(moviemax.in ) ഏറ്റവും കൂടുതല്‍ ആരാധകരുള്ള തെന്നിന്ത്യന്‍ നടിയാണ് സാമന്ത രുത്പ്രഭു. നടന്‍ നാഗ ചൈതന്യയുമായിട്ടുള്ള വിവാഹവും വിവാഹമോചനവുമൊക്കെയാണ് സാമന്തയുടെ ജീവിതം കൂടുതല്‍ വാര്‍ത്തകളില്‍ നിറച്ചത്. എന്നാലിപ്പോള്‍ സാമന്ത രണ്ടാമതും വിവാഹിതയാവാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകളാണ് പുറത്ത് വന്നിരിക്കുന്നത്.
കുറച്ച് മാസങ്ങളായി നടിയുടെ പേരും പ്രമുഖ സംവിധായകന്റെ പേരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇതിലൊരു വിശദീകരണം നല്‍കാന്‍ സാമന്ത തയ്യാറായിട്ടില്ലെങ്കിലും അഭ്യൂഹങ്ങള്‍ ഓരോന്നായി വരികയാണ്. ഇതിനിടെ തമിഴിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും സിനിമാ നിരൂപകനുമായ ബെയില്‍വാന്‍ രംഗനാഥന്‍ സാമന്തയുടെ രണ്ടാം വിവാഹത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ്. തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
നടി സാമന്ത രണ്ടാമതും വിവാഹിതയാവാന്‍ പോവുകയാണെന്നാണ് ബെയില്‍വാന്‍ പറയുന്നത്. നേരത്തെ വിവാഹിതനായിരുന്ന ആള് തന്നെയാണ് നടിയെയും വിവാഹം കഴിക്കുന്നത്. നേരത്തെ തെലുങ്കിലെ മുതിര്‍ന്ന താരം നാഗേശ്വര റാവുവിന്റെ പേരക്കുട്ടിയും നാഗര്‍ജുനയുടെ മകനുമായ നാഗ ചൈതന്യയെ പ്രണയിച്ച് വിവാഹം കഴിച്ചു. സാമന്ത ക്രിസ്ത്യാനിയായത് കൊണ്ട് ക്രിസ്ത്യന്‍ ആചാരത്തിലും നാഗ ചൈതന്യ ഹിന്ദുവായതിനാല്‍ അവരുടെ ആചാരങ്ങള്‍ക്കും അനുസരിച്ച് രണ്ട് രീതിയിലായിരുന്നു വിവാഹം.
എന്നാല്‍ സാമന്തയുമായിട്ടുള്ള ഈ ബന്ധത്തില്‍ നാഗയുടെ വീട്ടുകാര്‍ക്ക് അതൃപ്തി ഉണ്ടായിരുന്നു. നാല് വര്‍ഷം കൊണ്ട് തന്നെ ഈ ബന്ധം അവസാനിപ്പിച്ച നാഗ ചൈതന്യ പിന്നീട് നടി ശോഭിത ധൂലിപാലയെ വിവാഹം കഴിച്ചു. ഈ സമയത്താണ് സാമന്തയ്ക്ക് ഗുരുതരമായൊരു അസുഖം ബാധിക്കുന്നത്. മേക്കപ്പ് അലര്‍ജി കൊണ്ടോ മറ്റോ സംഭവിച്ചതാണ്. ശരീരം മൊത്തം തടിപ്പുകള്‍ വന്നതോടെ വിദേശത്ത് നിന്നും മറ്റുമൊക്കെ ചികിത്സയിലായിരുന്നു. ആ അസുഖത്തില്‍ നിന്നും മുക്തയായ നടി വീണ്ടും അഭിനയിക്കാന്‍ തുടങ്ങി.
മുന്‍പുണ്ടായിരുന്നതിനെക്കാളും കൂടുതല്‍ സെക്‌സിയായി കാണപ്പെടാനും തുടങ്ങി. മാത്രമല്ല മുന്‍പത്തേത് പോലെ സിനിമകള്‍ വിജയിക്കാതെ വന്നതോടെയാണ് സാമന്ത വെബ് സീരിസുകളില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. അതിലൂടെ പ്രശംസകളാണ് സാമന്തയ്ക്ക് ലഭിച്ചത്. അതിന്റെ സംവിധായകന്‍ രാജ് നിഡിമോരുവും സാമന്തയും തമ്മില്‍ പ്രണയത്തിലാണ്. അടുത്തിടെ തിരുപ്പതി അടക്കം പല അമ്പലങ്ങളിലും ഒരുമിച്ചെത്തി പ്രാര്‍ഥിക്കാന്‍ തുടങ്ങി. സാമന്തയും രാജും വിവാഹിതരായെന്ന കഥകള്‍ക്ക് കാരണമായത് ഈ സംഭവങ്ങളാണ്.
ഡേറ്റിങ്ങിലായ സാമന്തയും രാജും പല പരിപാടികളിലും ഒരുമിച്ച് പോവുകയും യാത്രകള്‍ നടത്തുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്നാലും ഇതുവരെ പ്രണയത്തിലാണെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ രണ്ടാളും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.
പക്ഷേ അവിടെയും ചില പ്രശ്‌നങ്ങളുണ്ട്. രാജ് നിഡിമോരു നേരത്തെ വിവാഹിതനാണ്. ശ്യാമിലി ദേ ആണ് അദ്ദേഹത്തിന്റെ ഭാര്യ. സാമന്ത രണ്ടാമതും വിവാഹിതയാവുന്നതില്‍ എല്ലാവര്‍ക്കും സന്തോഷമുണ്ടെങ്കിലും ഭാര്യയും മക്കളും ഉള്ള ആളെ അതിന് തിരഞ്ഞെടുത്തതില്‍ നടിയുടെ ആരാധകര്‍ക്ക് അതൃപ്തിയുണ്ട്. ഇതൊന്നും സാമന്ത കാര്യമായി എടുത്തിട്ടില്ല.
തനിക്ക് വന്ന പല സിനിമകളും സാമന്ത ഒഴിവാക്കി വിട്ടിരുന്നു. മാത്രമല്ല ഡിവോഴ്‌സിന് കോടികള്‍ ജീവനാംശമായി കൊടുക്കാമെന്ന് നാഗ ചൈതന്യ പറഞ്ഞെങ്കിലും ഒരു പൈസ പോലും അവര്‍ വാങ്ങിയില്ല. ഞാന്‍ നന്നായിരിക്കുന്നു, ഇനിയും സിനിമയില്‍ അഭിനയിച്ച് സമ്പാദിച്ചോളാം, മറ്റൊരാളുടെ ജീവനാംശം ആവശ്യമില്ലെന്നും പറഞ്ഞാണ് നാഗയെ അവര്‍ ഉപേക്ഷിക്കുന്നത്.
bayilvanranganathan opens up about samanthas dating