( moviemax.in) പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ഹനിയ അമീർ, മഹിറ ഖാൻ എന്നിവരുടെ അക്കൗണ്ടുകളാണ് വിലക്കിയത്.
അലി സഫർ, സനം സയീദ്, ബിലാൽ അബ്ബാസ്, ഇഖ്‌റ അസീസ്, ഇമ്രാൻ അബ്ബാസ്, സജൽ അലി എന്നിവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഫവാദ് ഖാൻ, വഹാജ് അലി തുടങ്ങിയ പ്രശസ്ത നടന്മാരുടെ അക്കൗണ്ടുകൾ ഇതുവരെ വിലക്കിയിട്ടില്ല. നിരവധി ആളുകൾ നടീനടന്മാരുടെ വിലക്കിയ അക്കൗണ്ടുകളുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
india government bans instagram accounts pakistani actors