് കനക.

കനക കുഞ്ഞായിരിക്കുമ്പോൾ ഇരുവരും പിരിഞ്ഞതാണ്. അച്ഛനുമായി കനകയും അകൽച്ചയിലായിരുന്നു. ഇവർ തമ്മിൽ സ്വത്ത് തർക്കവും ഉണ്ടായിട്ടുണ്ട്. കനകയെക്കുറിച്ച് പുതിയ അഭിമുഖത്തിൽ ദേവദാസ് സംസാരിക്കുന്നുണ്ട്. ദേവികയുമായുണ്ടായ പ്രശ്നത്തെക്കുറിച്ചും മകൾ കനക തന്നിൽ നിന്ന് അകന്നതിനെക്കുറിച്ചുമാണ് ദേവദാസ് സംസാരിക്കുന്നത്.


കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണ്. അമ്മ മരിച്ചതിനാൽ നീ ഒറ്റയ്ക്ക് കഴിയുന്നത് നല്ലതല്ല, നീ കല്യാണം കഴിച്ച് എനിക്ക് ഒരു അനന്തരാവകാശിയെ തരണമെന്ന് ഞാൻ പറഞ്ഞതാണ്. ദേവിക ഹാർട്ട് അറ്റാക്കിലാണ് മരിച്ചത്. വിൽപ്പത്രം എഴുതിയിരുന്നില്ല. കനക മറ്റാരെയോ കൊണ്ട് ദേവികയുടെ വ്യാജ ഒപ്പിട്ട് വിൽപ്പത്രം തയ്യാറാക്കി. ദേവിക നേരത്തെ എനിക്ക് നേരെ കേസ് കൊടുത്തിരുന്നു.

ഈ വീടിന്റെ പേരിൽ. ആ കേസിൽ ഞാൻ ജയിച്ചു. അതിന് ശേഷം കനക എനിക്കെതിരെ കേസ് കൊടുത്തു. വിൽപത്രത്തിന്റെ കോപ്പി എനിക്ക് അയച്ചിരുന്നു. അതിലെ കെെയക്ഷരം മാറിയിരുന്നു. ഹിയറിം​ഗിന് വിളിച്ചപ്പോൾ ഞാൻ വന്നു. ഞാനന്ന് ശബരിമലയ്ക്ക് പോകാൻ മാലയിട്ടിട്ടുണ്ട്. ഞാൻ വന്ന ശേഷമാണ് കനക വന്നത്. നിങ്ങളാരാണ് എന്നെന്നോട് ചോദിച്ചു. ഞാനാരാണെന്ന് നിനക്ക് പറഞ്ഞ് തരേണ്ട തരത്തിൽ അമ്മ നിന്നേ വളർത്തിയല്ലോ എന്ന് ഞാൻ മറുപടി നൽകി. മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ. ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല. അവളുടെ ബർത്ത്ഡേയ്ക്ക് ഞാൻ മറ്റ് കുട്ടികൾക്ക് മധുരം കൊടുത്താൽ മകളെ ദേവിക ആ സ്കൂളിൽ നിന്ന് മാറ്റും.

അവളുടെ പഠിപ്പ് മുടങ്ങിപ്പോകുമെന്നതിനാൽ സ്കൂളിൽ പോയി അവളെ കാണുന്നത് നിർത്തി. പെൺകുട്ടിയായതിനാൽ അമ്മയുടെ കൂടെ ഇരിക്കുന്നതാണ് നല്ലതെന്ന് എന്റെ അഡ്വക്കേറ്റും പറഞ്ഞു. ദേവിക എന്നെ കൊല്ലാൻ വരെ നോക്കി. ആളെ വിട്ട് അടിച്ചു. സ്വത്തിന് വേണ്ടിയായിരുന്നു അത്. ദേവിക എന്നെ ഇങ്ങോട്ട് സ്നേഹിച്ച് വിവാഹം ചെയ്തതാണെന്നും ദേവദാസ് പറയുന്നു.

ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നിവയാണ് കനകയുടെ സൂപ്പർഹിറ്റായ മലയാള സിനിമകൾ. കുറച്ച് കാലം മാത്രമേ കനകയെ സിനിമകളിൽ കണ്ടിട്ടുള്ളൂ. അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന പഴയ വീട്ടിലാണ് കനക ഇപ്പോഴും കഴിയുന്നത്. ആളുകളുമായി ഇടപഴകുന്നത് കുറവാണ്. കനകയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ വാദങ്ങൾ വന്നിരുന്നു. എന്നാൽ അഭ്യൂഹങ്ങൾ നടി തള്ളി. ഏറെക്കാലത്തിന് ശേഷം നടി കുട്ടി പത്മിനി കനകയുടെ ഫോട്ടോ ഈയടുത്ത് പങ്കുവെച്ചിരുന്നു. കനക ഇപ്പോൾ സന്തോഷവതിയാണെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നും കുട്ടി പത്മിനി പറഞ്ഞു.

kanakas father reveals family issues

Next TV

Related Stories
ആ ഒരൊറ്റ സീൻ....! 'അയാളും ഞാനും തമ്മിൽ' സംവിധാനം ചെയ്യാൻ തീരുമാനിച്ചതിന് കാരണം -ലാൽ ജോസ്

Jul 13, 2025 02:28 PM

ആ ഒരൊറ്റ സീൻ....! 'അയാളും ഞാനും തമ്മിൽ' സംവിധാനം ചെയ്യാൻ തീരുമാനിച്ചതിന് കാരണം -ലാൽ ജോസ്

'അയാളും ഞാനും തമ്മിൽ' സംവിധാനം ചെയ്യാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം തുറന്നു പറഞ്ഞ് ലാൽ...

Read More >>
മടപ്പുര സംഗീതസാന്ദ്രം, പറശ്ശിനിക്കടവ് മുത്തപ്പന് മുന്നിൽ എല്ലാം മറന്നുപാടി കെ.എസ്. ചിത്ര, വീഡിയോ വൈറൽ

Jul 13, 2025 12:48 PM

മടപ്പുര സംഗീതസാന്ദ്രം, പറശ്ശിനിക്കടവ് മുത്തപ്പന് മുന്നിൽ എല്ലാം മറന്നുപാടി കെ.എസ്. ചിത്ര, വീഡിയോ വൈറൽ

പറശ്ശിനിക്കടവ് മുത്തപ്പന്റെ മടപ്പുര സംഗീതസാന്ദ്രമാക്കി മലയാളത്തിന്‍റെ വാനമ്പാടി കെ.എസ്.ചിത്ര....

Read More >>
പേര് ആവുമ്പോൾ ഇനീഷ്യല്‍ ആവാം...ല്ലേ...! വിവാദങ്ങള്‍ക്കൊടുവില്‍ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍

Jul 12, 2025 06:49 PM

പേര് ആവുമ്പോൾ ഇനീഷ്യല്‍ ആവാം...ല്ലേ...! വിവാദങ്ങള്‍ക്കൊടുവില്‍ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍

വിവാദങ്ങള്‍ക്കൊടുവില്‍ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പകര്‍പ്പില്‍ എട്ട്...

Read More >>
മഞ്ജു നീ ഇനി അത് ചെയ്യില്ലേ...? മറുപടി ഒരു ചിരിയായിരുന്നു.... വിവാഹം കഴിഞ്ഞ് പിറ്റേന്ന്....! മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

Jul 12, 2025 05:31 PM

മഞ്ജു നീ ഇനി അത് ചെയ്യില്ലേ...? മറുപടി ഒരു ചിരിയായിരുന്നു.... വിവാഹം കഴിഞ്ഞ് പിറ്റേന്ന്....! മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയം നിർത്തുമോ എന്ന മേക്കപ്പ് ആർട്ടിസ്റ്റിന്റെ ചോദ്യം , മഞ്ജുവിന്റെ...

Read More >>
സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരിക്ക്

Jul 11, 2025 07:34 PM

സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall